ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, May 04, 2010

വിൻഡോസ് 7 മലയാളം ലാംഗ്വേജ് ഇന്‍റർഫേയ്സ് പായ്ക്ക്

2006-ൽ XP-യ്ക്കും 2008-ൽ വിസ്തയ്ക്കുമെന്നപോലെ, ഇതാ വിൻഡോസ് 7- ന്‍റെ മലയാളം ലാംഗ്വേജ് ഇന്‍റർഫേയ്സ് പായ്ക്ക് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്നു. ശ്രമിച്ചു നോക്കി അഭിപ്രായമറിയിച്ചാൽ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels:

4 Comments:

  1. Blogger ശ്രീ Wrote:

    പിന്നെന്താ... ശ്രമിച്ചു നോക്കിയേക്കാം.

    താങ്ക്സ് :)

    May 05, 2010 3:31 AM  
  2. Blogger ജെയ്സി Wrote:

    സന്തോഷേ, ഈ മൈക്കേല്‍ കപ്ലാനാണോ മൈക്രോസോഫ്റ്റില്‍ ലോക്കലൈസേഷന്റെ ഹെഡ്? -- ജെയ്സി

    June 08, 2010 7:08 PM  
  3. Blogger Santhosh Wrote:

    അല്ല. കാപ്ലാന്‍ ഒരു പ്രോഗ്രാം മാനേയ്ജര്‍ ആണു്. ലോകലൈസേയ്ഷന്‍ ഹെഡ് എന്നു് ഒരാളെ വിളിക്കാന്‍ കഴിയില്ല. വിന്‍ഡോസ് ലോകലൈസേയ്ഷന്‍ ചെയ്യുന്ന റ്റീമല്ല ഓഫീസ് ലോകലൈസേയ്ഷന്‍ ചെയ്യുന്നതു്. ആ റ്റീമല്ല, ഷെയര്‍ പോയ്ന്‍റ് ലോകലൈസേയ്ഷന്‍ ചെയ്യുന്നതു്. വിന്‍ഡോസ് ലോകലൈസേയ്ഷനില്‍ വളരെ പ്രധാനപ്പെട്ട പൊസിഷനില്‍ ഒരു മലയാളി ഉണ്ടു്.

    June 09, 2010 9:34 AM  
  4. Blogger benny::ബെന്നി Wrote:

    ജെയ്സി എന്ന പേരില്‍ കമന്റിട്ടത് ഞാനായിരുന്നു. അവള്‍ ലോഗിന്‍ ചെയ്തിരുന്നത് കണ്ടില്ല. പിന്നെ, കോയമ്പത്തൂരില്‍ നടക്കുന്ന ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തിന് കപ്ലാന്‍ വരുന്നുണ്ട്, തമിഴ്നാട് സര്‍ക്കാരിന്റെ ഇന്‍‌വൈറ്റി ആയിട്ടാണെന്ന് തോന്നുന്നു. ഗൂഗിള്‍, ഐ‌ബി‌എം, എം‌എസ് തുടങ്ങിയ ഏതാണ്ടെല്ലാ കമ്പനികളില്‍ നിന്നുമുള്ള ഭാഷാ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. കപ്ലാന്റെ പേര് ഷെഡ്യൂള്‍ ലിസ്റ്റില്‍ കണ്ടതുകൊണ്ട് ചോദിച്ചതാ..

    June 10, 2010 7:34 PM  

Post a Comment

<< Home