ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, February 02, 2006

പുതിയ ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്

മൈക്രോസോഫ്റ്റ് മലയാള ഭാഷയ്ക്കു വേണ്ടി ഒരു 'ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്' ഇന്ന് പുറത്തിറക്കി. ശ്രമിച്ചു നോക്കിയിട്ട് അഭിപ്രായമറിയിക്കൂ. (ഞാന്‍ ഇതെഴുതുന്നത് നോട്ട് പാഡ് ഉപയോഗിച്ചാണ്. ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെനുവിനു വന്ന മാറ്റം ശ്രദ്ധിക്കൂ. ഇത് മാറ്റങ്ങളിലൊന്നു മാത്രം!)

Labels: ,

17 Comments:

  1. Blogger രാജ് Wrote:

    നല്ല കാര്യം തന്നെ. അതേ സമയം ലോക്കലൈസേഷനു പൊതുവായൊരു മാനദണ്ഡം മലയാളഭാഷയ്ക്ക് കൈവരിക്കാന്‍ കഴിയാത്തതില്‍ ഖേദവുമുണ്ട്. ഇതിന്ന് മൈക്രോസോഫ്റ്റ് അപ്ലിക്കേഷനുകള്‍ ലോക്കലൈസ് ചെയ്തിരിക്കുന്നത് ഒരു രീതിയില്‍, മിക്ക് വെബ്‌അപ്ലിക്കേഷനുകളും (ഗൂഗിള്‍, വേര്‍ഡ്‌പ്രസ്സ് ഇത്യാദി) ലോക്കലൈസ് ചെയ്തിരിക്കുന്നത് മറ്റൊരു രീതിയില്‍, ഓപ്പണ്‍‌ഓഫീസ് പോലുള്ളവയിലും കാണാം വ്യത്യാസങ്ങള്‍. കുറഞ്ഞത് ഭാഷയുടെ കാര്യത്തിലെങ്കിലും ഏകതാനത കാണിക്കാമായിരുന്നു. നിര്‍ബന്ധബുദ്ധിയോടെ മലയാളം ലോക്കലൈസേഷനുകള്‍ക്കായി ഒരു പ്രമാണം ബന്ധപ്പെട്ട ഗവ. സ്ഥാപനങ്ങള്‍ക്ക് പുറത്തിറക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

    February 02, 2006 11:44 PM  
  2. Blogger Kalesh Kumar Wrote:

    സന്തോഷേ, സന്തോഷിന്റെ വാക്കും കേട്ട് ഞാനതിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു നോക്കി. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. ഞാൻ സിസ്റ്റം റീസ്റ്റോർ ചെയ്ത് പഴയതു പോലെയാക്കി. (അംഗ്രേസി)
    കാ‍രണങ്ങൾ എന്താന്ന് ചോദിച്ചാൽ : കാർത്തിക എനിക്ക് എന്തോ ഇഷ്ടമല്ല. എന്റെ മനസ്സിന് പിടിക്കുന്നില്ല അത്. അതു കൊണ്ട് അത് മാറ്റി സുന്ദരിയായ അഞ്ജലികുട്ടിയെ ഇട്ടു. കുറേ നേരം വർക്കു ചെയ്തു. എന്നാലും എനിക്കതങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. ഞാ‍നത് മാറ്റി. (പര്യവസാനിപ്പിച്ചു!) അത് ഇനിയും നന്നാകണം.
    ഒരു പൊതു മാനദണ്ഡം ഈ ലോക്കലൈസേഷനുണ്ടായിരുന്നെങ്കിൽ!

    February 06, 2006 4:02 AM  
  3. Blogger Santhosh Wrote:

    പെരിങ്ങോടന്‍, കലേഷ്‌,

    അഭിപ്രായങ്ങള്‍ക്ക് നന്ദി!

    കാര്‍ത്തികയുടെ 'സൌന്ദര്യമില്ലായ്മ' വളരെപ്പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ഇത് 'ബന്ധപ്പെട്ടവരുടെ' ശ്രദ്ധയില്‍പ്പെടുത്താം. ലോക്കലൈസേഷനു മൈക്രോസോഫ്റ്റ് ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാം.

    നിങ്ങളുടെ അഭിപ്രായങ്ങള്‍ തുടര്‍ന്നും അറിയിക്കുക. അങ്ങനെയൊക്കെയാണല്ലോ ഓരോ പ്രോഡക്ടും നന്നാക്കുന്നതും നന്നാവുന്നതും.

    സസ്നേഹം,
    സന്തോഷ്.

    February 06, 2006 12:07 PM  
  4. Blogger Santhosh Wrote:

    ഒന്നു കൂടി: ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് മാറ്റി അംഗ്രേസി ആക്കാന്‍ സിസ്റ്റം റീസ്റ്റോര്‍ ചെയ്യേണ്ട കാര്യമില്ല. Add/Remove Programs ഉപയോഗിച്ച് Windows Malayalam Interface Pack നീക്കം ചെയ്താല്‍ മതി.

    സസ്നേഹം,
    സന്തോഷ്.

    February 06, 2006 12:12 PM  
  5. Blogger രാജ് Wrote:

    കലേഷെ,
    സന്തോഷ് അഭിപ്രായപ്പെട്ടതുപോലെ സിസ്റ്റം റിസ്റ്റോര്‍ ചെയ്യണ്ടേയിരുന്നില്ല. ഡി-ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയായിരുന്നു; ആയതിനൊരു ഗുണം കൂടിയുണ്ട്. ഈ എല്‍.ഐ.പിയോടെ വിന്‍ഡോസ് എക്സ്പിയില്‍ മലയാളം ഫോണ്ടായ കാര്‍ത്തികയുടെ പ്രീ-സെറ്റ് സൈസ് മാറ്റിയിരിക്കുന്നു, ഇപ്പോള്‍ വ്യക്തമായി വായിക്കാം എന്ന നിലയിലാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ (അതോ അബദ്ധവശാല്‍) എല്‍.ഐ.പി ഡി-ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കിലും ഫോണ്ട് സൈസ് പഴേതുപോലെയാവുകയില്ല. അതുകാരണം മീഡിയാ‌പ്ലെയര്‍ ഇത്യാദികളില്‍ മീഡിയാ ടാഗ്സ് എല്ലാം വ്യക്തമായി തന്നെ വായിക്കാനും കഴിയുന്നുണ്ട്. ഈ സ്ക്രീന്‍‌ഷോട്ട് കണ്ടുനോക്കൂ. എന്റെ സ്ക്രീന്‍‌റെസല്യൂഷന്‍ വച്ച് (1280x960)ഇതൊരു വലിയ ഉപകാരമായിത്തീര്‍ന്നു.

    February 06, 2006 12:59 PM  
  6. Blogger Santhosh Wrote:

    ഭാഷാഇന്ത്യ.കോം (http://www.bhashaindia.com) മലയാളം സെക്ഷന്‍ നോക്കുക. ഒരു മലയാളം ഇന്‍പുട്ട് മെതേഡ് എഡിറ്റര്‍ (IME) ഇവിടുന്ന് ഡൌണ്‍ലോഡ് ചെയ്യാം. എങ്ങനെ ഉപയോഗിക്കണമെന്ന് ഇവിടെ പറയുന്നു: http://www.bhashaindia.com/Patrons/Tutorials/MalayalamIME.aspx

    February 06, 2006 5:28 PM  
  7. Blogger Kalesh Kumar Wrote:

    പ്രിയ സന്തോഷ്, രാജ്,
    കാർത്തികയുടെ പ്രീസെറ്റ് സൈസ് മാറ്റിയത് ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷേ, എന്തോ, കാർത്തിക മനസ്സിനു പിടിക്കുന്നില്ല.
    ഞാൻ സിസ്റ്റം റീസ്റ്റോർ ചെയ്യാൻ കാരണം ആഡ്/റിമൂവ് പ്രോഗ്രാംസിൽ അത് കണ്ടില്ല. അതുകൊണ്ടാ - ഇനി എന്റെ നോട്ടത്തിന്റെ പിശകാണോ? ഞാ‍ൻ മൈക്രോസോഫ്റ്റിന്റെ സാധനങ്ങളൊക്കെ നോക്കി. വിൻഡോസ് എന്നു പറഞ്ഞാണോ അത് തുടങ്ങുന്നത്? എങ്കിൽ എന്റെ വെപ്രാളം കാരണമായിരിക്കും ഞാനത് കാണാഞ്ഞത്.

    പിന്നെ ഐ.എം.ഈ യുടെ കാര്യം - (ഇത് സന്തോഷിനു വേണ്ടി മാത്രം) http://varamozhi.sourceforge.net/ ൽ പോയിട്ടുണ്ടോ? http://sourceforge.net/project/showfiles.php?group_id=5819ൽ “മൊഴി“ എന്നും പറഞ്ഞൊരു കീമാപ്പ് ഉണ്ട്. ഞാൻ അതാണുപയോഗിക്കുന്നത്. മലയാളത്തിൽ ബ്ലോഗ് ചെയ്യുന്ന 80% പേരും അതാണുപയോഗിക്കുന്നതെന്ന് ഞാ‍ൻ ഊഹിക്കുന്നു. വളരെ സരളമാണത്. മൈക്രോസോഫ്റ്റ് IME യെക്കാളും നല്ലതായിട്ടെനിക്ക് അത് തോന്നുന്നു! (എന്റെ മാത്രം അഭിപ്രായം ആകാം!)

    സ്നേഹപൂർവ്വം
    കലേഷ്

    February 07, 2006 12:49 AM  
  8. Blogger Santhosh Wrote:

    പ്രിയപ്പെട്ട കലേഷ്,

    ഞാന്‍ മറ്റൊരു ഐ. എം. ഈ. ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ വല്ലപ്പോഴും ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് ഐ. എം. ഈ. ആണ് ഉപയോഗിക്കുക. (ഐ. എം. ഈ. കള്‍ ഉപയോഗിക്കുന്നതിനോടെനിക്ക് പൊതുവേ യോജിപ്പില്ല.) മൈക്രോസോഫ്റ്റ് ഐ. എം. ഈ. ഞാനുപയോഗിക്കാന്‍ കാരണം തെറ്റുകള്‍ കണ്ടാല്‍ തിരുത്തിക്കാന്‍ എളുപ്പമായതിനാലാണ്. (ഇതിനെ "eating your own dogfood" എന്നാണ് വിളിക്കുക.)

    താങ്കളുടെ ഇഷ്ടത്തിലുള്ളത് വേറൊരു ഐ. എം. ഈ. ആണെങ്കില്‍ അതു തന്നെ തുടര്‍ന്നും ഉപയോഗിക്കുക. ഇനി ഒരു വേള, മൈക്രോസോഫ്റ്റ് ഐ. എം. ഈ. യുടെയോ ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്കിന്‍റെയോ പോരായ്മകളെപ്പറ്റി പറയാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് എഴുതാന്‍ മറക്കരുത്.

    സസ്നേഹം,
    സന്തോഷ്.

    February 07, 2006 9:34 AM  
  9. Blogger nalan::നളന്‍ Wrote:

    സന്തോഷെ,
    ഫോണ്ട് സൈസ് കൊണ്ടാണൊ എന്നറിയില്ല.. ഡയലോഗ് ബോക്സുകളിലെ ‘Text' പലതും പകുതി മുറിഞ്ഞു കിടക്കുവായിരുന്നു. എനിക്കും ഫൊണ്ടിഷ്ടപ്പെട്ടില്ല, നീക്കം ചെയ്തു.

    February 07, 2006 3:05 PM  
  10. Blogger Santhosh Wrote:

    നളന്‍,

    ഫീഡ്ബാക്കിന് വളരെ നന്ദി.

    എല്‍. ഐ. പി. ഉപയോഗിക്കുന്നവരോടെല്ലാം: പോരായ്മകള്‍/പ്രശ്നങ്ങള്‍ കഴിയുമെങ്കില്‍ ഒരു ചിത്രം സഹിതം sanpil at microsoft dot com എന്ന വിലാസത്തിലയച്ചുതരാന്‍ അപേക്ഷ.

    കാര്‍ത്തികയുടെ 'സൌന്ദര്യമില്ലായ്മ'യെപ്പറ്റിയുള്ള അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അടുത്ത ആറു മാസത്തിനുള്ളില്‍ പുതിയ ഫോണ്ട് പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റിന് പദ്ധതിയില്ല.

    സസ്നേഹം,
    സന്തോഷ്.

    February 07, 2006 4:05 PM  
  11. Blogger nalan::നളന്‍ Wrote:

    കുറച്ചു നാളിതു കമ്പ്യൂട്ടറിലിട്ടിരുന്നു..
    ഒരു കാര്യം സൂചിപ്പിക്കട്ടെ.

    എക്സ്പ്ലോററില്‍ 'right click->properties‘ മെനുവില്‍ ഒരു “ചൈതന്യം വരുത്തുക“ എന്നു കണ്ടപ്പോള്‍ ഒരു പിടിയും കിട്ടിയില്ല. അങ്ങനെ ചെയ്തു നോക്കി ! ഒന്നും സംഭവിച്ചില്ല!. പിന്നീടു മനസ്സിലായി ഇതു ‘refresh' എന്നതിന്റെ തര്‍ജ്ജിമയാണെന്നു്.
    പക്ഷെ ഇവിടെ ഇതുകൊണ്ടുള്ള ടാസ്ക് അല്ലേ കൂടുതല്‍ ഉചിതം.
    മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക / മാറ്റങ്ങളോടെ കാണിക്കുക എന്ന ടാസ്ക് അല്ലേ ഇവിടെ നിര്‍വഹിക്കേണ്ടത് ?

    ഇത്രയും പറഞ്ഞത് പൊതുവായി ഇങ്ങനെയൊരു സമീപനമല്ലേ ആവശ്യം എന്നു തോന്നിയതുകൊണ്ടാണു്.

    March 07, 2006 10:20 AM  
  12. Blogger aneel kumar Wrote:

    നളന്‍ ചൈതന്യം വരുത്തിയതെങ്ങിനെയന്നു മനസിലായില്ലെങ്കിലും അതെങ്ങിനെയൊക്കെ ആയിരുന്നിരിക്കും എന്നോര്‍ത്തപ്പോള്‍ വളരെ രസം :))

    March 07, 2006 10:42 AM  
  13. Blogger aneel kumar Wrote:

    NT4 മാതിരിയുള്ള സാധങ്ങളില്‍ കവടി നിരത്തി മാത്രം കണ്ടുപിടിക്കാന്‍ പറ്റുമായിരുന്ന എറര്‍ മെസേജുകള്‍ മലയാളത്തിലായിരുന്നെങ്കില്‍...
    ഞാനീയിടെ ആലോചിക്കാറുള്ള തമാശകളില്‍ ഒന്ന്.

    March 07, 2006 10:45 AM  
  14. Blogger Santhosh Wrote:

    നളന്‍,

    ഈ വക “പരിഭാഷ”യൊക്കെ കണ്ട് ഞാനും ഞങ്ങളില്‍ പലരും ആദ്യം അന്ധാളിച്ചു. പിന്നെ, നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇങ്ങനെ സമാധാനിച്ചു:

    ഈ അമ്പരപ്പും അന്ധാളിപ്പുമൊക്കെ നമ്മുടെ പരിചയത്തില്‍ നിന്നുടലെടുക്കുന്നതാവാം. ഇംഗ്ലീഷു ഭാഷ നോക്കുക:

    1. മെനു. ആദ്യമായി കമ്പ്യൂട്ടര്‍ കാണുന്ന സായ്‍വിന് ഇതൊന്നു ദഹിക്കാന്‍ നാളുകള്‍ വേണ്ടിവന്നു കാണണം.
    2. നെറ്റ്: ഇതൊന്തൊരു വലയപ്പാ!
    3. ഷട്ട് ഡൌണ്‍: കടയടച്ച് ഷട്ടറിടുന്നു.

    നിരന്തരപ്രയോഗം മൂലം “ചൈതന്യം വരുത്തല്‍” നമുക്കും അരസികമായി തോന്നുകയില്ല എന്നു കരുതുക.

    എന്നാലും മലയാളത്തിന്‍റെ പരിഭാഷ ഒരുപാട് നന്നാവാനുണ്ട് എന്ന മതക്കാരനാണ് ഈ ഞാനും.

    അനില്‍: :)

    സസ്നേഹം,
    സന്തോഷ്
    പി. എസ്: കടിച്ചാല്‍ പൊട്ടാത്ത മറ്റനവധി വാക്കുകളും ഈ LIP-യില്‍ ഉണ്ട്!

    March 07, 2006 11:35 AM  
  15. Blogger രാജ് Wrote:

    ബെന്ന്യേ ഓപ്പണോഫീസ് ഉപയോഗിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ എന്തെങ്കിലും? ക്ഷമിക്കണം സന്തോഷെ, മൈക്രോസോഫ്റ്റിന്റെ ഏറ്റവും നല്ല സോഫ്റ്റ്‌വെയര്‍ പാക്കേജ് ആണു് ഓഫീസ് എന്നുള്ളത് സത്യം തന്നെ. മലയാളം യൂണികോഡ് ഫോണ്ട് ഹാര്‍ഡ്‌കോഡ് ചെയ്തിരിക്കുന്നു എന്ന കാര്യം മലയാളത്തിനൊരു പാരയായെന്നുമാത്രം.

    March 16, 2006 12:23 AM  
  16. Blogger viswaprabha വിശ്വപ്രഭ Wrote:

    ബെന്നീ,

    MS Office apparently seems to re-arrange the UTF-8 code sequences within a piece of Indic text by way of built-in language-specific smart routines, yet not always properly, whenever you save a string to a field, structure or file!

    ഈ പ്രശ്നം MS Wordല്‍ മാത്രമല്ല.
    മൈക്രോസോഫ്റ്റ് ഓഫീസിലെ എല്ലാ പ്രോഗ്രാമുകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതു പ്രകടമാണ്.

    ഉദാഹരണം എക്സല്‍. ആദ്യമൊക്കെ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഒന്നു രണ്ടു മാസം മുന്‍പ് ഒരു അപ്ഡേറ്റ് കഴിഞ്ഞതോടു കൂടി അവന്‍ എക്സ്റ്റ്രാ സ്മാര്‍ട്ട് ആകാന്‍ നോക്കി.

    Now during cell entry mode, one cannot use Tavultesoft interface easily or intuitively.
    For eg: when you start afresh typing a letter ക in a new cell (not editing an existing one), it will appear as ക്‌അ ! If you backspace and delete the ‌അ and chandrakkala , it will corrected as ക.

    certain letter combinations cannot be input at all!

    In Word too, the same issue appears in a pattern that is only known to the MS secret smart routines.

    In each subprogram of MS Office entries of Windows registry, there is a toggle switch to enable 'Smart Input'. If one disables this, the program will behave like a good baby!

    I located this and and tried to play around with this variable and was successful once in Word. But later, after some other changes, it went back to it's own.

    I could not locate the corresponding registry entry for excel anyway....

    And now I am not prepared to spend another few hours on the same exercise. Better I will wait for MS to realize this (undesired) smart effects and revert.

    In the meanwhile, I am using any other Non-smart program (even notepad!) to process my unicode text and then copy/paste! After all, in contrast to the big book, in the beginning, there was no word!

    March 16, 2006 12:54 AM  
  17. Blogger viswaprabha വിശ്വപ്രഭ Wrote:

    പെരിങ്ങോടാ,

    ഓപ്പണ്‍ ഓഫീസു ഉപയോഗിക്കാതിരിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി ഞാന്‍ തളര്‍ന്നു;തകര്‍ന്നു!

    ഒടുവില്‍ ഞാന്‍ അതെണ്ണുന്നതിനുവേണ്ടി Microsoft Excelല്‍ ഒരു വലിയ വര്‍ക്ക്‌ഷീറ്റ് ഉണ്ടാക്കി എന്റെ ജോലി എളുപ്പമാക്കി!

    March 16, 2006 12:57 AM  

Post a Comment

<< Home