ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, April 03, 2010

ഇൻ‍വിറ്റേയ്ഷൻ

(ഔട്‍ലുക്ക് മുതലായ കലണ്ടറിംഗ് ഉപാധികൾ ഉപയോഗിച്ചു് മീറ്റിംഗ് സംഘടിപ്പിച്ചിട്ടില്ലാത്തവർക്കു് ഈ പോസ്റ്റിലെ തമാശ മനസ്സിലാവണമെന്നില്ല.)

ജോലിയിൽ പ്രവേശിച്ച പുത്തൻ പ്രവാസിയെ (ഭാരതീയനല്ല) ഭരിക്കാൻ മുതലാളി ഏർപ്പെടുത്തിയതു് ഈയുള്ളവനെ. എന്‍റെ ഭരണനയമനുസരിച്ചു് (അനുഭവമനുസരിച്ചും) ആഴ്ചയിലൊരിക്കൽ മിണ്ടിയും പറഞ്ഞുമിരുന്നില്ലെങ്കിൽ പുതിയ ജോലിക്കാർ പണിയെടുക്കില്ല. ‘ഞാനിവിടെ പുതിയതല്ലേ, എനിക്കൊന്നുമറിഞ്ഞുകൂടേ!’ എന്നമട്ടിലിരിക്കും. പുത്തനച്ചി പുരപ്പുറം തൂത്തു വൃത്തിയാക്കിയതൊക്കെ പണ്ടു് കേരളക്കരയിൽ മാത്രം.

അങ്ങനെ, നാട്ടുനടപ്പുപോലെ, ഞാൻ അദ്ദേഹത്തിനു് മൂന്നുവരി മെയിലയച്ചു:
I want to chat with you once a week regarding your ramp up, prep work, schedules etc. Can you schedule ½ hour recurring meeting with me? My calendar is up-to-date.

ഉടൻ മറുപടിയെത്തി:
You can schedule it anytime. But if I have to decide it, it will be good at 2pm – 6pm, on Mondays and Tuesdays.

“If I have to decide it?” അങ്ങനെ ഒരു ഓപ്ഷൻ തന്നതായി ഞാൻ ഓര്‍ക്കുന്നില്ലല്ലോ! എന്നുമാത്രമോ, നിന്നോടു് schedule ചെയ്യാൻ പറയുമ്പോൾ നീ എന്നോടു് schedule ചെയ്യാൻ പറയുന്നോ. അത്രയ്ക്കു പോലും മൂടനങ്ങാൻ മടിയായിത്തുടങ്ങിയോ? എന്നാൽ നീ തന്നെ schedule ചെയ്താൽ മതി. എന്നോടാണു് കളി! ഞാൻ തിരിച്ചെഴുതി:
Monday 2 PM works for me. Please send me an invite.

നിമിഷനേരത്തിനകം മറുകുറിവന്നു:
I would like to invite you to the recurring meetings on all Mondays at 2 PM. Please come. Thank you.

കൂട്ടത്തിൽ പറയട്ടെ, we are hiring. As you see, we don’t set unreasonable expectations on our new-hires!

Labels:

14 Comments:

  1. Blogger Cibu C J (സിബു) Wrote:

    കിട്ടേണ്ടതു കിട്ടി എന്നേ പറയേണ്ടൂ. ആദ്യമേ ഒരു മീറ്റിംഗ് ഫിക്സ് ചെയ്യാമായിരുന്നില്ലേ. അവന്റെ കലണ്ടറും അപ്ടുഡേറ്റ് അല്ലാതാവണ്ട കാര്യമില്ലല്ലോ. മാനേജർമാരുടെ ഓരോ ജാഡകൾ.

    April 03, 2010 6:05 PM  
  2. Blogger Umesh::ഉമേഷ് Wrote:

    ന്യൂ ഹയറിനോടാണോടാണോടാണോടാണോടാ കളി?

    (അല്ലെങ്കിലും ഈ മാനേജർ‌മാർക്കു് മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാനല്ലാതെ എന്താണു വിവരവും പണിയും?)

    April 03, 2010 7:40 PM  
  3. Blogger കണ്ണനുണ്ണി Wrote:

    ഹഹ ജാഡ കാട്ടിയാല്‍ ഇങ്ങനിരിക്കും

    April 03, 2010 9:04 PM  
  4. Blogger Calvin H Wrote:

    You are cordially invited എന്നായിരുന്നു വേണ്ടത് :)

    April 03, 2010 9:24 PM  
  5. Blogger Sreejith K. Wrote:

    Thanks for your invitation. I will definitely try to make it എന്നൊരു മറുപടി അയക്കാമായിരുന്നില്ലേ

    April 03, 2010 11:05 PM  
  6. Blogger Anoni Malayali Wrote:

    സത്യമായും, എനിക്കിതിലെ "തമാശ" പിടി കിട്ടിയില്ല. ആ പുതിയ ജീവനക്കാരന്‍ എത്രയും മര്യാദയ്ക്കും ലളിതമായും ചുരുക്കിയും എഴുതിയ കാര്യത്തില്‍ പരിഹാസ്യമായി എന്തോ കണ്ടുപിടിച്ചു മറുപടി അയച്ചതും, പിന്നെയും അയാളെക്കൊണ്ട്‌ "ഇന്‍വിറ്റേയ്ഷന്‍" അയപ്പിച്ചു തോല്‍പ്പിച്ചഭാവത്തില്‍ നില്‍ക്കുന്നതാണോ ഇതിലെ തമാശ. കഷ്ടം!, പോരാ, കഷ്ഠം! (ഈ ബ്ലോഗിലും ഉണ്ടോ, ഐ പ്പി പിടിയന്‍ യന്ത്രങ്ങള്‍!)

    April 03, 2010 11:09 PM  
  7. Blogger ദിലീപ് വിശ്വനാഥ് Wrote:

    ഹഹ. രാവിലെ ചിരിപ്പിക്കല്ലേ..
    ശ്രീജിത്ത്‌ പറഞ്ഞതുപോലെ തിരിച്ചു അങ്ങോട്ട്‌ ഒരു ഇമെയില്‍ അയച്ചാല്‍ മതിയായിരുന്നു.

    April 04, 2010 8:54 AM  
  8. Blogger Santhosh Wrote:

    ഞാന്‍ നേരത്തേ പറഞ്ഞല്ലോ Anoni Malayali; Microsoft Outlook-ഓ മറ്റോ ഉപയോഗിച്ചു് meeting schedule ചെയ്തിട്ടില്ലെങ്കില്‍ തമാശ മനസ്സിലാവില്ല. കമന്‍റെഴുതിയ മറ്റുള്ളവര്‍ക്കു് മനസ്സിലായതു ഭാഗ്യം!

    പലരും പറഞ്ഞ പോലെ കിട്ടേണ്ടതു കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

    April 04, 2010 4:13 PM  
  9. Blogger Adithyan Wrote:

    "Trespassers will be recruited"
    എന്നു വെല്ല ബോര്‍ഡും വെച്ചിട്ടൊണ്ടോ കമ്പനീടെ പൊറത്ത്?

    April 04, 2010 10:25 PM  
  10. Blogger Ashly Wrote:

    എന്റമോ.....കൊറേ കാലം കൂടി ഡോള്ബിയില്‍ ചിരിച്ചത് ഇതു വായിച്ചാ.

    April 05, 2010 2:32 AM  
  11. Anonymous Anonymous Wrote:

    hahaha...too good

    April 05, 2010 10:22 AM  
  12. Anonymous Surag Wrote:

    ഹലോ സന്തോഷ്‌, നമസ്കാരം ! എന്‍റെ പേര് സുരാഗ് രാമചന്ദ്രന്‍. ഓഫീസ് പൊളിറ്റിക്സ്, ജാഡകള്‍, മണ്ടത്തരങ്ങള്‍ - ഇവയൊക്കെ വീഡിയോ എടുത്തു ഒരു വെബ്‌ സീരീസ്‌ ഞാന്‍ അപ്‌ലോഡ്‌ ചെയ്യുന്നുണ്ട്. url: http://surag.blip.tv സീസണ്‍ 1 കഴിഞ്ഞു. സീസണ്‍ 2 വില്‍ സന്തോഷിന്‍റെ അനുഭവം ഇറക്കിയല്ലോ എന്ന് ആലോചിക്കുന്നു. :) ആശംസകളോടെ, സുരാഗ്.

    April 07, 2010 2:25 AM  
  13. Blogger Santhosh Wrote:

    സുരാഗിന്‍റെ വീഡിയോകളില്‍ ചിലതു കണ്ടു. മലയാളം വേര്‍ഷന്‍ ഇല്ലേ?

    ഈ അനുഭവം ഉപയോഗിക്കുന്നതില്‍ വിരോധമില്ല. പണവും പ്രശസ്തിയും ഇനി ഇതുമൂലമാണു് കൈവരുന്നതെങ്കിലോ? :)

    April 07, 2010 2:17 PM  
  14. Anonymous Surag Wrote:

    സന്തോഷ്, ആദ്യത്തെ വെബ്‌ സീരീസ് ഇംഗ്ലീഷ് ആക്കി എന്നു മാത്രം. മലയാളം വെബ്‌ സീരീസ് താമസിയാതെ ഇറക്കും. ഇതുവരെ ഒരു ഹോബീ എന്ന നിലയില്‍ മാത്രം ചെയ്തു. പണവും പ്രശസ്തിയും ഇനി ഇതുമൂലമാണു് കൈവരുന്നതെങ്കില്‍,വിരോധമില്ല. :)

    April 08, 2010 9:55 PM  

Post a Comment

<< Home