ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, December 25, 2006

മെറി ക്രിസ്മസ്

ക്രിസ്മസ് ആശംസകള്‍ എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. ചില മലയാളം റ്റി. വി. പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ചിലര്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് ആശംസിക്കുന്നത് കേട്ടു. അപ്പോളൊരു സംശയം: മെറി ക്രിസ്മസോ ഹാപ്പി ക്രിസ്മസോ? ഏതാണ് ശരി? അല്ലെങ്കില്‍ ഏതാണ് കൂടുതല്‍ ശരി?

ക്രിസ്മസ് ആശംസിച്ച് പരിചയമില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. പത്താം തരം വരെയുള്ള പഠനത്തിനിടയ്ക്ക് എന്‍റെ സഹപാഠിയായത് ഒരേ ഒരു ക്രിസ്ത്യാനിക്കുട്ടിയായിരുന്നു: ദീപ്തി മൈക്കിള്‍. ഹ, അതേത് നാടെടേയ് എന്ന് ചോദിക്കാന്‍ വരട്ടെ, എന്‍റെ ഗ്രാമത്തില്‍ ഇത് അസാധാരണമായിരുന്നില്ല (അല്ലെങ്കില്‍ കൂമനോട് ചോദിച്ചു നോക്കൂ). പ്രീ-ഡിഗ്രി കാലം മുതലാണ് ക്രിസ്മസും എന്‍റെ ആഘോഷങ്ങളുടെ ലിസ്റ്റില്‍ പെട്ടത്. അന്നു മുതലിന്നോളം മെറി ക്രിസ്മസ് എന്ന് ആശംസിച്ചും ആശംസ ഏറ്റുവാങ്ങിയും ജീവിച്ചു പോന്ന എനിക്ക് ‘ഹാപ്പി ക്രിസ്മസി’ന്‍റെ ശീലമില്ലായ്മ ഒരു കല്ലുകടിയായവശേഷിക്കുന്നു. അതുകൊണ്ടാണ് ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും വേഗതയേറിയ ഉപായത്തില്‍ ഇതിനൊരു വിധിയാകാമെന്നു വച്ചത്.

ഗൂഗിള്‍ സേര്‍ച്: മെറി ക്രിസ്മസ്: 2,68,00,000+ റിസല്‍ട്ടുകള്‍
ഗൂഗിള്‍ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 25,90,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: മെറി ക്രിസ്മസ്: 51,34,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: ഹാപ്പി ക്രിസ്മസ്: 5,68,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: മെറി ക്രിസ്മസ്: 6,15,00,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 28,40,000+ റിസല്‍ട്ടുകള്‍

സേര്‍ച് റിസല്‍ട്ടുകള്‍ കാണിക്കുന്ന എണ്ണത്തില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച് റ്റീമില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജന്‍ പണ്ട് പറഞ്ഞതോര്‍ക്കുന്നു. സേര്‍ച് റിസല്‍ട്ടിന്‍റെ എണ്ണം ശാസ്ത്രീയമായ തെളിവല്ല എന്നും സമ്മതിക്കുന്നു. എന്നാലും ‘മെറി ക്രിസ്മസ്’ എന്നാവണം കൂടുതല്‍ ശരി എന്നൊരു തോന്നല്‍.

എല്ലാ സുഹൃത്തുക്കള്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു: മെറി ക്രിസ്മസ്.

Labels:

14 Comments:

  1. Blogger myexperimentsandme Wrote:

    മെറി ക്രിസ്മസ് ആന്‍ഡ് ഹാപ്പി ന്യൂ ഇയര്‍ ആണ് ഞാന്‍ സാധാരണ ഉപയോഗിക്കുന്നത് എന്നാണോ എന്നൊരു സംശയം ഇപ്പോള്‍.

    അതുകൊണ്ട് ഒരു ഹാപ്പി ക്രിസ്മസ് ആന്റ് മെറി ന്യൂ ഇയര്‍ :)

    എന്തായാലും സംശയം. എന്നാല്‍ പിന്നെ ഇതും കൂടി:

    ക്രിസ്‌തുമസ് എന്ന് പറയാനുള്ള കാരണമെന്താണ്? ക്രൈസ്റ്റ്-ക്രൈസ്റ്റ്മസ്; അല്ലെങ്കില്‍ ക്രിസ്‌മസ്. പക്ഷേ ക്രൈസ്റ്റിനെ മലയാളീകരിച്ച് ക്രിസ്തു ആക്കിയപ്പോള്‍ “mas-" നെ മലയാളീകരിച്ചില്ലേ?

    എന്താണ് ക്രിസ്‌മസിന്റെ തനിമലയാളം.ഓര്‍ഗ്? ക്രിസ്തുവുത്സവം?

    അപ്പോള്‍ ശരി.

    December 25, 2006 3:12 PM  
  2. Blogger Inji Pennu Wrote:

    സന്തോഷേട്ടാ, ദേ

    "http://www.rasmussenreports.com/2006/November%20Dailies/MerryChristmasHappyHolidays.htm">ഇതു
    നോക്കിക്കെ.

    മെറി തന്നെയാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. മെറി ബെര്‍ത്തഡേ എന്ന് പറയിലല്ലൊ, മെറി ഹോലിഡേയ്സ് എന്നും. മെറി എന്നു പറയുമ്പോള്‍ കുറേ പേര്‍ക്ക് എന്നൊരു തോന്നലും, ഹാ‍പ്പി എന്ന് പറയുമ്പോള്‍ ഇന്റിവിജ്വല്‍ എന്നും എനിക്ക് തോന്നുന്നു - ഇവിടെ ബൂലോകത്തില്‍ ഇംഗ്ലീഷ് ലിറ്റ് പഠിച്ചൊരു പെണ്ണുണ്ട്...ആ പെണ്ണ് പറയട്ടെ ഏതാണ് ശരിയെന്ന്...:-)

    December 25, 2006 3:21 PM  
  3. Blogger Inji Pennu Wrote:

    സോറി ഇതാണ് link

    December 25, 2006 3:22 PM  
  4. Blogger myexperimentsandme Wrote:

    പക്ഷേ അത് മെറി ക്രിസ്‌മസ്സും ഹാപ്പി ഹോളിഡേയ്‌സും തമ്മിലുള്ള തര്‍ക്കമല്ലായിരുന്നോ ഇഞ്ചീ, മെറി ക്രിസ്‌മസ്സും ഹാപ്പി ക്രിസ്‌മസ്സും തമ്മിലുള്ള തര്‍ക്കമല്ലായിരുന്നല്ലോ? ക്രിസ്‌മസ് എന്ന വാക്കില്ലാത്തതല്ലായിരുന്നോ അവിടെ പ്രശ്‌നം?

    ഹാപ്പി ഇന്‍ഡി‌വിജ്വല്‍ ആണെങ്കില്‍ ഹാപ്പി ന്യൂ ഇയര്‍ പറയുമ്പോള്‍ എന്തായിരിക്കും ഫീലിംഗ്സ്?

    അപ്പോള്‍ ഇഞ്ചിക്ക് ഹാപ്പി ഹോളിഡേ ഇന്‍ :)

    December 25, 2006 3:30 PM  
  5. Blogger Inji Pennu Wrote:

    ഞാന്‍ പറയുവായിരുന്നു. ആ ഹാപ്പി വന്നത് അവിടെ നിന്നായിരിക്കും. ആ മിക്സ് അപ്പ് വന്നതെന്ന്. :)
    മെറി എന്നതിന്റെ ഒരു ഇത് തന്നെ, ഒരു ഹൈ സ്പിരിറ്റിഡ് എന്നുള്ള ആ ഇത് ആ ഹാപ്പിക്ക് കിട്ടുന്നില്ല. പിറന്നാളിനും ഈ സ്പിരിറ്റൊക്കെ ഒഴുകുന്നുണ്ടെങ്കിലും നീ മാത്രം കുടിച്ചാല്‍ മതി, പക്ഷെ ക്രിസ്തുമസ്സിനാകട്ടെ ബാക്കിയുള്ളവരേയും കുടിപ്പിക്കൂ എന്നാണ് പൊതുവേയുള്ളൊരു ധ്വനി...യേത്? ന്യൂ യിറനിം ഇപ്പൊ മെറി ന്യൂ യിര്‍ പറഞ്ഞാലും ആ സ്പിരിറ്റിന്റെ ആ ഇത് കിട്ടുന്നില്ല. അപ്പൊ ക്രിസ്തുമസിനു മാത്രം എല്ലാരേയും കുടിപ്പിച്ചല്‍ മതിയെന്നായിരിക്കും പഴയ ആംഗലേയ ഭാഷയുടെ അപ്പനപ്പാന്മാര്‍ വിചാരിച്ചിരുന്നത്...യേത്?

    പിന്നെ മെറിയിലെ ‘മെറി‘ ക്രിസ്തുമസിലെ ‘ക്രി‘ ഇത് രണ്ടും റൈയ്മിങ്ങ് അല്ലേ? അപ്പൊ ചിലപ്പൊ അതായിരി‍ക്കും അതിന്റെ ഒരു അത്...യേത്?

    ഇല്ല ഞാന്‍ കുടിച്ചിട്ടില്ല..ഹിക്ക് ഹിക്ക്. (എസ്കൂസ് മീ!)

    December 25, 2006 3:56 PM  
  6. Blogger Inji Pennu Wrote:

    അതു മാത്രമോ ബാക്കിയുള്ള ഒരോഘോഷങ്ങള്‍ക്കും ഈ മെറിയുടെ ഉപദ്രവം ഇല്ല.
    മെറി ദീപാവലി, മെറി ഹാനുക്കാ, മെറി ഓണം - യേത്? ;)

    December 25, 2006 3:57 PM  
  7. Blogger Inji Pennu Wrote:

    സന്തോഷേട്ടന്‍ എന്നെ ഉപദ്രവിക്കുന്നതിനു മുന്‍പ് -

    MERRY CHRISTMAS -- "Merrie England. England of the Anglo-Saxon period and the Middle Ages was not a very happy place to be, let alone 'merrie.' So why this phrase indicating revelry and joyous spirits, as if England were one perpetual Christmastime? The answer is that the word 'merrie' originally meant merely 'pleasing and delightful,' not bubbling over with festive spirits, as it does today. The same earlier meaning is found in the famous expression, 'the merry month of May.'" From the "Morris Dictionary of Word and Phrase Origins" by William and Mary Morris (HarperCollins, second edition, 1977). In "A Royal Duty" Paul Burrell says the Queen prefers "Happy Christmas" because she believes "Merry Christmas" implies drunkenness. Here's a site that has ways to say Merry Christmas in several languages -- http://melekalikimaka.com/Saymerry.htm Accessed December 18, 2003. Norwegian Christmas words are at http://www.sofn.com/norwegianculture/languagelessons/Lesson15.html

    http://www.phrases.org.uk/bulletin_board/38/messages/1398.html

    qw_er_ty

    December 25, 2006 4:04 PM  
  8. Blogger myexperimentsandme Wrote:

    മെറി ക്രിസ്‌മസ്സിന് ഇത്രയും ഹിറ്റ് കിട്ടാനുള്ള ഒരു കാരണവും മെറി ക്രിസ്‌മസ്-ഹാപ്പി ഹോളിഡേ വിവാദമായിരുന്നു എന്ന് തോന്നുന്നു. ഹാപ്പി ഹോളിഡേയ്സിന് കിട്ടി 44,800,000 ഹിറ്റുകള്‍, ഗൂഗിളില്‍. മെറി ക്രിസ്‌മസ്സിന് ഞാന്‍ നോക്കിയപ്പോള്‍
    45,100,000 ഹിറ്റുകളും (ആദ്യത്തെ പേജില്‍ കാണിച്ച നമ്പര്‍ പ്രകാരം).

    ഈ അവസരങ്ങളില്‍ മെറി ക്രിസ്‌മസ്സും ഹാപ്പി ക്രിസ്‌മസ്സും താരതമ്യം ചെയ്‌താല്‍ വിവാദം വഴി മെറി ക്രിസ്‌മസ്സിന് കിട്ടിയ പരാമര്‍ശങ്ങളും പെടും എന്ന് തോന്നുന്നു. അതുകൊണ്ട് ഒരു വണ്‍-റ്റു-വണ്‍ താരതമ്യ പഠനം നടക്കുമോ എന്നൊരു സംശയം.

    എന്നും ചെയ്യുന്നതുപോലെ ഇന്നും ചെയ്യൂ ഇഞ്ചീ, എല്ലാം ശരിയായിക്കോളും :)

    (അവിടെയൊക്കെ എക്കിള്‍ “യേത്”, “യേത്” എന്നും പറഞ്ഞാണല്ലേ) :)

    അപ്പോള്‍ മെറി ക്രിസ്‌മസ്സിന് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ക്രിസ്തുവും മേരിയും ഒക്കെ ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടുമാവാം :)

    December 25, 2006 4:06 PM  
  9. Blogger Santhosh Wrote:

    എന്തായാലും വക്കാരിയും ഇഞ്ചിയും രണ്ടും കല്പിച്ചിറങ്ങിയതു കൊണ്ട് എനിക്ക് വലിയ പണിയില്ല. എന്നാലും പോസ്റ്റിന്‍റെ സ്പിരിറ്റ് കളയേണ്ടാ എന്നു കരുതി വീണ്ടും സേര്‍ചിനെ ആശ്രയിച്ചു: ഒന്നുരണ്ടു കാരണങ്ങള്‍ ഇവിടെ പറയുന്നുണ്ട്.

    യാഹൂ ഉത്തരങ്ങള്‍ പറയുന്നത് (ഉത്തരം പറഞ്ഞ ഒരാള്‍ പറയുന്നത്) ഇന്ത്യയിലൊക്കെ ഹാപ്പീ ക്രിസ്മസ് എന്നാണ് പൊതുവായി ഉപയോഗിക്കുന്നതത്രേ. ഇവിടെ വായിക്കാം.

    ഞാന്‍ വീണ്ടും പറയുന്നു: മെറി ക്രിസ്മസ്...

    December 25, 2006 4:10 PM  
  10. Blogger reshma Wrote:

    പടച്ചോനെ! ഒരു ഗ്രീറ്റിങ്ങിനേയും വെറുതെ വിടൂലേ?

    എലിസബത്ത് രാജ്ഞിയുടെ ഭരണത്തിലായിരിക്കണം ‘ഹാപ്പി’ എന്ന വാക്ക് ‘മെറി’യെ മറികടന്നതെന്ന്(മെറിക്ക് കുടിയെന്നെ ധ്വനിയുള്ളതിനാല്‍) ഗൂഗിളുമ്മാമ്മ കാണിച്ചുതന്ന ലിങ്ക് http://www.antimoon.com/forum/t1468-15.htm എലിസബെത്തിന്റെ കാലത്തിന് മുന്‍പ് അമേരിക്കയിലെത്തിയവര്‍ കൂടെ കൊണ്ട് വന്നതോണ്ടാകാം നോര്‍ത്ത് അമേരിക്കയില്‍ ‘മെറി’ക്ക് പ്രചാരം എന്ന വാദം ആ പേജില്‍ തന്നെ പൊളിച്ചും കൊടുക്കുണ്ട്. പൊലിറ്റികല്‍ കറക്റ്റ്നെസ്സ് നോക്കിയാ ഹാപ്പി പ്രചരിക്കപ്പെട്ടേതെന്നും... ‘മെറി’യിലും ‘ഹാപ്പി’യിലും റിസേര്‍ച്ച നടത്തിയവര്‍ വിക്കി പറേണതും കേട്ടുകാണല്ലോ? http://en.wikipedia.org/wiki/Merry_Christmas

    നമ്മക്ക് രണ്ടു വാക്കും മെല്ലെ പറഞ്ഞുനോക്കാ?
    ഇഞ്ചി പറഞ്ഞപോലെ മെറി ക്രിസ്ത്മസിലെ റ രെപിറ്റീഷന്‍ കാതിനെ സുഖിപ്പിക്കുന്നതാണ്.‘ഹാപ്പി’ സന്തോഷം, തട്ടിതടയാതെ ഒഴുകി പോണ സന്തോഷം. ‘മെറി’യോ? ഒരു മുന്തിരി വായിലിട്ട് പ്ലപ് എന്ന് പൊട്ടിച്ച് നീരാസ്വദിക്കുന്ന സന്തോഷം.
    അപ്പോ മെറി ക്രിസ്ത്മസ്.


    (മോളേ, നിനക്ക് വേറേ ഒരു പണീം ഇല്ലേന്ന് എന്റെ ഉമ്മാന്റെ ശബ്ദത്തില്‍ ഉള്ളീന്നൊരു ചോദ്യം:( )

    December 25, 2006 4:41 PM  
  11. Blogger കുറുമാന്‍ Wrote:

    എന്തായാലും വേണ്ടില്ല, ബിലേറ്റഡ്, മെറി ക്രിസ്മസ്സ് യാനി ക്രിസ്തുമസ്സ്!

    December 25, 2006 9:06 PM  
  12. Blogger Unknown Wrote:

    “ഈറ്റ്, ഡ്രിങ്ക് ഏന്‍ഡ് മേക് മെറി” എന്നല്ലേ പ്രമാണം!
    അപ്പോ മെറി തന്നെ മതി. തിന്നും കുടിച്ചും അര്‍മ്മാദിക്കാന്‍ (ആമോദിക്കാന്‍?) പറ്റിയ ദിനം തന്നെ ക്രിസ്തുമസ്!

    എന്റെ റഷ്യന്‍ സുഹൃത്ത് പറഞ്ഞത് റഷ്യയില്‍ ഒരു വിഭാഗം പള്ളിക്കാര്‍ ജനുവരി ഏഴിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നാണ്. പറഞ്ഞത് കറകളഞ്ഞ നൂറ്റൊന്ന് ശതമാനം റഷ്യന്‍ ആണെങ്കിലും, സംഗതി ശരിയാണോയെന്ന് ഗൂഗ്ലി നോക്കിയപ്പോള്‍ വിക്കിയില്‍ കണ്ടതും അറിഞ്ഞതും രസകരമായ കാര്യങ്ങള്‍. മ്മടെ സീസറണ്ണന്റെ പേരിലുള്ള ജൂലിയന്‍ കലണ്ടറില്‍ (കലണ്ടറെന്നാല്‍ മനോരമ തന്നെ എന്ന തിലകന്‍ ചേട്ടന്റെ പരസ്യവും, മലയാള ബൂലോകത്തിലെ കലണ്ടര്‍ പുലി ഉമേഷ്ജിയും ഇടയ്ക്ക് ഓര്‍മ്മയില്‍ കയറി വരുന്നു) ഡിസംബര്‍ 25-നോട് ചേര്‍ന്ന് പോകുന്ന ദിവസം ജനുവരി യേഴാണെന്ന്. യേത്? അപ്പോള്‍ ഒട്ടും വൈകിയിട്ടില്ല, മെറി ക്രിസ്തുമസ് സന്തോഷിനും, എല്ലാ ബൂലോഗര്‍ക്കും!

    വിക്കി വിക്കി കാണാന്‍‍ ഇവിടെ ഞെക്കി ഞെക്കി നോക്കുക

    December 26, 2006 7:35 PM  
  13. Blogger Aneesh D Wrote:

    അച്ചുവിന് എന്തായാലും തെറ്റിയില്ല :D

    December 27, 2012 5:06 PM  
  14. Blogger Aneesh D Wrote:

    എന്തായാലും അച്ചുവിന് തെറ്റിയില്ല :D

    December 27, 2012 5:07 PM  

Post a Comment

<< Home