tag:blogger.com,1999:blog-20380793.post3859826601357488793..comments2024-02-06T00:46:46.964-08:00Comments on ശേഷം ചിന്ത്യം: പഴയലിപി എന്റെ പുതിയ ലിപിSanthoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger32125tag:blogger.com,1999:blog-20380793.post-41513716093354233752013-02-13T14:09:13.609-08:002013-02-13T14:09:13.609-08:00കൃത്യം അഞ്ചു വർഷം കഴിഞ്ഞു ഈ പോസ്റ്റും ഇതിൽ എന്റെ ക...കൃത്യം അഞ്ചു വർഷം കഴിഞ്ഞു ഈ പോസ്റ്റും ഇതിൽ എന്റെ കമന്റും ചേർത്തിട്ടു്.

വർഷങ്ങളായി ശീലിച്ചുപോന്ന ഒരു ഭാഷാരീതി മാറ്റിയെടുക്കാൻ അന്നു് ഈ പോസ്റ്റു വായിച്ചതിനുശേഷം ഞാൻ തുടങ്ങിയ ശ്രമം പൂർണ്ണവിജയവും ഫലവത്തുമായിരുന്നു എന്നറിയിക്കാൻ ഇവിടെ ഒരിക്കൽ കൂടി വരുന്നു.
ഇപ്പോൾ പുതിയ ശീലം കൊണ്ടുതന്നെ, സംവൃതോകാരത്തിനു് മീത്തലിനുമുമ്പ് നിശ്ചയമായും ഉകാരം ചേർക്കുക എന്ന വിധി ടൈപ്പു ചെയ്യുമ്പോൾ കൈവിരലുകളോടു് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടിവരുന്നില്ല.
എന്നുമാത്രമല്ല, കൈകൊണ്ടെഴുതുമ്പോൾ പോലും അന്നൊക്കെ അശ്രദ്ധമായി വിട്ടുകളയാറുണ്ടായിരുന്ന കുനിപ്പുകളും മറ്റും ഞാനറിയാതെത്തന്നെ തിരിച്ചുവന്നിരിക്കുന്നു.

കൃത്യം ഇന്നുതന്നെ, ഇതുമായി ബന്ധപ്പെട്ട ഒരു ലഘുചർച്ചകൂടിയുണ്ടായി, വിക്കിപീഡിയയിൽ: ഇവിടെ

:-)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-20380793.post-16801633583243043702008-03-24T04:15:00.000-07:002008-03-24T04:15:00.000-07:00സയന്‍സ് അങ്കിള്‍,സാധ്യതയുള്ള ഒരു കാര്യമാണു് മലയാളം...സയന്‍സ് അങ്കിള്‍,

സാധ്യതയുള്ള ഒരു കാര്യമാണു് മലയാളം കീബോര്‍ഡ് (ഹാര്ഡ്വെയര്) പുറത്തിറക്കുക എന്നതു്. എന്നാല്‍ മാനകമായ ഏതെങ്കിലും കീബോര്‍ഡ് ലേഔട്ട് അംഗീകരിച്ചുകൊണ്ടു് മാത്രമേ അതു നടക്കൂ. സി-ഡാക് ഇന്ത്യന്‍ ഭാഷകള്‍ക്കായി വികസിപ്പിച്ച ഇന്‍സ്ക്രിപ്റ്റിനെ തള്ളിക്കളഞ്ഞുകൊണ്ടു് മംഗ്ലീഷ് കീബോര്‍ഡാണു് ഇന്നു് ഓണ്‍ലൈന്‍ മലയാള വ്യവഹാരങ്ങളില്‍ മുമ്പില്‍ നില്ക്കുന്നതു്. ഈ അവസ്ഥ മാറണമെങ്കില്‍ സ്കൂള്‍ തലത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മലയാളം മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കുട്ടികളെ പഠിപ്പിച്ചാലേ മതിയാവൂ. ഇന്‍സ്ക്രിപ്റ്റിന്റെ വിപുലീകൃത ലിപിവിന്യാസ പ്രകാരം റാല്‍മിനോവ് ഒരു കീബോര്‍ഡ് ലേഔട്ട് ഡിസൈന്‍ ചെയ്തിട്ടുണ്ടു്. കൂട്ടക്ഷരങ്ങളും മറ്റും ഒറ്റ കീസ്ട്രോക്കില് ലഭിക്കുന്നു എന്ന സൌകര്യവും മലയാള അക്ഷരങ്ങള്‍ അതായി തന്നെ കീ-ഇന്‍ ചെയ്യാമെന്ന പ്രത്യേകതയും ഇതിനുണ്ടു്. അതായതു് യന്ത്രത്തിനു് വേണ്ടി നമ്മള് ട്രാന്‍സ്ലിറ്ററേഷന്‍ നടത്തേണ്ട കാര്യമില്ല. (കീമാന്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് മലയാളം ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ചു് എഴുതുന്നു. അതു് ഒന്നാമത്തെ ട്രാന്‍സ്ലിറ്ററേഷന്‍! യന്ത്രം അതു് മലയാളത്തിലേക്കാക്കുന്നു. അതു് രണ്ടാമത്തെ ട്രാന്‍സ്ലിറ്ററേഷന്‍! സാങ്കേതികമായി ഞാന്‍ ഈ പറഞ്ഞതു് ശരിയല്ലായിരിക്കാം. എന്നാലും ഫലത്തില്‍ അങ്ങനെതന്നെയാണു് കാര്യങ്ങള്‍)

എന്തുകൊണ്ടു് മലയാളം മലയാളത്തിലെഴുതണം എന്നതിനു് എന്റെ വാദമുഖങ്ങള്‍  ഇവിടെ.

റാല്‍മിനോവിന്റെ കീബോര്‍ഡ്  ഇവിടെ.

ഇന്‍സ്ക്രിപ്റ്റ് ലേഔട്ട് പ്രകാരം നിര്‍മ്മിക്കുന്ന കീബോര്‍ഡ് (ഹാര്ഡ്വെയര്) പുറത്തിറക്കി മാര്‍ക്കറ്റ് ചെയ്യാന്‍ സന്നദ്ധതയുള്ള ഒരു സംരംഭകരനെ ആണു് ആവശ്യം.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-20380793.post-49142105421470009012008-03-23T10:12:00.000-07:002008-03-23T10:12:00.000-07:00കേരളപാണിനീയത്തിന്റെ ലിങ്കിനു നന്ദി. ആവശ്യമായ ഫോണ്‍...കേരളപാണിനീയത്തിന്റെ ലിങ്കിനു നന്ദി. ആവശ്യമായ ഫോണ്ടു് ഇവിടെയുണ്ടു്.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-82153724019093978552008-03-22T22:56:00.000-07:002008-03-22T22:56:00.000-07:00http://www.malayalamresourcecentre.org/Mrc/literat...http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html യില്‍ കേരളപാണിനീയം ഉണ്ടെന്നു തോന്നുന്നു. എന്റെ കയ്യില്‍ ഫോണ്ട് ഇല്ലാത്തതിനാല്‍ വായിക്കാന്‍ കഴിയുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-80464675063019146422008-03-22T11:18:00.000-07:002008-03-22T11:18:00.000-07:00സന്തോഷ് മാഷേ..മൈക്രോസോഫ്റ്റ് കീബോര്‍ഡ് എന്നു പറയുന...സന്തോഷ് മാഷേ..
മൈക്രോസോഫ്റ്റ് കീബോര്‍ഡ് എന്നു പറയുന്നെങ്കിലും അറബിക് കീബോര്‍ഡ് പോലെ ഇന്‍ഡ്യന്‍ ഭാഷകള്‍ക്ക് ഒരു ഹാര്ഡ്വെയര് കീബോര്‍ഡ് കാണുന്നില്ലല്ലോ! കീയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുള്ള പരിപാടി നിര്‍ത്തി ആര്‍ക്കെങ്കിലും ഒന്നിറക്കിക്കൂടേ? മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മലയാളം സന്നിവേശിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടൈപ്പ് ചെയ്യാന്‍ കീബോര്‍ഡ് എവിടെ? കീമാന്‍ തന്നെ ശരണം! മലയാള ഭാഷയെ ഇങ്ങനെ അരുകൊല നടത്തണോ?Science Uncle - സയന്‍സ് അങ്കിള്‍https://www.blogger.com/profile/00869582423749016994noreply@blogger.comtag:blogger.com,1999:blog-20380793.post-91735670939144843642008-03-06T18:54:00.000-08:002008-03-06T18:54:00.000-08:00കുറച്ചു ബുദ്ധിമുട്ടാണെങ്കിലും ഇനി നല്ലതു് എന്നു തന...കുറച്ചു ബുദ്ധിമുട്ടാണെങ്കിലും ഇനി നല്ലതു് എന്നു തന്നെ എഴുതി ശീലിക്കാം.
ലേഖനം മികച്ചതു്!!unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-20380793.post-21259512224129926712008-02-21T18:42:00.000-08:002008-02-21T18:42:00.000-08:00വായിക്കാനായി ഒരു ശ്രമം നടത്തി. പക്ഷെ യീ ലോല ഹൃദയനു...വായിക്കാനായി ഒരു ശ്രമം നടത്തി. പക്ഷെ യീ ലോല ഹൃദയനു താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ അപ്പുരതാണിത്. പരീക്ഷക്ക് ചെയ്യുന്ന മാതിരി മൊഡ്യൂള്‍ വിട്ടു.....Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-90659093338500897902008-02-15T16:57:00.000-08:002008-02-15T16:57:00.000-08:00ഉച്ചരിക്കുമ്പോള്‍ “എ” പോലെ ഉച്ചരിക്കുന്ന “അ”യും കേ...ഉച്ചരിക്കുമ്പോള്‍ “എ” പോലെ ഉച്ചരിക്കുന്ന “അ”യും കേരളപാണിനി താലവ്യമായി കണക്കാക്കുന്നുണ്ടു്. (കേരളപാണിനീയം പീഠിക നാലാം ഭാഗം, 41-)ം ഖണ്ഡം) “തലയില്‍” എന്നു നമ്മള് ഉച്ചരിക്കുന്നതു് “തലെയില്” എന്നല്ലേ? ഇങ്ങനെയുള്ള അകാരത്തെ താലവ്യമായി കണക്കാക്കണം (എകാരം കണ്ഠ്യതാലവ്യമാണു്.) ഇത്തരം അകാരവും പിന്നെ ഇകാരവും സന്ധിയില്‍ യകാരത്തെ ഉണ്ടാക്കുന്നു. താലവ്യസ്വരത്തിനു (ഇ, മുമ്പു പറഞ്ഞ അ) പിന്നില്‍ വരുന്നതു പ്രത്യയം ആണെങ്കില്‍ അതിന്റെ ആദ്യമുള്ള ക്കയ്ക്കു മുമ്പു യ ഉണ്ടാകും എന്നര്‍ത്ഥം.

ഞാന്‍ മുകളില്‍ അവസാനം എഴുതിയ കമന്റില്‍ തെറ്റുണ്ടു്. പ്രത്യയാദി+ക്കകാരത്തിന് എന്നാണു കാരിക. അതിനെ പ്രത്യയാദിക്കു് + അകാരത്തിന് എന്നു ധരിച്ചുപോയി. പുസ്തകം വായിച്ചപ്പോള്‍ മനസ്സിലായി.

ഇവയെ ഉച്ചരിച്ചു നോക്കാതെ ഘടന കൊണ്ടു കാര്യം കമ്പ്യൂട്ടറിനെക്കൊണ്ടു മനസ്സിലാക്കിക്കേണ്ട സ്പെല്‍ ചെക്കര്‍ നിര്‍മ്മാതാവിന്റെ ജോലി അത്യന്തം ദുഷ്ക്കരം തന്നെ!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20380793.post-46469130704650844382008-02-15T07:34:00.000-08:002008-02-15T07:34:00.000-08:00റാല്‍മിനോവ്: ഉപയോഗിക്കുന്നു എന്നാണ് വേണ്ടതു്, ഉപയോ...റാല്‍മിനോവ്: ഉപയോഗിക്കുന്നു എന്നാണ് വേണ്ടതു്, ഉപയോഗിയ്ക്കുന്നു എന്നല്ല. ഇതിനു കാരണം ക്ക-യ്ക്കു മുമ്പു് ഇ കാരം വന്നാല്‍ എഴുതുമ്പോള്‍ യ-കാരം ചേര്‍ക്കേണ്ടതില്ല എന്ന ഒന്നാം നിയമം തന്നെ.

കേരളപാണിനീയം എന്റെ കയ്യിലില്ല. ഉള്ളവര്‍ സഹായിക്കണം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-86625506212407340612008-02-15T07:05:00.000-08:002008-02-15T07:05:00.000-08:00നല്ല ഇന്‍ഫര്‍മേറ്റീവ് ആയ പോസ്റ്റ്. ഈ വിഷയത്തില്‍ ന...നല്ല ഇന്‍ഫര്‍മേറ്റീവ് ആയ പോസ്റ്റ്. ഈ വിഷയത്തില്‍ നിരക്ഷരരായ എന്നെപ്പോലെ ഉള്ളവര്‍ക്കു വേണ്ടി വിഭിന്ന ഫോണ്ടുകള്‍ക്കു് സന്തോഷ് നിര്‍ദ്ദേശിക്കുന്ന എഴുത്തു്രീതി ഒരു താലികയാക്കി പോസ്റ്റ് ചെയ്തുകൂടേ? വളരെ ഉപയോഗപ്രദമായിരിക്കും ഇപ്പോഴും ‘ന്റെ’എന്നു നേരേചൊവ്വേ എഴുതാന്‍ പറ്റാത്ത ഞങ്ങള്‍ക്കു്.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-20380793.post-40449343379038546222008-02-15T06:21:00.000-08:002008-02-15T06:21:00.000-08:00സന്തോഷ് T.,"പ്രത്യയാദിക്കകാരത്തിന്മുന്പും താലവ്യ...സന്തോഷ് T.,

"പ്രത്യയാദിക്കകാരത്തിന്‍
മുന്‍പും താലവ്യയാഗമം"

എന്നു വെച്ചാല്‍ അകാരത്തിനു മുമ്പു് (ഇടത്തു വശത്തു്) എന്നല്ലേ അര്‍ത്ഥം? “രമയ്ക്കു്” എന്നതിലെപ്പോലെ? താലവ്യസ്വരത്തിനു ശേഷം എന്നല്ലല്ലോ.

കേരളപാണിനീയം ഇപ്പോള്‍ കയ്യിലില്ല. നോക്കിയിട്ടു പറയാം.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20380793.post-3315510319934879372008-02-15T06:16:00.000-08:002008-02-15T06:16:00.000-08:00സന്തോഷ് T.,അ താലവ്യമല്ല, കണ്ഠ്യമാണു്.അകുഹവിസര്ജ്ജ...സന്തോഷ് T.,

അ താലവ്യമല്ല, കണ്ഠ്യമാണു്.

അകുഹവിസര്‍ജ്ജനീയാനാം കണ്ഠ്യഃ : അ, കവര്‍ഗ്ഗം, വിസര്‍ഗ്ഗം ഇവ കണ്ഠ്യം.

ഇചുയശാനാം താലവ്യഃ : ഇ, ചവര്‍ഗ്ഗം, യ, ശ ഇവ താലവ്യം.

എബിയുടെ ഈ പട്ടികയില്‍ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ടു്.

പോസ്റ്റിലെ പ്രധാനവിഷയത്തെപ്പറ്റി എനിക്കു് ഒരു പോസ്റ്റു തന്നെ എഴുതാനുണ്ടു്. അതിനാല്‍ ഇവിടെ ഒന്നും എഴുതുന്നില്ല :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-20380793.post-26676720910013889972008-02-15T01:35:00.000-08:002008-02-15T01:35:00.000-08:00നൊസ്റ്റാള്ജിയയ്ക്കു് വേണ്ടി സംവൃതോകാരം ഉപയോഗിക്കേ...നൊസ്റ്റാള്ജിയയ്ക്കു് വേണ്ടി സംവൃതോകാരം ഉപയോഗിക്കേണ്ടതില്ല (ഉപയോഗിയ്ക്കേണ്ടതില്ല (ഉപയോഗിച്ചു) എന്നാണല്ലേ സന്തോഷ് ? ഇംഗ്ലിഷ് മീഡിയത്തിലാണു് പഠിച്ചതു്.). കാര്യങ്ങള്‍ക്കു് വ്യക്തത വരുത്താന്‍ പറ്റുന്ന എന്തും നാമുപയോഗിക്കാറില്ലേ ? ഹൈഫന്, അണ്ടര്സ്കോര്...
അംബിഗസ് ഓവര്‍ലോഡിങ് ഏതു് പ്രോഗ്രാമിങ് വ്യവസ്ഥയാണു് അംഗീകരിച്ചിട്ടുള്ളതു് ?
അതിനാല്‍ ചന്ദ്രക്കല മാത്രമിട്ടു് സംവൃതോകാരമുണ്ടാക്കുന്ന സൂത്രത്തെ നമുക്കു് തള്ളിക്കളയാം. കാറ്റ് കാറ്റു് എന്നിവ വ്യത്യസ്തങ്ങളാണെന്നു് തിരിച്ചറിഞ്ഞു് വായിച്ചുപഠിക്കാം.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-20380793.post-422867595901712922008-02-15T00:05:00.000-08:002008-02-15T00:05:00.000-08:00ന്റ സന്തോഷിനു ശരിയായി കാണുന്നതു് കാര്‍ത്തിക ഫോണ്ടു...ന്റ സന്തോഷിനു ശരിയായി കാണുന്നതു് കാര്‍ത്തിക ഫോണ്ടുപയോഗിയ്ക്കുന്നതുകൊണ്ടായിരിയ്ക്കാം. മീര, രചന എന്നിവയില്‍ ന്റ (ചില്ലിന്റെ അടിയില്‍ അല്ല) എന്നാണു് കാണുന്നതു്.

"പ്രത്യയാദിക്കകാരത്തിന്‍
മുന്‍പും താലവ്യയാഗമം"
എന്ന കേരളപാണിനീയത്തിലെ നിയമമാണു് എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതു്.
താലവ്യസ്വരങ്ങള്‍ക്കു ശേഷം യകാരം വരുമെന്നാണു് പറയുന്നതു്.
ഉദാഹരണം പറഞ്ഞിരിയ്ക്കുന്നതു് തലയ്ക്ക്, വലയ്ക്കുന്നു, തലയ്ക്കല്‍, ചിരിയ്ക്കുന്നു, ഹരിയ്ക്കുന്നു എന്നൊക്കെയാണു്.
താലവ്യസ്വരം മുന്നില്‍ വരാത്തതുകാരണം കുറുക്കുന്നു, വെറുക്കുന്നു എന്നും. ഇതിലെല്ലാം ക്കയ്ക്ക് മുന്‍പ് വന്നിരിയ്ക്കുന്നതു് ഓഷ്ഠ്യ സ്വരമാണു്.Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-87526311956408822682008-02-14T23:25:00.000-08:002008-02-14T23:25:00.000-08:00ചിന്തോദ്ദീപകമായ കമന്റിട്ടതിനു് വിശ്വത്തിനു് നന്ദി...ചിന്തോദ്ദീപകമായ കമന്റിട്ടതിനു് വിശ്വത്തിനു് നന്ദി പറഞ്ഞില്ലെങ്കില്‍ അതു് മഹാപരാധമാണു്. നന്ദി, വിശ്വം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-53171256394177849042008-02-14T23:21:00.000-08:002008-02-14T23:21:00.000-08:00ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്റെ എന്തിനാണ് മാറ്റ...ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്റെ എന്തിനാണ് മാറ്റുന്നതെന്നു് മനസ്സിലായില്ല. റ്റയുടെ ഇരട്ടിക്കാത്ത വര്ണ്ണമാണല്ലോ അവിടെ ഉപയോഗിക്കേണ്ടതു്. അതു് ലിപിയിലില്ലാത്തതിനാല് റ-യുമായി മാറിപ്പോവാതിരിക്കാന്‍ ന്റ എന്നു തന്നെ (ചില്ലിന്റെ അടിയില്‍ റ) എഴുതുന്നതാണു് അഭികാമ്യം.

ഇംഗ്ലീഷ് വാക്കുകള്‍ അതാതിന്റെ ഉച്ചാരണമനുസരിച്ചാണു് മാറ്റേണ്ടതു്. റാല്‍മിനോവ് പറഞ്ഞതിനോടു് പൂര്‍ണ്ണമായും യോജിക്കുന്നു. കീബോഡ്, മൈക്രോസോഫ്റ്റ് എന്നിങ്ങനെയാണു് വേണ്ടത്.

ഇരട്ടിച്ച ക-യ്ക്കു മുമ്പു് യ-കാരം വേണോ എന്നു തീരുമാനിച്ചിരുന്നതു് ഒരു ലളിതമായ നിയമം വച്ചായിരുന്നു. ക്ക-യ്ക്കു മുമ്പു് ഇ കാരം വന്നാല്‍ എഴുതുമ്പോള്‍ യ-കാരം ചേര്‍ക്കേണ്ടതില്ല. അതുപ്രകാരം, ഇരിക്കുന്നു, സംസാരിക്കുന്നു എന്നു പറയുന്നതാണു് ശരി.

ഈ അടുത്ത കാലത്തു് ഡോ. കെ. വി. തോമസിന്റെ ‘ആധുനിക മലയാള ശൈലി’ എന്ന പൂസ്തകത്തില്‍ വായിച്ചതനുസരിച്ചു്, ഒരു നിയമം കൂടി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടു്:

ക്ക വരുന്ന ക്രിയകളുടെ ഭൂതകാലരൂപം നോക്കുക. ഭൂതകാലരൂപം ച്ചു എന്നതിലാണു് അവസാനിക്കുന്നതെങ്കില്‍ അത്തരം ക്രിയകള്‍ യ-കാരത്തോടെ ഉച്ചരിക്കുകയും എഴുതുകയും വേണം.

അങ്ങനെ വരുമ്പോള്‍ അടക്കുക ആണോ അടയ്ക്കുക ആണോ ശരി എന്നതു് സാന്ദര്‍ഭികമായി മാറി വരും. ‘കോപം അടക്കുക’ എന്നതാണു് വാചകമെകില് ക്രിയയുടെ ഭൂതകാലരൂപം അടക്കി എന്നതാണല്ലോ. അതിനാല്‍ അടക്കുക മതി. എന്നാല്‍ നികുതി അടക്കുക എന്നതില്‍ ക്രിയയുടെ ഭൂതകാല രൂപം അടച്ചു എന്നായതിനാല്‍ (ച്ചു വില്‍ അവസാനിക്കുന്നതിനാല്‍) നികുതി അടയ്ക്കുക എന്നുതന്നെ പറയണം.

ഈ നിയമമനുസരിച്ചു്, വരയ്ക്കുന്നു, കുരയ്ക്കുന്നു, (നാണം) മറയ്ക്കുന്നു, (പഠിക്കാന്‍) മറക്കുന്നു എന്നൊക്കെ വേണം പറയാന്‍.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-68373238536602068962008-02-14T22:02:00.000-08:002008-02-14T22:02:00.000-08:00വെച്ച് വിളമ്പിത്തരുന്നത് തിന്ന് ശീലിച്ച ഞാന്‍ പലതു...വെച്ച് വിളമ്പിത്തരുന്നത് തിന്ന് ശീലിച്ച ഞാന്‍ പലതും ഉപയോഗിച്ച് അവസാനം ഇന്‍സ്ക്രിപ്റ്റില്‍ അഭയം തേടി. പല ഇന്‍ഡ്യന്‍ ഭാഷകളും ഒരേരീതിയില്‍ ടൈപ്പ് ചെയ്യുവാന്‍ ഉത്തമം. പഴയ ലിപിയില്‍ പഠിത്തം മുഴുവന്‍ ആയിരുന്നു. ഇപ്പോഴും വെട്ടിമുറിക്കപ്പെട്ട മലയാളത്തെക്കാള്‍ പഴയ ലിപി ഇഷ്ടപ്പെടുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-20380793.post-61101952774251026972008-02-14T20:04:00.000-08:002008-02-14T20:04:00.000-08:00സന്തോഷ് , ആ ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്റെ [ന്...സന്തോഷ് , ആ ചില്ലക്ഷരം ഉപയോഗിച്ചെഴുതുന്ന ന്റെ [ന്+റെ]മാറ്റി ന്റെ [ന്+റെ]എന്നുകൂടി എഴുതിത്തുടങ്ങിയിരുന്നെങ്കില്....

പിന്നെ ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലെഴുതുമ്പോള്‍ സംവൃതോകാരം അവസാനം ഉപയോഗിക്കേണ്ടതുണ്ടോ?
ഉദാഹരണം:
കീബോര്‍ഡ്-കീബോര്‍ഡു്
മൈക്രോസോഫ്റ്റ്-മൈക്രോസോഫ്റ്റു്
റാല്‍മിനോവ് ഇതിനേപ്പറ്റി ഒരു പോസ്റ്റിട്ടിരിയ്ക്കുന്നു, ഇവിടെ

സിബു: പുതിയലിപിയുടെ കോളത്തില്‍ ഒരുവോട്ടേ വീഴാന്‍ വഴിയുള്ളൂ...

പ്രത്യയത്തിലുള്ള ഇരട്ടിച്ച ‘ക’യ്ക്ക് മുമ്പ് യകാരം ചേര്ക്കുന്നതിനേപ്പറ്റി നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണു്?
അതായതു്:
ഇരിക്കുന്നു: ഇരിയ്ക്കുന്നു
സംസാരിക്കുന്നു: സംസാരിയ്ക്കുന്നു
വരക്കുന്നു:വരയ്ക്കുന്നു
കുരക്കുന്നു;കുരയ്ക്കുന്നു
എന്നിങ്ങനെ...
നാണം മറക്കലാണോ നാണം മറയ്ക്കലാണോ എന്നാരോ ചോദിച്ചതു് ഓര്‍മ്മ വരുന്നു!

വിപ്ലവാഭിവാദ്യങ്ങള്‍...!Anonymousnoreply@blogger.comtag:blogger.com,1999:blog-20380793.post-15376730009500751102008-02-14T17:09:00.000-08:002008-02-14T17:09:00.000-08:00“ഗൂഗിള്‍ സ്പ്രെഡ്ഷീറ്റില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്...“ഗൂഗിള്‍ സ്പ്രെഡ്ഷീറ്റില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഫോംസ്. അതുവെച്ച് ഒരു വോട്ടു ശേഖരണം പരീക്ഷിച്ചാലോ?“

അങ്ങനെ വോട്ടൊന്നും വേണമെന്ന് തോന്നുന്നില്ല. പുതിയലിപിയുടെ കോളത്തില്‍ ഒരുവോട്ടേ വീഴാന്‍ വഴിയുള്ളൂ..

“എങ്ങാനും സിബു പഠിച്ചതു് ഇംഗ്ലീഷ് മീഡിയത്തിലോ മറ്റോ ആണോ?“
അല്ലേ അല്ല. ഞാന്‍ പറഞ്ഞല്ലോ ഞാനെഴുതുന്നത് പഴയലിപി തന്നെയാണ് ഇപ്പോഴും എന്ന്. നമുക്കെല്ലാവര്‍ക്കും നമ്മുടെ നൊസ്റ്റാള്ജിയയോടാണല്ലോ താല്പര്യം. (എനിക്ക് നൊസ്റ്റാള്‍ജിയ കുറച്ച് കുറവാണെന്ന് കൂട്ടിക്കോളൂ.) പഴയലിപി വേണം എന്നുപറയുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ ലിപിയല്ലല്ലോ ഉദ്ദേശിക്കുന്നത്. നമ്മല് ചെറുപ്പത്തില്‍ പരിചയിച്ച ആ ഒരു ലിപിയല്ലേ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20380793.post-72216841279085667242008-02-14T16:54:00.000-08:002008-02-14T16:54:00.000-08:00തനതുലിപിയും ‘പുതിയ’ ലിപിയും കൂടി അങ്ങോട്ടുമിങ്ങോട്...തനതുലിപിയും ‘പുതിയ’ ലിപിയും കൂടി അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുവലിച്ചു് വശംകെട്ടുപോയ വിദ്യാര്‍ത്ഥികളുടെ ഒരു തലമുറയിലാണു് എന്റെ പേരേടു്.

3-ാം ക്ലാസ്സു് വരെ തനതുലിപിയില്‍ വായിക്കുകയും എഴുതുകയും ചെയ്തു. നാലില്‍ പാഠപുസ്തകങ്ങളൊക്കെ ‘പുതിയ’ലിപിയിലാണു് അച്ചടിച്ചുവന്നതു്. (അതിനുശേഷം എല്ലാ വര്‍ഷവും ഞങ്ങള്‍ ജയിച്ചുപോവുന്നതിനനുസരിച്ചു് ലിപിയും ഞങ്ങളോടൊപ്പം മാറിക്കൊണ്ടിരുന്നു. തൊട്ടുതാഴെയുള്ള ക്ലാസ്സുകള്‍ക്കു് തുടക്കം മുതലേ പുതിയ ലിപി ആയിരുന്നു എന്നു തോന്നുന്നു. മേലെ ക്ലാസ്സുകളില്‍ പഴയതും!) നാലില്‍ മലയാളം പഠിപ്പിക്കാന്‍ നേരം മാഷമ്മാര്‍ക്കും റ്റീച്ചര്മാര്ക്കുമായിരുന്നു ഞങ്ങളേക്കാള്‍ കണ്ഫ്യൂഷന്. എന്തായാലും ഞങ്ങളുടെ കൊല്ലക്കാര്ക്കു് ഒരു കണ്സഷന് ഉണ്ടായിരുന്നു. ഇഷ്ടമുള്ളതുപോലെ പഴയലിപിയിലോ പുതിയ ലിപിയിലോ അതോ ഇടകലര്‍ത്തിയോ എഴുതാം. കൈയെഴുത്തുപുസ്തകത്തില് പോലും ഒരു വ്യവസ്ഥയുമില്ലായിരുന്നു!

NBS, കറന്റ്, മംഗളോദയം, ആമിന ബുക്ക് സ്റ്റാള്‍ ഒക്കെ അപ്പോഴും പഴയലിപിയില് തന്നെ. (പത്രങ്ങളില്‍ മനോരമയാണു് ആദ്യം പുതിയ ലിപി കൊണ്ടുവന്നതു്. 1975?). അക്കാലത്തായിരുന്നു ഏറ്റവും അധികം പുസ്തകം വായിക്കുകയും ചെയ്തിരുന്നതു്. പുതുമഴയത്തെ മലവെള്ളം പോലെ അക്ഷരങ്ങള്‍ കണ്ണുകളിലൂടെ ബോധധാരയിലേക്കു് കൂലംകുത്തി ഒഴുകിയിറങ്ങി. അവയുടെ രൂപങ്ങള്‍ തലച്ചോറിനുള്ളില്‍ സ്വയമേവ കൊത്തിവെയ്ക്കപ്പെട്ടു. അതുകൊണ്ടുതന്നെ തനതുലിപിയിലാണെന്റെ മലയാളപ്പെണ്ണിന്റെയുടയാട മുഴുവനും. പുതിയലിപിയെ ഒരിക്കലും അംഗീകരിക്കാന്‍ തോന്നിയിട്ടില്ല. എക്സ്പ്രസ്സ്, മാതൃഭൂമി തുടങ്ങിയവയുടെ (മോണോഗ്രാം/ലോഗോ പോലുള്ള) നീട്ടിവളച്ചെഴുതിയ പേരിന്റെ വടിവും നോക്കി എത്രയോ മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടാവണം അന്നൊക്കെ.

എങ്ങാനും സിബു പഠിച്ചതു് ഇംഗ്ലീഷ് മീഡിയത്തിലോ മറ്റോ ആണോ? പലപ്പോഴും ഇന്നത്തെ കുട്ടികളോടു് അവര്‍ വായിക്കാനോ എഴുതാനോ ഇഷ്ടപ്പെടുന്ന ലിപിയെക്കുറിച്ചു് ചോദിക്കുമ്പോള്‍ അത്ഭുതകരമായിത്തോന്നും അവരുടെ മറുപടി. മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കു് (പലര്‍ക്കും) ഇപ്പോഴും തനതുലിപി തന്നെ പഥ്യം! പക്ഷേ ഇംഗ്ലീഷ് മീഡിയത്തില്‍ എഴുത്തു തുടങ്ങിവെച്ചവര്ക്കു് സാമാന്യേന ആഭിമുഖ്യം കുറവും. തുടക്കത്തിലേ പരിചയപ്പെട്ട എഴുത്തനുഭവമായിരിക്കാം ഇത്തരം വ്യത്യാസങ്ങള്‍ക്കു കാരണം.

ഗൂഗിള്‍ സ്പ്രെഡ്ഷീറ്റില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ഫോംസ്. അതുവെച്ച് ഒരു വോട്ടു ശേഖരണം പരീക്ഷിച്ചാലോ?

സന്തോഷിന്റെ ഈ സമരം കൊള്ളാം. എന്നുമാത്രമല്ല, പരിപൂര്‍ണ്ണമായും ന്യായീകരിക്കാവുന്ന ഒരു തത്വശാസ്ത്രവും ഇതിലുണ്ടു്.
ചിരകാലമായുള്ള അശ്രദ്ധ ശീലമായി മാറിയതിനാല്‍ എത്ര സമയം വേണ്ടിവരും എന്നറിയില്ല എനിക്കും മുഴുവനായും ഇങ്ങനെയൊരു ചുവടുമാറ്റം നടത്താന്‍. എന്തായാലും ഇന്നുമുതല്‍ അശ്രദ്ധയും അലസതയും കുറച്ചു് പരമാവധി സാവകാശമെടുത്ത്
(1)സംവൃതോകാരത്തിനു് അതിനര്‍ഹതപ്പെട്ട കുനിപ്പും മീത്തലും (യഥാര്‍ത്ഥത്തില്‍ അതും പോര, ആരെങ്കിലുമുണ്ടോ നമുക്കൊരു പുതിയ ലിപിരൂപം തന്നെ കണ്ടുപിടിക്കാം!)
(2)ചില്ലപ്പുറത്തിരട്ടിപ്പും
(3)വേണ്ടിടത്തൊക്കെ അതിഖരത്തിനു ഖരവും ഘോഷത്തിനു മൃദുവും
കൊടുക്കാന്‍ ശ്രദ്ധിക്കുന്നതായിരിക്കും.

കൂടാതെ,

1. നന്മ, നന് മ എന്നീ രൂപഭേദങ്ങളെ അക്ഷന്തവ്യമായ അക്ഷരത്തെറ്റായി കണക്കാക്കുകയും നന്മ എന്നു മാത്രം എഴുതുകയും അംഗീകരിക്കുകയും ചെയ്യും. 1970-കാലം മുതല്‍ മാത്രം തുടങ്ങിവെച്ച ഇത്തരം അക്ഷരത്തെറ്റുകളെ ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കും.

2.നന്മകള് എന്നാല്‍ നല്ല മകള്‍ എന്നും നന്മകള് എന്നാല്‍ നന്മ എന്നതിന്റെ ബഹുവചനമായും വായിക്കും.

3. ക്ഌപ്തമായും ഉപയോഗിക്കേണ്ട സ്വരചിഹ്നങ്ങളെ ൠ (ഓര്‍മ്മ) വിടാതെ ൠ (ആക്ഷേപം) ഭയക്കാതെ ഋദ്ധമായിത്തന്നെ ഉപയോഗിക്കും.

എന്തായാലും, സ്വല്പ്പം വൈകിയാണെങ്കിലും, എബിയുടേയും സോമനാഥന്റേയും ലേഖനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നറിഞ്ഞ് സന്തോഷം തോന്നുന്നു.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-20380793.post-22601818672930184862008-02-14T16:52:00.000-08:002008-02-14T16:52:00.000-08:00ഡോ. മംഗലാട്ടിന്റെ ലേഖനം ഈ ലിങ്കില്‍ നിന്നും വായിച...ഡോ. മംഗലാട്ടിന്റെ ലേഖനം ഈ ലിങ്കില്‍ നിന്നും വായിച്ചു. അതു് സ്കാന്‍ ചെയ്തയച്ചു തന്ന നിഷ്ക്കളങ്കനും സ്വാര്‍ത്ഥനും നന്ദി.

സന്തോഷ്: തനതു ലിപി എന്ന പ്രയോഗം വേണോ എന്നു് സംശയമുണ്ടു്. അപ്പോള്‍ ഗ്രന്ഥാക്ഷരങ്ങളില് നിന്നുരിഞ്ഞുവന്ന ആദിമലയാള ലിപിയെ നാം എന്തു വിളിക്കും?

ഡാലി, എഴുത്തില്‍ ഞാനും മിക്കപ്പോഴും പഴയ ലിപിയാണു് ഉപയോഗിച്ചിരുന്നതു്. അവള്‍ക്കു് അവനു് എന്നൊക്കെത്തന്നെ എഴുതിയിരുന്നു. (ക്കു്, ന്നു്, ണു് എന്നിവ അവസാനം വരുന്ന വാക്കുകള്‍ പ്രത്യേകിച്ചും.) ബ്ലോഗില്‍ മാത്രമാണു് സംവൃതോകാരത്തിനു് ചന്ദ്രക്കല മാത്രമായത്.

ൌ ചിഹ്നം ആദ്യമൊക്കെ വല്ലായ്മയ്ക്കു് കാരണമായെങ്കിലും ഇപ്പോള്‍ ശീലമായി:)

ശ്രീ, സെബിന്: നന്ദി.

സിബൂ: ആശംസകള്‍!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-20380793.post-7718474450259958782008-02-14T13:24:00.000-08:002008-02-14T13:24:00.000-08:00പുതിയ ലിപിയോട് ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കുട്ടികള...പുതിയ ലിപിയോട് ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കുട്ടികളെ പഠിപ്പിക്കുന്നതും അതുതന്നെ. എന്നാലും എഴുതുന്നത് ശീലം കൊണ്ട് പഴയലിപിയാണ്. അതില്‍ തന്നെയും സ്പെല്ലിംഗില്‍ പുതിയത് തന്നെയേ ഉപയോഗിക്കാറുള്ളൂ. അതായത്, സംവൃതോകാരത്തിന് ചന്ദ്രക്കലമാത്രം; ‘സ്വര്‍ഗ’ത്തിന് ഒരു ‘ഗ’ യും ‘ര്‍’ എന്ന ചില്ലും. എന്നിങ്ങനെ. പഴയലിപിയോട് ഇഷ്ടമുള്ള ധാരാളം പേരെ ബ്ലോഗുകളില്‍ കാണാറുണ്ട്. എന്നാല്‍ എന്നേപ്പോലുള്ളവരാരെങ്കിലും ഉണ്ടോ? കാമ്പേനിംഗിനല്ല; വെറുതെ ഒന്നറിഞ്ഞിരിക്കാനാണ്.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20380793.post-92004528240194305852008-02-14T06:01:00.000-08:002008-02-14T06:01:00.000-08:00സന്തോഷ് ലേഖനം ദാ ഇവിടെ ഇട്ടിട്ടുണ്ട്. സ്കാനര്‍ ഇല...സന്തോഷ് ലേഖനം ദാ ഇവിടെ ഇട്ടിട്ടുണ്ട്. സ്കാനര്‍ ഇല്ലായിരുന്നു. ഫോട്ടോയെടുത്താണ്.
ഇന്റര്‍നെറ്റും യൂനിക്കോഡും മലയാളഭാഷാപ്രശ്നങ്ങളും-ഡോ: മഹേഷ് മംഗലാട്ട്Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-20380793.post-88768422993877501602008-02-14T05:13:00.000-08:002008-02-14T05:13:00.000-08:0071 ലെ ലിപി പരിഷ്കരണത്തിനു ശേഷം പഠിച്ചീട്ടും എന്റെ ...71 ലെ ലിപി പരിഷ്കരണത്തിനു ശേഷം പഠിച്ചീട്ടും എന്റെ എഴുത്തില്‍ അതിനും മുന്‍പത്തെ ലിപി തന്നെ വന്നു എന്നു് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി. സംവൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്നതും രേഫം ഉപയോഗിക്കാത്തതും ഒഴിച്ചു് ബാക്കി കാര്യങ്ങള്‍ എല്ലാം പഴയ ലിപി ആയിരുന്നു. റ്റെലിവിഷനും, ടെലിവിഷനും മാറി മാറി ഉപയോഗിച്ചിരുന്നു. ഇപ്പോ അതിനും ഒരു തീരുമാനമായി.
ഒരു സംശയം. നമ്മള് കൌമുദി എന്നു് എഴുതുന്നതു് പഴയതാണോ? കെട്ടുപുള്ളി ഇല്ലാത ‘കൌ‘ ആണു് ശീലിച്ചിരുന്നതു്. വരമൊഴിയില്‍ കെട്ടുപുള്ളിയില്ലാതെ കൌ എഴുതാന്‍ കഴിയില്ല എന്നതു് ആദ്യം ഒരു കല്ലുകടിയായിരുന്നു.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-20380793.post-28095093569648663082008-02-14T03:42:00.000-08:002008-02-14T03:42:00.000-08:00നല്ല്ല തീരുമാനം.:)നല്ല്ല തീരുമാനം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com