ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, October 17, 2007

കാര്യം നിസ്സാരം

നിങ്ങള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണ്, അല്ലെങ്കില്‍ സംഗതി എന്താണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ?

ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണെന്ന് പറയാന്‍ മനസ്സില്ല! തല്‍ക്കാലം നിങ്ങളല്ല എന്നു മാത്രം.

ഇഷ്ടമല്ലാത്ത ഒരു സംഗതി പറയാം. പറഞ്ഞു കഴിയുമ്പോള്‍ ‘അയ്യേ, ഇതായിരുന്നോ’ എന്ന് ചോദിക്കരുത്. സംഗതി വളരെ നിസ്സാരമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് പറയുന്നു എന്നു മാത്രം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമായി ഞാന്‍ അവതരിപ്പിക്കാറില്ല. എന്നാലും കാണുമ്പോള്‍ ചൊറിഞ്ഞു വരും. മലയാളം ചാനലുകളെല്ലാം ക്യാന്‍സല്‍ ചെയ്തതിനാല്‍ മറ്റു ചൊറിഞ്ഞു കേറുന്ന കാഴ്ചകളുടെ അഭാവത്തില്‍ ഇതിന് അല്പം പ്രാധാന്യമേറിയതുമാവാം.

ഏറ്റവും വെറുക്കുന്നത് എന്ന് പേരിടാന്‍ മാത്രമൊന്നുമില്ല. എന്നാല്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയുമാണ്. പലപ്പോഴും നമുക്കിഷ്ടമില്ലാത്തതായ വസ്തുതകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം അതിനെതിരെ പ്രതികരിക്കുമല്ലോ. എന്നാല്‍ ഈ സംഗതിയാവട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അതില്‍ നിന്നും ഇത് തീര്‍ത്തും അപ്രധാനമായതാണെന്ന് ധരിച്ചേക്കരുത്. അന്യരുടെ, അതും നമുക്ക് നല്ല പരിചയമില്ലാത്തവരുടെ സ്വഭാവവുമായി ബന്ധമുള്ള സംഗതിയായതിനാല്‍ ‘കറക്റ്റീവ് മെഷര്‍’ എടുക്കാന്‍ അമിത താല്പര്യം കാണിക്കാറില്ല എന്നു മാത്രം. ഇത് ‘ഇങ്ങിനി സംഭവിക്കാത്തവണ്ണം’ തിരുത്തുവാന്‍ വഴിയില്ലാതില്ല. എന്നാല്‍ അത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുള്ള ഒരു നടപടി കൈക്കൊള്ളാന്‍ വിഷമമുണ്ട്. കാരണം മറ്റൊന്നുമല്ല, നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ ഇതു ചെയ്യുകയാണെങ്കില്‍ അത് അറിയാതിരിക്കാന്‍ ഇടവരരുതല്ലോ. ആള്‍ക്കാരെ നേര്‍വഴിക്കാക്കാന്‍ കിട്ടുന്ന ചാന്‍സ് നഷ്ടപ്പെടുത്തിക്കൂട!

ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നെ അലട്ടുന്ന ആ പ്രശ്നമെന്താണെന്നോ? ഈ-മെയിലുകള്‍ക്ക് റീഡ് റെസീറ്റ് ആവശ്യപ്പെടുന്ന നീച കൃത്യമാണത്.

വഴക്കുണ്ടാക്കാനോ തെറിവിളിക്കാനോ മുതിരുന്നതിനു മുമ്പ് പറയട്ടെ: ഞാന്‍ പറഞ്ഞില്ലേ, തീരെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന കാര്യമാണെന്ന്. റീഡ് റെസീറ്റ് ആവശ്യപ്പെടുന്നത്, ഒരുതരം വിശ്വാസമില്ലായ്മയും അതിലുപരി ചാരവൃത്തിയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ അയച്ച ഈ-മെയില്‍ വായിച്ച ശേഷം, അത് വായിച്ചിട്ടില്ല എന്ന് ഞാന്‍ എന്തായാലും നിങ്ങളോട് പറയാന്‍ പോകുന്നില്ല. മറുപടി കണ്ടില്ലെങ്കില്‍ അതിനര്‍ഥം ഞാന്‍ വായിച്ചിട്ടില്ല എന്നു മാത്രമല്ല. വായിച്ച ശേഷം മറുപടി അയയ്ക്കേണ്ട എന്നു കരുതിയവയും പിന്നീട് മറുപടി അയയ്ക്കാം എന്നു കരുതിയവയും തമ്മില്‍ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ റീഡ് റെസീറ്റിനാവില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ പരാതി. അതിനാല്‍ സുഹൃത്തേ, ഇനി എനിക്ക് ഈ-മെയില്‍ അയയ്ക്കുമ്പോള്‍ റീഡ് റെസീറ്റ് ചോദിക്കരുതേ!

Labels:

6 Comments:

  1. Blogger കണ്ണൂരാന്‍ - KANNURAN Wrote:

    താങ്കള്‍ക്ക് താങ്കളിലുള്ള വിശ്വാസം മറ്റുള്ളവര്‍ക്കില്ലാതെ പോകുന്നൊ? ഹ ഹ ഹ..

    October 18, 2007 12:16 AM  
  2. Blogger അരവിന്ദ് :: aravind Wrote:

    വളരെ യോജിക്കുന്നു. ഒരിക്കലും ഞാന്‍ റീഡ് റെസീറ്റ് സെറ്റ് ചെയ്യാറില്ല.
    അത് വളരെ റൂഡ് ആണ് എന്ന് ഞാന്‍ കരുതുന്നു. ഒരുതരം ബ്രീച്ച് ഓഫ് പ്രിവസി.

    വേറൊരു മെനക്കേട് "ലോ ലവന്‍ റീഡ് രെസീറ്റ് ചോദിക്കന്നു, അയക്കട്ടെ അണ്ണാ?" എന്ന് ഔട്ട്‌ലുക്ക് ചോദിക്കുമ്പോള്‍ നോ എന്ന് ക്ലിക്ക് ചെയ്യേണ്ടതാണ്.

    October 18, 2007 1:51 AM  
  3. Blogger Ralminov റാല്‍മിനോവ് Wrote:

    എന്റെ മെയില്‍ ക്ലയന്റില്‍ Never Send a Return Receipt എന്നു് സെറ്റ് ചെയ്തിരിക്കുന്നതു്കൊണ്ടു് ഈ നിസ്സാരകാര്യം ഞാന്‍ അറിയാറില്ല.

    October 18, 2007 5:33 AM  
  4. Blogger Santhosh Wrote:

    Never Send a Read Receipt എന്നതാണ് ഞാന്‍ ഉദ്ദേശിച്ച “ദൂരവ്യാപകമായ പ്രത്യാഘാതമുള്ള നടപടി”. എനിക്കറിയാവുന്നവരില്‍ ഭൂരിപക്ഷവും ഈ ഫീച്ചറില്‍ അധികം താല്പര്യമില്ലാത്തവരാണ് (അരവിന്ദനേയും റാല്‍മിനോവിനേയും പോലെ). ഒന്നുകില്‍ അവര്‍ റീഡ് റെസീറ്റ് അയയ്ക്കേണ്ട എന്ന് ക്ലിക്കു ചെയ്യുന്നു, അല്ലെങ്കില്‍ സ്ഥിരമായി അത് ഡിസേബിള്‍ ചെയ്യുന്നു.

    ഇത് കുറച്ചു കൂടി ഉപയോഗപ്രദമായ ഫീച്ചറാക്കുവാന്‍ എന്തു ചെയ്യണം എന്ന് വല്ല നിര്‍ദ്ദേശവുമുണ്ടോ?

    റീഡ് റെസീറ്റ് അയയ്ക്കട്ടേ എന്ന് ചോദിക്കുന്നിടത്ത് ഈ ഓപ്ഷനുകളുണ്ടെങ്കില്‍ അതുപയോഗപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.

    When sending read receipt, also include my intention:

    (radio buttons)

    () I've read the mail, and planning to respond right away
    () I've read the mail, and planning to respond later
    () I've read the mail (ഇതാണ് ഇപ്പൊഴുള്ള ഓപ്ഷന്‍)

    ഓരോ പിടിവാശികളേ!

    October 18, 2007 9:48 AM  
  5. Blogger Sethunath UN Wrote:

    ഇത് വിശ്വാസക്കുറവുള്ള ചേട്ട‌ന്മാ‌ര്‍ അയയ്ക്കുന്ന സാധന‌ം തന്നെ.
    ഇതു പോലുള്ള മറ്റൊരു തമാശയാണ് "ഞാന്‍ മെയില്‍ പിന്‍‌വലിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു" (Recall) എന്ന ഓപ്ഷ‌ന്‍. :). മെയില്‍ കിട്ടേണ്ടവ‌ന് കിട്ടി വായിച്ച് പണ്ടാരടങ്ങിയിരിയ്ക്കുമ്പോ‌ള്‍ വരുന്ന ലാ സാധന‌ം കണ്ട് ഞാന്‍ ചിരിയ്ക്കാറുണ്ട്.

    October 19, 2007 12:08 AM  
  6. Blogger Siju | സിജു Wrote:

    :-)
    എനിക്കു വന്ന റീഡ് റെസീപ്റ്റ് ഉള്ള മെയിലുകള്‍ ഞാന്‍ പ്രിവ്യൂ കണ്ടതിനു ശേഷം മാസങ്ങള്‍ക്കു ശേഷം ഓപ്പണ്‍ ചെയ്തു റെസീപ്റ്റ് അയച്ചിട്ടുണ്ട്.

    October 19, 2007 2:05 PM  

Post a Comment

<< Home