ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, March 25, 2007

രാജാ (ഗോസ്നെല്‍) കയ്യേ വച്ചാ

ആയാസരഹിതമായി ബര്‍മ്യൂഡയെത്തകര്‍ത്ത് ബംഗ്ലാദേശ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സൂപ്പര്‍-8 മോഹങ്ങള്‍ പൂര്‍ണ്ണമായും തല്ലിക്കെടുത്തിയതിന്‍റെ സങ്കടം, ട്രൈഗ്ലിസറൈഡിന്‍റെ അതിപ്രസരം കാരണം, നമ്മുടെ മനസ്സിനിണങ്ങും വിധം തീര്‍ക്കുന്നത് അസാധ്യമാണെന്ന തിരിച്ചറിവാണ് അപകടം പിടിച്ചതെങ്കിലും സാധ്യമായ മറ്റൊരു രീതിക്ക് എന്നെ പ്രേരിപ്പിച്ചത്.

ദത്തെടുത്ത ആറു കുട്ടികളുള്‍പ്പെടെ പത്തു മക്കളുടെ അമ്മയായ ഹെലനും (റെനേ റുസ്സോ) സ്വന്തമായി എട്ടുമക്കളുള്ള ഫ്രാങ്കും (ഡെന്നിസ് ക്വയ്ഡ്) അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നു. ഹെലനും ഫ്രാങ്കും സ്കൂള്‍ കാലം മുതല്‍ ആകൃഷ്ടരായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്കായെങ്കിലും ഇത് സ്വപ്നതുല്യമായ പുനസ്സമാഗമവേളയാണ്. ഹെലന്‍റെ ഭര്‍ത്താവും ഫ്രാങ്കിന്‍റെ ഭാര്യയും മരണപ്പെട്ടിട്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഹെലനും ഫ്രാങ്കും കല്യാണം കഴിച്ച്, പതിനെട്ടു കുട്ടികളുമായി ഒരുമിച്ചു ജീവിക്കാനാരംഭിക്കുന്ന കഥ പറയുകയാണ് Yours, Mine & Ours എന്ന സിനിമ. 2005-ല്‍ റിലീസായ ഈ സിനിമയുടെ നിരൂപണമൊന്നും വായിക്കാതെ സിനിമ കാണാനിരുന്നത് എന്‍റെ തെറ്റ്.

സിനിമ തുടങ്ങി 15:37 മിനിട്ട് ആയപ്പോഴുള്ള ഈ സംഭാഷണമൊഴികെ മറ്റു സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒരു ചെറു പുഞ്ചിരി പോലും ഉണ്ടാക്കാന്‍ വിഷമിക്കുന്നതരത്തിലുള്ളവയാണ്:

ഫ്രാങ്ക്: “I was up all night, I was Googling her!”
ഡാരല്‍ (സുഹൃത്ത്): “Jeez, Frank, you Googled another man's wife?”
ഫ്രാങ്ക്: “Yeah, what do you think that means?”
ഡാരല്‍: “I don't know. Something dirty?”

രാജാ ഗോസ്നെലിന്‍റെ സം‌വിധാനം കുറ്റമില്ലാത്തതാണ്. പക്ഷേ, കഥയും തിരക്കഥയും സിനിമയെ നശിപ്പിച്ചു. കൈരളി റ്റി. വി.-യില്‍ സൂം ഇന്‍ (Zoom In) എന്ന പരിപാടിയുടെ പരസ്യമായി ശരത് ദാസ്, ‘നല്ല കഥയ്ക്കാണിവിടെ പഞ്ഞം’ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. എന്നാലും ശരത് പറയുന്നതിലും കാര്യമുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്!

വിഷമം മാറാനെന്തുണ്ടു വഴി? സുഹൃത്ത് ദേവപ്രസാദ് പറയുന്നതു പോലെ, “കിലുക്കം ഒന്നൂടെ കണ്ടാലോ!”

സിനിമ: Yours, Mine & Ours
സം‌വിധായകന്‍: രാജാ ഗോസ്നെല്‍
ശുപാര്‍ശ: കണ്ടേക്കല്ലേ!

Labels:

2 Comments:

  1. Blogger സു | Su Wrote:

    കണ്ടേക്കല്ലേ എന്ന് പറഞ്ഞതുകൊണ്ട് കാണണമെന്നു തോന്നുന്നു. ഹിഹി. എന്തൊക്കെയാണതിന്റെ കുറ്റം എന്നൊന്ന് അറിയണമല്ലോ.

    March 26, 2007 3:34 AM  
  2. Blogger Pradeep Nair Wrote:

    ഇത്ര പരിതാപകരമയ പ്രകടനം കാഴച വക്ക്യുമെന്നു ഒരിഅക്കലും വിചാരിചില്ല. വളര എളുപ്പമുള്ള ഗ്രുഔപ്പ് ആണ്ഉ നമുക്കു കിട്ടിയത്. എന്നിട്ടും സുപെര്‍ എട്ടില്‍ വരാന്‍ പറ്റാതത് കഷ്ട മായി പ്പൊയി.

    March 26, 2007 11:33 AM  

Post a Comment

<< Home