ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, March 01, 2006

സത്യം മധുരമാണ്

ദൂരെഗിരിക്കുമേലാകാശത്തില്‍
താരകം ചിമ്മുന്ന കാഴ്ചകാണാന്‍
താരിളം പൈങ്കിളിയെത്തിയില്ല;
പാരിതിലാരുമുണര്‍ന്നതില്ല.

ഏകനായിന്നുഞാന്‍ കണ്ടതാണാ-
മൂകസത്യത്തിന്‍റെ പൊന്‍‍വെളിച്ചം,
ആകുലമായൊരെന്‍ മാനസത്തില്‍
മാകന്ദമാധുര്യമായിനില്പ്പൂ!

Labels:

15 Comments:

  1. Blogger Kumar Neelakandan © (Kumar NM) Wrote:

    ഈ വരികളും മധുരം..

    പക്ഷെ ഒരു സംശയം, അപ്പോ ഈ സത്യം എന്നു പറയുന്നത് രാത്രിയില്‍ മാത്രം കാണുന്ന ഒരു സംഭവമാണല്ലേ!

    March 01, 2006 6:16 PM  
  2. Blogger Navaneeth Wrote:

    താരമേ നീ പറയുമോ
    ഇന്നു ഞാന്‍ കണ്ട വെള്ളിവെളിച്ചം
    സത്യമെന്നാലിതാണോ
    ഏകനായെന്‍കൂട്ടിനായ്‌
    വിണ്ണില്‍ നിന്നു നീ വരുമോ?

    സന്തോഷേ, ഇനി താങ്കളുടെ പഴയ കവിതകള്‍ ഒരോന്നായി പോസ്റ്റ്‌ ചെയ്തു തുടങ്ങിക്കോളൂ
    സസ്നേഹം
    നവനീത്‌

    ഒരു സംശയം:- താങ്കള്‍ക്ക്‌ എന്റെ അവസാനത്തെ കുറിപ്പിന്റെ അന്ത്യത്തില്‍ പോസ്റ്റ്‌ ചെയ്ത പുഴയുടെ ചിത്രം കാണാന്‍ സാധിക്കുന്നുണ്ടോ?

    March 01, 2006 8:51 PM  
  3. Blogger സൂഫി Wrote:

    ഏകനായിന്നു നീ കണ്ടൊരാ
    മൂകസത്യത്തിന്‍റെ പൊന്‍‍വെളിച്ചം
    പാരില്‍ വേവും മാനസങ്ങള്‍ക്കൊക്കെയും
    കോരിച്ചൊരിയരുതോ എന്റെ തോഴാ

    March 01, 2006 9:24 PM  
  4. Blogger Santhosh Wrote:

    ഓയെംജി (ഓ, മൈ ഗോഡ്)!
    ഞാന്‍ സംശയപ്പൂച്ചികളുടെ കൂടാണോ തുറന്നുവിട്ടത്?

    കുമാര്‍: നന്ദി. രാത്രിയില്‍ കാണുന്നതെല്ലാം സത്യമാവണമെന്നില്ല, കേട്ടോ:)
    നവനീത്: ഒരുപാടു താരങ്ങളില്ലേ, ഏകനായിരിക്കുന്നവര്‍ വേണ്ടപോലെ വിളിച്ചാല്‍ വരുമായിരിക്കും. ശ്രമിച്ചുനോക്കൂ!
    പിന്നെ, പടം കാണാന്‍ തരമായില്ല. വിലക്കപ്പെട്ട കനിയാണത്രെ.
    സൂഫി: ഹ, നല്ല കാര്യം. തീര്‍ച്ചയായും ശ്രമിക്കാം. എന്നാലും നേരില്‍ കാണുന്നതല്ലേ കൂടുതല്‍ വിശ്വസനീയം?

    സസ്നേഹം,
    സന്തോഷ്

    March 01, 2006 9:34 PM  
  5. Blogger Navaneeth Wrote:

    എന്റെ കനി മറ്റുളവര്‍ക്ക്‌ വിലക്കപെട്ടതാണെന്നു മനസ്സിലായില്ല.;) എതായാലും അതു ഫിക്സ്‌ ചെയ്തു.
    നന്ദി സന്തോഷ്‌.

    March 01, 2006 10:39 PM  
  6. Blogger വര്‍ണ്ണമേഘങ്ങള്‍ Wrote:

    മധുരം ...!
    ലളിതം..!

    March 02, 2006 8:15 PM  
  7. Blogger രാജീവ് സാക്ഷി | Rajeev Sakshi Wrote:

    നന്നായിട്ടുണ്ട് കൂട്ടുകാര.
    അപ്പോള്‍ ഇനിയും ഒരുപാട് റിലീസാവാനുണ്ടല്ലേ.
    കാത്തിരിക്കുന്നു.

    March 03, 2006 10:42 PM  
  8. Blogger Santhosh Wrote:

    വര്‍ണമേഘങ്ങള്‍, സാക്ഷി: നന്ദിയും സന്തോഷവും (നിങ്ങളൊക്കെ വായിക്കുന്നു എന്നറിഞ്ഞതു തന്നെ!).

    സസ്നേഹം,
    സന്തോഷ്

    March 06, 2006 10:20 AM  
  9. Blogger രാജ് Wrote:

    നവനീത് എഴുതിയതു സന്തോഷിന്റെ പഴയ കവിതയാണോ? എങ്കിലതൊന്നു പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കൂ സന്തോഷ്.

    March 06, 2006 10:28 AM  
  10. Blogger Santhosh Wrote:

    പെരിങ്ങോടരെ,

    അത് നവനീതിന്‍റെ തന്നെ സൃഷ്ടിയാവണം. എന്‍റെ വഹയല്ല.

    സസ്നേഹം,
    സന്തോഷ്

    March 06, 2006 11:10 PM  
  11. Blogger nalan::നളന്‍ Wrote:

    സന്തോഷ്,
    വാക്കുകളിലും മാധുര്യം..
    സത്യത്തിന്റെ തിളക്കം
    കടലിനടിത്തട്ടില്‍ നിന്നും
    ഓളങ്ങള്‍ക്കിടയിലൂടെ മിന്നുന്ന തിളക്കം.

    March 07, 2006 10:05 AM  
  12. Blogger Santhosh Wrote:

    നളന്‍: നന്ദി, സുഹൃത്തേ!

    സസ്നേഹം,
    സന്തോഷ്

    March 07, 2006 11:37 AM  
  13. Blogger ഉമേഷ്::Umesh Wrote:

    നല്ല കവിത, സന്തോഷ്.

    താങ്കളുടെ വെബ്പേജിലെ കവിതകളും വായിച്ചു. മനോഹരം!

    ഞാനിവിടെ മൂന്നു മണിക്കൂര്‍ ദൂരെ പോര്‍ട്ട്ലാന്‍ഡിലുണ്ടു്. വല്ലപ്പോഴും കാണാം, കവിത ചൊല്ലിയിരിക്കാം.

    ലേഖനങ്ങളും വായിക്കാറുണ്ടു്. പലതിലെയും പ്രതിപാദ്യം എനിക്കു താത്പര്യമില്ലാത്തതായതുകൊണ്ടാണു് പിന്മൊഴിയെന്നും ചേര്‍ക്കാഞ്ഞതു്.

    - ഉമേഷ്

    March 07, 2006 6:18 PM  
  14. Blogger കണ്ണൂസ്‌ Wrote:

    good one santhosh

    March 07, 2006 8:14 PM  
  15. Blogger Santhosh Wrote:

    ഉമേഷ്: വളരെ നന്ദി. മഴയൊന്നു തോരട്ടെ, തീര്‍ച്ചയായും കാണാം! (അത്യാഗ്രഹമാണെന്നറിയാം!)
    കണ്ണൂസ്: :)

    സസ്നേഹം,
    സന്തോഷ്

    March 08, 2006 10:08 AM  

Post a Comment

<< Home