ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, August 18, 2006

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Labels:

20 Comments:

  1. Blogger സു | Su Wrote:

    നന്നായിട്ടുണ്ട്.

    കുഞ്ഞുകുഞ്ഞു മുക്കുറ്റിപ്പൂവാണ് എനിക്കിഷ്ടം. അത് നുള്ളിക്കൊണ്ടുവരാന്‍ വല്യ പാടാണ് എന്നാലും.

    August 18, 2006 12:42 AM  
  2. Blogger വല്യമ്മായി Wrote:

    തുമ്പപൂക്കളുടെ നൈര്‍മല്യമോ

    നന്ദിയുണ്ട്,ഒരോണക്കാലം മന്‍സ്സിലേക്കെത്തിച്ചതിന്

    August 18, 2006 12:50 AM  
  3. Blogger -B- Wrote:

    അപ്പോ ഇത്‌ പതിനാറ് വര്‍ഷം മുന്‍പെഴുതിയത? ;-)

    ഇപ്പാഴും നമ്മുടെയൊക്കെ മനസ്സിലെങ്കിലും ഓണമിങ്ങനെയൊക്കെ തന്നെ അല്ലേ സന്തോഷേട്ടാ.

    നല്ല ഒരു ഓണസ്‌മൃതി.

    August 18, 2006 1:12 AM  
  4. Blogger അരവിന്ദ് :: aravind Wrote:

    നന്നായി സന്തോഷ്‌ജി..

    ഞാന്‍ ഇത് ഒറ്റശ്വാസത്തില്‍ പാടിനോക്കി..
    ഒരു പ്രത്യേക രസം...

    August 18, 2006 2:03 AM  
  5. Anonymous Anonymous Wrote:

    നല്ല വരികള്‍...16 വര്‍ഷം മുമ്പത്തെ അതേ ഓണം തന്നെ ഇപ്പൊഴും ആഘോഷിക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    പിന്നെ, എന്റെ template മാറ്റി കേട്ടോ...ഒന്നു verify ചെയ്തിരുന്നുവെങ്കില്‍ ഉപകാരമായേനേ...

    August 18, 2006 5:15 AM  
  6. Blogger സ്നേഹിതന്‍ Wrote:

    സന്തോഷ് ഓണത്തെപ്പറ്റി നല്ല താളത്തിലെഴുതിയിരിയ്ക്കുന്നു.

    August 18, 2006 12:51 PM  
  7. Blogger റീനി Wrote:

    ഇതില്‍ താളം മാത്രമല്ല കുറച്ചു കവിതയും ഉണ്ട്‌.
    പുലികളുടെ മുരള്‍ച്ച കേള്‍ക്കുന്നുവോ?.... ചുമരെഴുത്ത്‌ വിട്ട്‌ ഇന്നിവിടെയായിരിക്കും കടിപിടി!.

    August 18, 2006 2:27 PM  
  8. Blogger ശാലിനി Wrote:

    നന്നായിട്ടുണ്ട്.

    തുമ്പപൂ നുള്ളാനാണ് ഏറ്റവും പാട്, പക്ഷേ ഏറ്റവും ഭംഗി അതിനല്ലേ. ഇനി വരുമോ ആ കാലങ്ങള്‍ വീണ്ടും?

    August 19, 2006 2:22 AM  
  9. Blogger myexperimentsandme Wrote:

    മനസ്സിരുത്തി ഇരുന്നു വായിച്ചു. പിന്നെയും വായിച്ചു. രണ്ട് തരം ഈണത്തില്‍ പാടി. വളരെ ഇഷ്ടപ്പെട്ടു.

    പൂവമ്പന്‍ പ്രേമത്തിന്റെ തേരു തെളിക്കുന്ന വരി മാത്രം മറ്റു വരികളില്‍‌നിന്നും വേറിട്ട് നില്‍ക്കുന്നതുപോലെ തോന്നി.

    നല്‍‌ കവിത് :)

    August 19, 2006 2:30 AM  
  10. Blogger Rasheed Chalil Wrote:

    നന്നായിട്ടുണ്ട്..
    ഒരു ഓണക്കലവും കൂടി മനസ്സിലേക്ക് ഓടിയെത്തി

    August 19, 2006 2:40 AM  
  11. Blogger Santhosh Wrote:

    സു, ശാലിനി: മുക്കുറ്റിയും തുമ്പയും നുള്ളാന്‍ പാടുതന്നെ. നന്ദി.

    വല്യമ്മായി: ചോദ്യമാണോ? വായിച്ചതിനു നന്ദി.

    ബിക്കുട്ടി: പതിനാറ് വര്‍ഷം ടപ്പേന്ന് അങ്ങു പോകും ബിരിയാണീ. താങ്ക്യൂ!

    അരവിന്ദ്: ലളിതമായ പദങ്ങളുപയോഗിച്ചാലേ അരവിന്ദ് കവിത വായിക്കൂ എന്നറിയാം. പ്രത്യേകിച്ച് വൃത്തം വേണോ വേണ്ടേ എന്ന വിവാദം നടക്കുമ്പോള്‍. വായിച്ചതിന് നന്‍‍റി!

    പ്രമോദ്: റ്റെം‍പ്ലേയ്റ്റ് ഇപ്പോള്‍ നന്നായിട്ടുണ്ട്. 16 കൊല്ലം മുമ്പത്തെ ഓണം, അതിന്‍റെ സൌന്ദര്യവും വശ്യതയും, അതിനി മടങ്ങിവരുമോ?

    സ്നേഹിതന്‍: താളം കുറവില്ല, വൃത്തമില്ല:)

    റീനി: വായിച്ചതിനു നന്ദി. നഖമുരച്ചെങ്കിലും ഇവിടെ കടിപിടി നടന്നില്ലല്ലോ!

    വക്കാരീ: പ്രേമമൊക്കെ ‘പൊടിച്ചു വരാന്‍ തുടങ്ങുന്ന’ നാളുകളായതിനാല്‍ ആ സമയത്തൊക്കെ എന്തെഴുതിയാലും അത്തരം വാക്കുകള്‍ കുത്തിത്തിരുകുക ഒരു ശീലമായിപ്പോയിരുന്നു.

    ഇത്തിരിവെട്ടം: നന്ദി.

    ഇത് പ്രൊഫൈലിംഗിന്‍റെ സമയമായതിനാല്‍ പറയട്ടെ, തരുണികള്‍ക്കാണ് ഓണം എന്നൊക്കെ പറയുമ്പോള്‍ താല്പര്യം കൂടുതല്‍ എന്ന്, കമന്‍റിട്ടവരില്‍ കൂടുതലും വനിതകളായതിനാല്‍, ഞാന്‍ അനുമാനിക്കുന്നു. :)

    എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍!

    August 19, 2006 9:58 AM  
  12. Anonymous Anonymous Wrote:

    അപ്പൊ എന്തായാലും സന്തോഷേട്ടന് 17 വയസ്സയി. ഞാന്‍ കണ്ടുപിടിച്ചു!എങ്ങിനെയുണ്ട് എന്റെ ബുദ്ധി? :-)

    August 19, 2006 10:00 AM  
  13. Blogger ബിന്ദു Wrote:

    കദളിപ്പൂ പരിഭവിച്ചിരിക്കുന്നു അതിനെ കുറിച്ചു പാടിയില്ലത്രേ.. :)

    August 19, 2006 10:27 AM  
  14. Blogger റീനി Wrote:

    തൊട്ടാവാടിയുടെ പരിഭവം,...തുമ്പപ്പൂക്കളുടെ നൈര്‍മല്യം....തെച്ചിപ്പൂക്കളുടെ നാണം.....ഇവരോടെല്ലാം കള്ളക്കഥ പറഞ്ഞ്‌ ശൃംഗരിക്കുന്ന മന്ദമാരുതന്‍...
    .
    .......എനിക്കും ഇപ്പം ഓണം വേണം.

    August 19, 2006 11:54 AM  
  15. Anonymous Anonymous Wrote:

    പാടാണ്.. :( എന്നാലും അവിസ്മരണീയവും സുഖദായകവുമായ കുറെ മുഹൂര്‍ത്തങ്ങള്‍ ഓരോ ഓണത്തിനും നമുക്കുണ്ടാക്കാന്‍ ശ്രമിക്കാം അല്ലേ?

    btw, Thanks for the verification.. :)

    August 19, 2006 10:22 PM  
  16. Anonymous Anonymous Wrote:

    onam ithra bhangiyayi orkkan kazhiyunnu!evide(in kerala) jeevikkunnavar orijinal onam marannu tudangi. evide ippol onam manassilalla...veettilalla...pakaram kadakalil aanu..reduduction saleslum mega marke iting showslum aanu.. bhaviyil oonam amerikkayil ninnum irakkumati cheyyendi vanneekkam!

    August 22, 2006 3:25 AM  
  17. Anonymous Anonymous Wrote:

    എവിടെപ്പോയി? കുറേ നാളയല്ലൊ കണ്ടിട്ട്?

    August 22, 2006 5:14 PM  
  18. Blogger Santhosh Wrote:

    ഇഞ്ചി, ബിന്ദു, റീനി, സന്തോഷ്: നന്ദി.
    ഞാനിവിടെയൊക്കെയുണ്ടിഞ്ചീ. ഓഫീസില്‍ തിരക്കാണ്. അലക്കൊഴിയുമ്പോള്‍ ആഞ്ഞടിക്കുന്നതായിരിക്കും.

    qw_er_ty

    August 23, 2006 3:07 PM  
  19. Blogger ഉമേഷ്::Umesh Wrote:

    കൊള്ളാം സന്തോഷേ. അപ്പോള്‍ പതിനെട്ടാമത്തെ വയസ്സില്‍

    പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു

    എന്നൊക്കെയായിരുന്നു ചിന്ത, അല്ലേ?

    എന്നാലും ആ “മാരുതീതാതന്‍” ഒരു കടന്ന കയ്യായിപ്പോയി. പതിനെട്ടു വയസ്സേ ഉള്ളല്ലോ എന്നോര്‍ത്തു ക്ഷമിച്ചിരിക്കുന്നു :)

    August 24, 2006 11:40 AM  
  20. Blogger santhosh padiyath ( സന്തോഷ് പടിയത്ത് ) Wrote:

    Thalle...kalippu theernittilla 16 varsham kazhinjittum.dhande onam varunnunum parnjau....

    santhoshettan ithra maha sahithyakaran aanennu njan ippalanu thalle manasilakkanathu.
    neril kanumbo e sahithya manam onnum illallo :-)

    August 24, 2006 11:41 AM  

Post a Comment

<< Home