ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, May 26, 2006

സ്ട്രൂപ്പ് ഇഫക്ട്

രാവിലെ ഒരു മീറ്റിംഗ്. യൂസര്‍ ഇന്‍റെര്‍ഫെയ്സ് റിവ്യൂ ആണ്. കൂലങ്കഷമായ റിവ്യൂ. ബില്‍ ബക്സ്റ്റനേയും, ജേക്കബ് നീത്സനേയും, അലന്‍ കൂപ്പറേയും ആള്‍ക്കാര്‍ തലങ്ങും വിലങ്ങും എടുത്ത് പ്രയോഗിക്കുന്നു. ഞാന്‍ ഈ ദേശക്കാരനല്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തലയാഴ്ത്തി ഈയുള്ളവനും.

“അത് സ്ട്രൂപ്പ് ഇഫക്ട് പോലെയാണ്.”

മുമ്പ് കേട്ടിട്ടില്ലാത്ത ഈ ഇഫക്ട് എന്തെന്ന ആലോചനയിലായി ഞാന്‍. ദാ, താഴെക്കാണുന്ന വാക്കുകള്‍ ഏത് കളറിലാണ് എഴുതിയിരിക്കുന്നതെന്ന് വേഗത്തില്‍ പറയാന്‍ ശ്രമിക്കൂ:

പച്ച മഞ്ഞ കറുപ്പ് ചുവപ്പ് നീല


ഒരു ചെറിയ പ്രയാസം നേരിടുന്നില്ലേ? ഇതാണ് സ്ട്രൂപ്പ് ഇഫക്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. പിന്നെ ഇവിടെയും.

Labels:

10 Comments:

  1. Blogger Santhosh Wrote:

    അല്ല ബെന്ന്യേ! മീഡിയാസെന്‍ററുമായി ബന്ധപ്പെട്ട ഒരു യൂ.ഐ. റിവ്യൂ ആയിരുന്നു. ഇന്ത്യന്‍ ഭാഷകളിലെ എന്നു പറയുമ്പോള്‍ മലയാളവും കൂടി മനസ്സില്‍ വച്ചാണോ പറയുന്നത്? ആരാണ് നിര്‍മാതാക്കള്‍?

    May 26, 2006 10:23 PM  
  2. Blogger Santhosh Wrote:

    ഇത് ശരിയാണ്. വിസ്തയോടൊപ്പം ഉള്ള മീഡിയാസെന്‍റര്‍ സോഫ്റ്റ്വേര്‍ ഡെവലപ്മെന്‍റ് കിറ്റ് (SDK) ടീമിലാണ് ഞാന്‍.

    മീഡിയാസെന്‍റെര്‍ 2005 R2 (XP മീഡിയാസെന്‍റെര്‍)-ല്‍ ഞാന്‍ മലയാളം LIP ഇതുവരെ ഇന്‍സ്റ്റോള്‍ ചെയ്ത് നോക്കിയിട്ടില്ല. നോക്കിയിട്ട് പറയാം.

    May 27, 2006 10:25 AM  
  3. Blogger രാജ് Wrote:

    വിസ്ത ബെറ്റാ 2 സീപീപീ വഴി എന്നാ റിലീസ് ആവണേ എന്നു മാത്രാ എനിക്കറിയേണ്ടൂ (തല്‍ക്കാലം) ഈ വിസ്തയെ ഞാനിത്രക്കാലവും വിസ്റ്റ വിസ്റ്റ എന്നായിരുന്നു പറഞ്ഞുപോന്നിരുന്നതു് ;)

    ബെന്ന്യേ ഇന്‍ഡിക് ഭാഷകളില്‍ യു.ഐ മാറുമോ? ലോക്കലൈസ് ചെയ്യുമ്പോള്‍ Strings മാത്രമല്ലേ മാറുകയുള്ളൂ?

    May 27, 2006 12:24 PM  
  4. Blogger Santhosh Wrote:

    പെരിങ്ങോടാ,

    വിസ്റ്റ എന്നു തന്നെയാണ് മിക്കവരും പറയുന്നത് (അതിന്‍റെ ശരിയായ ഉച്ചാരണവും അതാണ്.) ഞാന്‍ മലയാളീകരിച്ച് (അല്ലെങ്കില്‍ അതിനു ശ്രമിച്ച്) വിസ്ത എന്നു പറയുന്നെന്ന് മാത്രം.

    ലോക്കലൈസ് ചെയ്യുമ്പോള്‍ സാധാരണ സ്ട്രിംഗുകള്‍ മാത്രമേ മാറാറുള്ളൂ. എന്നാല്‍ ചില യൂ. ഐ. എലമെന്‍റ്സ്-ന്‍റെ വലിപ്പത്തിലും മറ്റും (ഉദാ: ഡയലോഗ് ബോക്സുകള്‍) ചില മാറ്റങ്ങള്‍ അനിവാര്യമായതിനാലാണ് ഇങ്ങനെ ഓരോ ഭാഷയ്ക്കുവേണ്ടിയും റിവ്യൂകള്‍ അനിവാര്യമാകുന്നത്. ബെന്നി പറഞ്ഞത്, ലോക്കലൈസ് ചെയ്ത ആപ്ലിക്കേഷനുകളെപ്പറ്റിയാവാന്‍ വഴിയില്ല.

    വിസ്തയുടെ CPP ‘ഉടന്‍’ പുറത്തിറങ്ങുമെന്നേ എനിക്കും അറിയാവൂ (സത്യം!).

    May 27, 2006 2:52 PM  
  5. Blogger Adithyan Wrote:

    അങ്ങനെ മൈക്രോസോഫ്റ്റിലും നമ്മക്കു ഫ്രണ്ട്സായി...

    റെസ്യൂ ഇന്നു ഫോര്‍വേര്‍ഡ്‌ ചെയ്താല്‍ എത്ര ദിവസത്തിനകം കോള്‍ വരും? ;-)

    May 28, 2006 9:46 AM  
  6. Blogger Santhosh Wrote:

    ആദിത്യാ...!

    May 29, 2006 11:20 AM  
  7. Blogger ശനിയന്‍ \OvO/ Shaniyan Wrote:

    ഈ സ്ട്രൂപ്പ് എന്ന ഇട്ടൂപ്പ് ചേട്ടന്‍ കുറേ നാള്‍ ഒരു ഫോര്‍‌വേഡായി കറങ്ങി നടക്കുന്നുണ്ടായിരുന്നല്ലോ?

    May 29, 2006 2:08 PM  
  8. Blogger Santhosh Wrote:

    ഇതിങ്ങനെ ഒരു മെയിലായി വന്നത് പണ്ട് ഞാനും കണ്ടിട്ടുണ്ട്. ഈ സാധനത്തിന്‍റെ പേര് സ്ട്രൂപ്പ് ഇഫക്ട് എന്നാണെന്ന് അറിഞ്ഞിരുന്നില്ല.

    May 30, 2006 10:02 AM  
  9. Blogger Santhosh Wrote:

    ബെന്നീ, XP മീഡിയാസെന്‍റെര്‍)-ല്‍ മലയാളം LIP ഇന്‍സ്റ്റോള്‍ ചെയ്തു നോക്കി. മീഡിയാസെന്‍റെര്‍ സ്ട്രിംഗുകളൊന്നും ലോക്കലൈസ് ചെയ്തിട്ടില്ല.

    May 31, 2006 3:21 PM  
  10. Blogger Santhosh Wrote:

    വിസ്ത മലയാളം ലോക്കലൈസേഷന്‍ ആരംഭിച്ചിട്ടില്ല. മീഡിയാസെന്‍ററിന്‍റേതായി അധികം സ്ട്രിംഗുകള്‍ ഇല്ലാത്തതിനാല്‍ ലോക്കലൈസേഷന്‍ എളുപ്പമാവാനാണ് വഴി.

    June 01, 2006 10:03 AM  

Post a Comment

<< Home