ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, November 28, 2006

ഓഫീസ് 2007 ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍

മൈക്രോസോഫ്റ്റ് ഓഫീസ് 2003 ഉപയോഗിച്ച് ശീലമായവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2007-ന്‍റെ പുതിയ “റ്റാസ്ക്-ഓറിയന്‍റഡ്” മെനു ക്രമീകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കാം. ജോലിയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ പഠിച്ചുവരുന്നതുവരെയുള്ള സമയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ വേഡ്, എക്സല്‍, പവര്‍പോയ്ന്‍റ് എന്നിവയുടെ ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍ സഹായിക്കും.

മൈക്രോസോഫ്റ്റ് വേഡ്
മൈക്രോസോഫ്റ്റ് എക്സല്‍
മൈക്രോസോഫ്റ്റ് പവര്‍പോയ്ന്‍റ്

മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ പുതിയ മെനു കണ്ടിട്ടില്ലാത്തവര്‍ക്ക് ഒരു പ്രിവ്യൂ കൂടിയായി ഇത് ഉപകാരപ്പെട്ടേക്കാം. ഈ ഗൈഡുകള്‍ ഓഫീസ് 2003-ന്‍റെ പ്രോഗ്രാം ഇന്‍റര്‍ഫേയ്സ് ബട്ടന്‍, റ്റൂള്‍ബാര്‍ എന്നിവയുള്‍പ്പടെ കാണിക്കുന്നു. ഒരു ബട്ടനോ മെനു ഓപ്ഷനോ പോയിന്‍റു ചെയ്താല്‍ റ്റൂള്‍റ്റിപ്പിലൂടെ ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് എഴുതിക്കാണിക്കും. ഇനി അഥവാ, ബട്ടനോ മെനു ഓപ്ഷനോ ക്ലിക്കു ചെയ്താലോ, ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് കാണിച്ചുതരും.

Labels:

5 Comments:

  1. Blogger വിശ്വപ്രഭ viswaprabha Wrote:

    നല്ലൊരു കാര്യം. :)

    ഇതിന്റെ തലക്കെട്ടില്‍ “ഖമാന്‍ഡ് റഫറന്‍സ് “എന്നതിലെ ‘ഖ’ മനപ്പൂര്‍വ്വം അങ്ങനെ എഴുതിയതാണോ?

    December 02, 2006 6:14 AM  
  2. Blogger aneel kumar Wrote:

    ‘ഖ’ അമേരിക്കയിലൊക്കെ മലയാളികളുടെ ‘ക’ ആണെന്നു തോന്നുന്നു വിശ്വം. സിബുവിന്റെ ഇന്നത്തെ ഏഷ്യാനെറ്റ് അഭിമുഖത്തിലും മൂന്നിലധികം ‘ഖ’കള്‍ കേട്ടു.

    December 02, 2006 12:00 PM  
  3. Blogger Santhosh Wrote:

    വിശ്വം, ‘മലയാലം’ മറക്കുന്നതല്ല, അനില്‍ പറഞ്ഞതു തന്നെ കാര്യം.

    December 02, 2006 1:02 PM  
  4. Blogger സു | Su Wrote:

    സന്തോഷ്,
    ഇവിടെ ചേട്ടന്‍, വിസ്റ്റ (RC 1) എന്നൊന്ന് ഒപ്പിച്ചുവെച്ചിട്ടുണ്ട്. എനിക്കതില്‍ ബ്ലോഗ് വായിക്കാന്‍ ഇഷ്ടം ആവുന്നില്ല. ന്റ എന്ന് കാണുന്നത് ശരിയല്ല. അതില്‍ അഞ്ജലി ഫോണ്ട് തന്നെ വെച്ചു തരാന്‍ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ അത് നോക്കുന്നതല്ല എന്നൊരു ഭീഷണിയും വെച്ചു. ;)

    December 02, 2006 8:18 PM  
  5. Blogger Santhosh Wrote:

    സു, RC1-ലെ ചില പ്രശ്നങ്ങള്‍ ഫൈനല്‍ ബില്‍ഡില്‍ (RTM) പരിഹരിച്ചിട്ടുണ്ട്. ന്‍റ ശരിയായി കാണിക്കാത്തത് അതിലൊന്നായിരുന്നു. അഞ്ജലി ഫോണ്ട് ഉപയോഗിച്ചാല്‍ ഇപ്പറഞ്ഞ കുഴപ്പം കാണുമെന്ന് തോന്നുന്നില്ല. വേറേകുഴപ്പങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അറിയിച്ചാല്‍ ഉപകാരമായി.

    December 02, 2006 9:32 PM  

Post a Comment

<< Home