tag:blogger.com,1999:blog-203807932024-03-18T06:50:25.694-07:00ശേഷം ചിന്ത്യംപറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.comBlogger361125tag:blogger.com,1999:blog-20380793.post-63892249580194600002024-03-17T23:17:00.000-07:002024-03-18T06:49:52.949-07:00കോവിയും ഗോപിയുംതൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിക്കാൻ തൃശൂരിലെ പ്രശസ്തനായ ഡോക്ടർ തന്റെ പേഷ്യന്റുകൂടിയായ കലാമണ്ഡലം ഗോപിയോട് പറഞ്ഞുപോലും. അനുഗ്രഹിച്ചാൽ പദ്മഭൂഷൺ സംഘടിപ്പിച്ചു കൊടുക്കും എന്നായിരുന്നു വാഗ്ദാനം. പോയി പണിനോക്കെടോ എന്ന് ഗോപിയാശാന്റെ മറുപടി.

കോവീടെ നന്മയ്ക്കിടയായി നിൽക്കാൻ

കാവീധരന്മാർ നിരയായ് വിളിച്ചൂ!

കോപം വരുത്താതവരോടു ചൊല്ലീ:

"ഗോപിക്കു പദ്മം മയിരാണു നൂനം!"

(വൃത്തം: ഇന്ദ്രവജ്ര)

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-39220039354071816492024-03-11T18:56:00.000-07:002024-03-18T06:44:11.965-07:00കമനീയമായിട്ടുണ്ട്മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജയമോഹൻ മലയാളികളെ കുടിയന്മാരും സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും ആക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.

വെറിമൂത്തതു പോലൊരുവൻ തലതിന്നു രമിക്കേ

തലവച്ചു ചതഞ്ഞമരാൻ മലയാളികളെങ്ങും!

ജയമോഹനു ജയ് വിളിയാൽ ജനപിന്തുണയേകും

മരവാഴകളാലുലകം കമനീയതയാർന്നു!

(വൃത്തം: കമനീയം. ലക്ഷണം: കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം. കമനീയം വൃത്തത്തിൽ ഇതിനുമുമ്പ് ഒരു ശ്ലോകം കണ്ടിട്ടില്ല. ആദ്യ പന്ത്രണ്ട് അക്ഷരം മാത്രമായാൽ തോടകം വൃത്തമാവും.)

PS: ജയമോഹന്റെ വെറി കണ്ടില്ലെങ്കിൽ പരിഭാഷയുടെ ലിങ്ക് ഇവിടെ.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-9927349456079276872024-03-02T18:06:00.000-08:002024-03-18T06:47:59.411-07:00സോമം, ദീപം എന്നിവ സമാസമം ചേർത്താൽസി വി ശ്രീരാമൻ, മന്ദാക്രാന്താ സെൻ എഴുതി ടി പി വിനോദ് പരിഭാഷപ്പടുത്തിയ കവിത "സ്വതന്ത്ര വിവർത്തനം" എന്നുപറഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി.

സോമൻ പണ്ടേ കളവുകലയാൽ പുസ്തകങ്ങൾ രചിച്ചൂ,

ദീപാവാദ്ധ്യാർ കുളിരുവിതറാൻ കാവ്യകൃത്യം തുടങ്ങീ,

അയ്യേ, രാമാ, കവിതവിരിയാൻ കഷ്ടമാണെങ്കിലപ്പം

സോമം ദീപം ക്രമമളവിലായ് ചേർത്തു മോഷ്ടിച്ചു നോക്കൂ!

(വൃത്തം: മന്ദാക്രാന്ത)

കാര്യം മനസ്സിലാവാൻ സേർച്ച് ചെയ്യേണ്ടത്:

Manoj Ravindran Niraksharan, സോമനടി

എസ്. കലേഷ്, ഭൂതകാലക്കുളിർ

TP Vinod, ശ്രീരാമൻ

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-70738734769203875762024-02-26T20:59:00.000-08:002024-02-26T20:59:03.038-08:00ഓഫീസിലെ തെറിയോർമ്മകൾ2005-06 കാലത്താണെന്നാണ് ഓർമ്മ. Office Suit-ൽ (പ്രധാനമായും Microsoft Word-ൽ) മലയാളം spelling correction implement ചെയ്യുന്ന സമയത്ത് അതിന്റെ ചുമതലയുള്ള Program Manager മലയാളികൾക്കായുള്ള ഡിസ്ട്രിബ്യൂഷൻ ലിസ്റ്റിലേയ്ക്ക് ഏകദേശം ഈ അർത്ഥത്തിൽ ഒരു മെയിൽ അയയ്ക്കുന്നു:

“I am in search of a compilation of Malayalam words that we should refrain from suggesting to our users. We want to stay away from suggesting terms widely recognized as indecent, offensive, profane, or vulgar. I am sharing an Excel sheet for you to contribute to enhancing this feature. As a token of appreciation, I’ll offer a free lunch voucher for every 10 words you propose.”

എക്സൽ ഷീറ്റിൽ മൂന്ന് കോളങ്ങൾ: നിർദ്ദേശിക്കുന്ന വാക്ക്, വാക്കിന്റെ ഏകദേശ അർത്ഥം, നിർദ്ദേശിച്ച ആളിന്റെ പേര്.

മെയിൽ വന്ന് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് എക്സൽ തുറന്നു നോക്കാൻ തരമായത്. പത്തമ്പത്തോളം വാക്കുകൾ (ചിലതിന്റെയൊക്കെ അർത്ഥവും) ചേർത്തിട്ടുണ്ടെങ്കിലും നിർദ്ദേശിച്ച ആളിന്റെ പേര് ഒന്നിനുമില്ല. ശ്ശെടാ!

Last modified by നോക്കിയപ്പോൾ സ്ഥലത്തെ പ്രധാനിയുടെ പേരാണ്. വാക്ക് നിർദ്ദേശിച്ചെങ്കിലും തങ്ങളാണ് ഈ വാക്കുകളിൽ ചിലതൊക്കെ എഴുതിക്കൂട്ടിയത് എന്നറിയിക്കാൻ പങ്കെടുത്തവർക്ക് മടി. ഫ്രീ ലഞ്ച് പോയാലും വേണ്ടില്ല.

എന്തിനധികം പറയുന്നു: രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ആറോ ഏഴോ ലഞ്ച് വൌച്ചർ കിട്ടി.

(നിർത്തി. ഈ വിഷയം ഇതോടെ കഴിഞ്ഞു.)

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-18264366459301073842024-02-25T12:15:00.000-08:002024-02-25T15:25:09.184-08:00സുധാകരന്റെ വ്യഥവ്യഥ സീരീസിൽ ഒന്നുകൂടി. വ്യഥകൾക്ക് ഉതകുന്ന വിയോഗിനിയിൽത്തന്നെ.

പലനാളിതു കണ്ടകാരണം

ചിലനേരത്തു ചൊറിഞ്ഞുവന്നിടും:

"മലമൈരു സതീശനെന്തിയേ?

നിലവിട്ടൂ, ക്ഷമയില്ല നിശ്ചയം!"

(സതീശന്റെ മറുപടി ആർക്കും എഴുതാം.)

വൃത്തം: വിയോഗിനി

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-58445467444628880952024-02-14T19:00:00.000-08:002024-02-14T22:30:06.436-08:00പ്രണയിക്കാൻ കാരണം

ഗൂഢമായ് ഹൃദയകോണിലാകവേ

മോടികൂട്ടുമൊരു പുഷ്യരാഗമേ,

മെല്ലെ നാം പ്രണയബദ്ധരാകുവാൻ

ചെല്ലമാം പലതുമാണു കാരണം!

വൃത്തം: രഥോദ്ധത

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-36246183112071416562024-02-01T23:18:00.000-08:002024-02-25T15:30:16.548-08:00തന്തയുന്തിത്തരം
Matriarchy, Patriarchy എന്നീ വാക്കുകളുടെ മലയാളം എന്താണ്? Matriarchy എന്നാൽ മരുമക്കത്തായം എന്ന് പലയിടത്തും കാണുന്നുവെങ്കിലും ഇത് ശരിയാണോ? മാതൃദായം, പിതൃദായം എന്നൊക്കെ പറഞ്ഞാൽ അമ്മ/അച്ഛൻ എന്നിവരിൽ നിന്ന് ലഭിച്ചത് എന്ന അർത്ഥം വരില്ലേ?

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.

ഉത്തരമായി, "ഇതൊക്കെ സംസ്കൃതമല്ലേ? സംസ്കൃത വൃത്തത്തിൽ എഴുതിയാലും "തള്ള തന്ന മൊതല്" എന്നു പറയുമ്പോഴുള്ള സുഖം മാതൃദായകത്തിനുണ്ടോ? തള്ളയുന്തിത്തരം, തന്തയുന്തിത്തരം എന്നായാലോ? പുതിയ വാക്കുകളുമായി, ലഭിച്ചത് എന്നുമാത്രമല്ല അർത്ഥം എന്നു പറയുകയും ചെയ്യാം." എന്നു പറഞ്ഞു.

അതോടൊപ്പം ഇങ്ങനെയും കൂട്ടിച്ചേർത്തു:

ഇത്രയുമായ സ്ഥിതിയ്ക്ക് തന്തയുന്തിത്തരം വാക്യത്തിൽ പ്രയോഗിച്ച് കാണിക്കാം: സന്ധ്യാസമയത്ത് കടപ്പുറം നിരങ്ങി വീട്ടിലെത്തിയ മകനെ തള്ള പൂരെ തല്ലി. അപ്പോൾ മകൻ:

ചന്തിയിൽച്ചൂരലാലെത്രയോ ചിത്രങ്ങ-

ളെന്തിന്നു, ചൊല്ലുക, നീ വരച്ചൂ?

തന്തയുന്തിത്തരം ചൊല്ലുവാനല്ലെങ്കി-

ലന്തിക്കടപ്പുറമെന്തിനമ്മേ?

(ഇനി ഇത് തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന രീതിയിൽ ചൊല്ലി നോക്കിയേ!)

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-64539646890540298382024-01-26T14:08:00.000-08:002024-01-26T14:08:38.879-08:00എനിക്കും ഒരു പദ്മ?
ബീഡിവലിക്കും പൂരുഷനെങ്ങാൻ

വിസ്കിയടിച്ചാൽ പൂച്ചെടിവാടും

ശാസ്ത്രമിതെന്നേ സ്ഥാപിതമാക്കി:

പദ്മയൊരെണ്ണം തന്നു തുലയ്ക്കൂ!

(വൃത്തം: ചമ്പകമാല)

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-38467114281475405872024-01-22T11:41:00.000-08:002024-01-22T11:41:21.924-08:00വിളക്കില്ല കയ്യിൽ

പിളർക്കുന്നു രാജ്യം, ഹനിക്കുന്നു ധർമ്മം,

വളഞ്ഞിട്ടു കൊല്ലുന്നു വേതാളവൃന്ദം!

പൊളിച്ചും തകർത്തും തുലയ്ക്കാൻ പിറന്നോർ

തെളിക്കാൻ പറഞ്ഞാൽ വിളക്കില്ല കയ്യിൽ!

വൃത്തം: ഭുജംഗപ്രയാതം

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-66719106737123735102024-01-06T16:29:00.000-08:002024-02-25T15:26:06.798-08:00ചിന്താവിഷ്ടയായ ഉണ്ണിയാർച്ചമറ്റൊരു കോൺടെക്സ്റ്റിൽ എഴുതിയതാണ്. ഒരു വരി അല്പം മാറ്റിയിട്ടുണ്ട്.

നിറതിങ്കളുദിച്ചരാത്രിയിൽ-

ത്തുറതാണ്ടീട്ടഥ ചന്തുവെത്തവേ,

മുറിയിറ്റു തുറന്നുവയ്ക്കണോ

തെറിചൊല്ലീട്ടു പറഞ്ഞയയ്ക്കണോ?

വൃത്തം: വിയോഗിനി

ലക്ഷണം: വിഷമേ സസജം ഗവും സമേ സഭരം ലം ഗുരുവും വിയോഗിനി

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-72681279346079427622024-01-05T14:55:00.000-08:002024-01-05T14:55:59.799-08:00എന്റെ നീരദക്കുളിരലകൾനമ്മൾ പഞ്ചസാരയ്ക്ക് പകരം സിത എന്നോ വെറുതേ ഒരു ഓളത്തിന് സൃയവസഹജം എന്നോ ഉപയോഗിക്കുമ്പോൾ ഓഹോ! പുള്ളിക്കണക്കൻ (റോയ് ഗോപാൽ) എഴുതിയ നെഞ്ചോരമല്ലേ പെണ്ണേ എന്ന പാട്ട് കേട്ട് ആഹാ എന്ന് പറയുന്നതിന് മുമ്പ് ഈ വാക്കുകളുടെ അർത്ഥം പറയൂ:

കണ്ണാട്ടി

കണ്ണാളി

ആലീനം

നീരാഴം

നീരിത്താർ

വരികളുടെ റിവ്യൂ അല്ലാത്തതിനാൽ ഈ പ്രയോഗങ്ങൾ എന്താണെന്ന് ചോദിക്കുന്നില്ല:

ചെന്തണലാകെയാളിപ്പടരണ്

നീർക്കുഴൽ വാടിത്തളർന്നു

നീരദക്കുളിരല

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-28292494816904703452023-12-31T17:00:00.000-08:002024-01-09T09:54:40.378-08:00ഈയർ ഇൻ റിവ്യൂ 2023Happy New Year, 2024!

അമ്മയെ ഇല്ലാതാക്കിക്കൊണ്ടാണ് 2023 കടന്നുപോയത്. ഇഷ്ടങ്ങൾ പലതും സ്വന്തം രീതിയിൽ പരസഹായമില്ലാതെ നേടിയെടുത്തിരുന്ന രീതിയായിരുന്നു അമ്മയുടേത്. പ്രതിഛായ മെച്ചപ്പെടുത്തുവാൻ വേണ്ടി ആരേയും—അടുത്ത ബന്ധുക്കളായാൽക്കൂടി—പ്രീണിപ്പിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല. സ്വേച്ഛപ്രകാരമുള്ള മരണത്തിന് ക്യാൻസർ അനുവദിച്ചില്ല എന്നതാവും അമ്മയുടെ ദുഃഖം. കാൽനൂറ്റാണ്ടുകാലം മക്കളും മരുമക്കളും കൊച്ചുമക്കളും സന്ദർശകർ മാത്രമായിരുന്നു, അമ്മയ്ക്ക്. രണ്ടുപതിറ്റാണ്ടു നീണ്ട വൈധവ്യത്തിൽ മിക്കവാറും അയൽക്കാരും ബന്ധുക്കളും മാത്രമായിരുന്നു അമ്മയുടെ ദിനക്കുറിപ്പുകളിലെ ചാർത്തുവിഷയങ്ങൾ. പരാതികളും ദീനപ്പട്ടികകളും പോയിട്ട് കുഞ്ഞു മോഹങ്ങൾ പോലും പങ്കുവയ്ക്കുന്ന സ്വഭാവമായിരുന്നില്ല അമ്മയുടേത്. അതിനാൽത്തന്നെ, മരണസമയത്ത് മക്കളെല്ലാവരും അരികിലുണ്ടായിരുന്നെങ്കിലും അമ്മയുടേത് ആഗ്രഹപൂർത്തീകരണം വന്ന ജീവിതമായിരുന്നോ എന്ന് അറിയാൻ മാർഗ്ഗമുണ്ടായില്ല. "അധികം നരകിക്കാതെ പോയല്ലോ!" എന്ന ബന്ധുമിത്രാദികളുടെ സാന്ത്വനവാക്കുകളോട് യോജിക്കുമ്പോഴും everyone dies alone എന്നാലോചിക്കുമ്പോൾ അമ്മയുടെ മരണനാളിൽ നനയാത്ത കണ്ണുകൾ ഇപ്പോൾ സജലങ്ങളാകുന്നു.

മകൻ കോളജിൽ ചേർന്നു. "I am so happy to get out of this house" എന്നതും "Glad to be back home" എന്നതും സൃയവസഹജമായ ഭാവപ്രകടനസഞ്ചയത്തിൽ കാണപ്പെടുന്നതിനാൽ അച്ഛനമ്മമാര് എന്ന നിലയിൽ വിജയമാണോ പരാജയമാണോ എന്ന് തീരുമാനിക്കാൻ 2023 ഉപയോഗിക്കുന്നില്ല എന്നു വയ്ക്കുന്നു.

മറ്റുചില നേട്ടങ്ങളും കോട്ടങ്ങളും:

ജോലിയിൽ തിരക്ക് കൂടിയതോടെ ഓൺലൈൻ ഇടപെടലുകൾ ഒന്നുരണ്ടു വരികളിലോ ഫോട്ടോകളിലോ മാത്രമായി ഒതുങ്ങി. ആവേശപ്രേരണയാലുള്ള പോസ്റ്റുകൾ ഇല്ലാതായി.

പ്രായമേറുന്തോറും സഹിഷ്ണുത കുറയുന്നു എന്ന് തിരിച്ചറിയുന്നു. പക്ഷേ അസഹിഷ്ണുത വ്യക്തമായി പ്രകടിപ്പിക്കുന്ന സ്വഭാവം മുമ്പത്തേക്കാൾ കുറച്ചു എന്നാണ് വിലയിരുത്തൽ.

ക്രിക്കറ്റുകളി കാര്യമായി കുറഞ്ഞു. ഗോൾഫ്, വോളിബോൾ എന്നിവ നിന്നുപോയി.

ജീവിതത്തിൽ ആദ്യമായി സ്കൂബാ ഡൈവ് ചെയ്തു. ഇനി ഒരിക്കലും കയാക്കിങ് ചെയ്യില്ല എന്ന് രണ്ടുമൂന്നു വർഷം മുമ്പ് തീരുമാനിച്ചപോലെ ഇനി ഒരിക്കലും സ്കൂബാ ഡൈവിങ്ങിന് ഇറങ്ങിപ്പുറപ്പെടില്ല എന്നും ശപഥം ചെയ്തു.

അടുത്ത ഓം ശാന്തി ഓശാനയ്ക്കു വേണ്ടിയുള്ള തിരച്ചിൽ 2023-ലും വിഫലമായി അവശേഷിച്ചു.

2016-നു ശേഷം വീണ്ടും ഇലക്ട്രിക് കാർ ഉപയോഗിച്ചു തുടങ്ങി.

കേകയും വസന്തതിലകവും എന്ന പേരിൽ ഞാൻ എഴുതിയ ലേഖനം "You might like this" എന്ന കുറിപ്പോടെ എനിക്കുതന്നെ WhatsApp-ൽ കിട്ടി.

എന്റെ പേരിൽ ഉണ്ടായ ഫേക്ക് Facebook പ്രൊഫൈൽ ആരോടും പണം ചോദിച്ചില്ല. അയാളുടെ ഈയർ ഇൻ റിവ്യൂ ഒന്നു വായിച്ചുനോക്കണമെന്നുണ്ട്.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-14111486208397566722023-11-11T20:48:00.000-08:002023-11-11T20:53:18.088-08:00പ്രിയേ ചാരുശീലേ!
നിരാലംബനായിട്ടുഴന്നൂ രമേശൻ,

ഇരപ്പാളിയായ് ശംഭു, വർക്കൻ കറങ്ങും

എന്നും

ഉടുത്തുള്ള പട്ടൊന്നു മേൽപ്പോട്ടൊതുക്കി-

ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി

എന്നുമൊക്കെയല്ലാതെ ഭുജംഗപ്രയാതത്തിൽ ശൃംഗാരശ്ലോകങ്ങൾ കണ്ടിട്ടില്ല.

പക്ഷേ എനിക്കിവിടെ ഞാൻ പഠിച്ചതിനെയൊക്കെ നിഷേധിച്ചേ പറ്റൂ. ഒരു ശ്ലോകമെഴുത്തുകാരനും സഞ്ചിരിക്കാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. നമ്മുടെ ആനിവേഴ്സറിക്കുവേണ്ടി. I am going to break all conventional concepts of ശ്ലോകമെഴുത്ത്.

തലേനാളിലെത്തർക്കമെല്ലാം മറക്കാം

ബലേഭേഷു ചൊന്നിട്ടു വീണ്ടും രമിക്കാം

അയേ നായികേ, തങ്കമാം പ്രാണനാഥേ,

പ്രിയേ ചാരുശീലേ, മനസ്സെന്തു ചൊൽവ്വൂ?

വൃത്തം: ഭുജംഗപ്രയാതം

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-74236021465715518212023-11-06T22:11:00.006-08:002023-11-06T22:14:24.102-08:00സമ്മതമല്ല!സമ്മതവൃത്തത്തിലെ ശ്ലോകങ്ങൾ കൈരളിക്ക് നഷ്ടമാക്കരുതേ എന്ന അഭ്യർത്ഥന പരിഗണിച്ച് Angelo Mathews-ന്റെ ദുരവസ്ഥ സമ്മത വൃത്തത്തിലാക്കിയത്:

വളരെ വൈകിയാൽ ബാറ്റു ചെയ്യുവാൻ

വരകളൊക്കെയും കൃത്യമാവണം,

എതിരു നായകക്കാൽ പിടിക്കണം,

കരളുനൊന്തുതാൻ കെഞ്ചിനോക്കണം!

വൃത്തം: സമ്മത

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-1692723090054828532023-10-22T17:37:00.005-07:002024-02-25T15:25:35.478-08:00കിംഗ് കോലിയുടെ വ്യഥബംഗ്ലാദേശുമായി നടന്ന ലോകകപ്പ് മാച്ചിൽ വഴികാണിച്ചു. ഇന്ന് ന്യൂസീലാൻഡുമായുള്ള മത്സരത്തിൽ പറഞ്ഞുകളിപ്പിച്ചു സെഞ്ച്വറി അടിപ്പിക്കാൻ KL രാഹുൽ കൂടെയുണ്ടായില്ല.

"തെണ്ടുൽക്കറെത്തോളിലെടുത്ത പയ്യൻ,

പോണ്ടിങ്ങുമായിപ്പൊരുതിജ്ജയിപ്പോൻ!"

കണ്ടീലയോ 'കിങ്ങി'നു നൂറടിക്കാൻ

പണ്ടാരമീ രാഹുലു കൂട്ടുവേണം!

വൃത്തം: ഇന്ദ്രവജ്ര

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-35473845805438459382023-06-09T22:30:00.002-07:002023-06-12T20:32:33.949-07:00ഇൻഡ്യൻ ഇംഗ്ലീഷ് (ചിന്ത ജെറോമിന്റെ) ഇംഗ്ലീഷ് പ്രസംഗം പോട്ടേ. മലയാളികളുടെ (ഇൻഡ്യക്കാരുടെ) ഇംഗ്ലീഷ് usage-നെപ്പറ്റി പെട്ടെന്ന് ഓർമ്മ വന്ന മൂന്ന് കാര്യങ്ങൾ:

qu എന്നത് ക്വ എന്നതിനു പകരം ക്യ എന്ന് ഉച്ചരിക്കുന്നത്. ക്വീൻ vs ക്യൂൻ, ക്വിസ് vs ക്യുസ്.

"One of the" കഴിഞ്ഞിട്ട് plural ഉപയോഗിക്കാത്തത്. "One of my *friends*", "One of the *examples*."

Using & and AND interchangeably.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-11633646248201994442023-06-07T19:30:00.005-07:002023-06-12T20:26:11.841-07:00HR മാനേജർപത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ KJ ജേക്കബ് തന്റെ ഫേസ്ബുക്ക് പേജിൽ ജൂൺ 7, 2023-ൽ ഇങ്ങനെ എഴുതി:

ഒരു പഴയ കഥയാണ്.

ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ പ്രോഡക്ട് കമ്പനികളിൽ ഒന്നിന്റെ ഇന്ത്യയിലെ ഡെവലപ്മെന്റ് സെന്റർ. അവരുടെ ഒരു ഗ്ലോബൽ പ്രൊഡക്ടിന്റെ ലോഞ്ചാണ്; അതിലൊരുഭാഗം ഇന്ത്യയിലാണ് നിർമ്മിച്ചത്; അതൊരു വലിയ സംഭവമാണ്; അതിനാണ് പത്രക്കാരെ വിളിച്ചത്.

ചടങ്ങിനിടയിൽ ടീമംഗങ്ങളെ പരിചയപ്പെടുത്തി. ഹെഡ്ക്വർട്ടേഴ്സിലെ ടീമിനോട് കിടപിടിക്കുന്ന ചെറുപ്പക്കാർ എഞ്ചിനീയർമാർ.
പരിപാടി കഴിഞ്ഞ ശേഷം എച്ച് ആർ മാനേജരെ പരിചയമുണ്ടായിരുന്നതുകൊണ്ടു ഞാൻ ചോദിച്ചു, ഈ പിള്ളേരെന്താ നനഞ്ഞ കോഴികളെപ്പോലെയിരിക്കുന്നത്?

അപ്പോൾ അവരുടെ മറുപടി: പണിക്കു മിടുക്കരാണ്. പക്ഷെ ഒരു പാർട്ടിയ്ക്ക് ടൗണിലേക്ക് പോകുമ്പോൾ ടാക്സി കേടായാൽ ഇങ്ങോട്ടു വിളിക്കും; വേറൊരു വണ്ടി വിളിച്ചു പോകാനറിയില്ല.

സത്യകഥയാണ്.

അതിന് എഴുതിയ മറുപടി:

മു തു കു (മുരളി തുമ്മാരുകുടി) പോലെയല്ല കെ ജെ ജെ. ബ്ലോക്കിയാൽ പറഞ്ഞിട്ടേ ബ്ലോക്കുകയുള്ളൂ.

എന്നാലും software ഫീൽഡിൽ ഇത്രയും ആൾക്കാർ പരിചയക്കാരായി ഉണ്ടായിട്ടും എഞ്ചിനീയർമാർക്ക് പ്രായോഗിക ജ്ഞാനമില്ലെന്ന് ഏതോ HR മാനേജർ പറഞ്ഞത് കെ ജെ ജെ വിശ്വസിച്ചു പോലും. റ്റാക്സി വിളിച്ചു വീട്ടിൽ പോകണമെങ്കിൽ എങ്ങനെയെന്നറിയാതെ HR മാനേജറിനെ വിളിക്കും എന്നതൊക്കെ കെ ജെ ജെ-യ്ക്ക് വിശ്വാസയോഗ്യമായി തോന്നിയത്രേ!

നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ: ഒരു ലക്ഷം, അല്ലെങ്കിൽ വേണ്ട ആയിരം രൂപ കിട്ടാൻ പോകുന്ന ഒരു ഫോൺ എ ഫ്രണ്ട് പ്രോഗ്രാമിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ നിങ്ങൾ HR മാനേജറിനെ വിളിക്കുമോ അതോ software engineer-നെ വിളിക്കുമോ, Mr KJ Jacob? 😀

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-30458580252572469862023-06-02T20:33:00.009-07:002023-06-12T20:37:57.920-07:00അരിക്കൊമ്പൻ ഭാഷ

രണ്ടു കാര്യങ്ങൾ:

‘നൽകണം’ എന്ന വാക്ക് കഴിഞ്ഞുള്ള സ്പേസ് (space) ആവശ്യമില്ല.

കുട്ടികൃഷ്ണമാരാരുടെ വാക്കുകളിൽപ്പറഞ്ഞാൽ വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാർത്ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങൾ ദ്യോതിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നത് നിഷ്പ്രയോജനമാണ്. വെറുതേ മഷി കളയാമെന്നേയുള്ളൂ.

അടുത്തതവണ പോസ്റ്ററടിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ. 😀

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-13662010341476145102023-05-14T23:40:00.002-07:002023-06-12T20:44:55.190-07:00ഗാനമേള

ഏകദേശം 20 കൊല്ലം മുമ്പ് ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഞാൻ കോഡ് ചെയ്തില്ലെങ്കിൽ എന്താണ് സംഭവിക്കുക? ആർക്കാണ് നഷ്ടം? ആർക്കും ഒരു ചുക്കും സംഭവിക്കില്ല എന്നു മനസ്സിലാക്കി ഞാൻ കോഡിങ് നിർത്തി.

എല്ലാവരും എന്നെപ്പോലെ ആവണമെന്ന് ശഠിക്കുന്നത് ബാലിശമാണ് എന്ന് അറിയായ്കയല്ല.

എന്നാലും ആര്യ ദയാലും സച്ചിൻ വാര്യരും പാട്ടു നിർത്തിയാലും ആർക്കും ഒരു ചുക്കും വരാൻ പോകുന്നില്ല.

അതിലും എളുപ്പമല്ലേ താൻ "അഫിപ്രായം" പറയുന്നത് നിർത്തുന്നത് എന്ന് ചോദിക്കുന്നവരോട്: ഞാൻ നിങ്ങളോട് കാശ് വാങ്ങിയല്ലല്ലോ അഭിപ്രായം പറയുന്നത്?

So STFU.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-35382304280808710492023-04-21T20:45:00.000-07:002023-06-12T20:47:26.185-07:00AI ക്യാമറപലപ്പോഴും നിയമാനുസൃതമല്ലാതെയും മിക്കപ്പോഴും കുറുക്കുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുവാൻ സാധാരണക്കാരായ പൊതുജനങ്ങളെ സഹായിക്കുന്നവരെയാണ് നാം നേതാക്കന്മാർ എന്ന് കരുതി വരുന്നത്. NRI നേതാക്കന്മാരുടെ കാര്യങ്ങളിലും ഇത് ശരിയാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. പുതിയ നിയമങ്ങൾക്കു മുന്നിൽ നിന്നും സ്വയം വഴുതിമാറാൻ പഴുതിടാത്ത നേതാവ് എങ്ങനെ മറ്റുള്ളവരെ രക്ഷിക്കും? വാഹനങ്ങളിൽ ലൈറ്റ് വച്ചും കൊടിവച്ചും കർട്ടനിട്ടും അവർ സ്വയം ഒരുപടി മുന്നിൽ നിൽക്കും. എന്നാലേ ആശ്രിതവത്സലരായി കാരുണ്യപ്രസാദമേകാനാവൂ.

AI ക്യാമറയിൽ model explainability ഇല്ല, 85% accuracy മാത്രമേയുള്ളൂ എന്നൊക്കെയുള്ള സാഹിത്യവും കണ്ടു. ഇൻഡസ്ട്രി സ്റ്റാൻഡാർഡ് ക്യാമറകൾ ഉപയോഗിച്ചാൽ, വളരെ കുറച്ചു ഡാറ്റാ സെറ്റുകളിൽ മാത്രം ട്രെയിൻ ചെയ്യേണ്ടുന്ന ലോക്കൽ നമ്പർപ്ലേറ്റ് റെകഗ്നിഷൻ അൽഗരിതങ്ങളുടെ കൃത്യത ഇപ്പോൾ ഏറ്റവും കുറഞ്ഞത് 98%. വണ്ടിയുടെ മേക്ക്/മോഡൽ റെകഗ്നിഷൻ 99%-ൽ അധികം.

പറഞ്ഞെന്നേയുള്ളൂ.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-67675670708955768712023-02-14T10:20:00.008-08:002023-02-14T23:05:38.558-08:00"എന്തു പറ്റി?"വർഷങ്ങളുടെ പരിചയസമ്പന്നത നമ്മെ പഠിപ്പിക്കുന്നതെന്തെന്നാൽ, "കലിപ്പിനുള്ള" കാരണമെന്താണ് എന്ന് സ്വയം മനസ്സിലാക്കാനുള്ള ശേഷിയില്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ, അങ്ങോട്ടു ചെന്ന്, "എന്തു പറ്റി?" എന്ന ചോദ്യം എന്തുവിലകൊടുത്തും ഒഴിവാക്കുക.

(𝐷𝑖𝑠𝑐𝑙𝑎𝑖𝑚𝑒𝑟: 𝑡ℎ𝑖𝑠 𝑖𝑠 𝑝𝑒𝑟𝑓𝑜𝑟𝑚𝑒𝑑 𝑏𝑦 𝑎 𝑡𝑟𝑎𝑖𝑛𝑒𝑑 𝑝𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙. 𝐷𝑜 𝑛𝑜𝑡 𝑡𝑟𝑦 𝑡ℎ𝑖𝑠 𝑎𝑡 ℎ𝑜𝑚𝑒.)

ചന്തത്തിലുള്ള മിഴി ചെന്നിറമായിവന്നാൽ,

ചെന്താമരാക്ഷി, സഖി, മിണ്ടുകയില്ലയെന്നാൽ,

എന്തോതിയാലുമൊരു ഭാവവുമില്ലയെങ്കിൽ

"എന്തെ"ന്ന വാക്കൊഴികെ ചൊല്ലുവതെന്തുമാവാം!

(വൃത്തം: കേകയും വസന്തതിലകവും.)

കേക:

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;

പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.

ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;

നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.

പതിന്നാല് അക്ഷരങ്ങൾ ഒരു വരിയിൽ 3—2—2 യതി 3—2—2 എന്ന ക്രമത്തിൽ ആവണം. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്ന രീതിയിൽ വരിയുടെ മദ്ധ്യേ യതി (നിറുത്ത്) ഉള്ളതോണ് കേക. ലഘുവായ അക്ഷരത്തെ പാടിനീട്ടി ഗുരുവാക്കാം.

വസന്തതിലകം:

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം.

പതിന്നാല് അക്ഷരങ്ങൾ ത, ഭ, ജ, ജ, എന്നീ നാലു ഗണങ്ങളും വരിയുടെ അവസാനത്തിൽ രണ്ടു ഗുരുക്കളുള്ളതും വസന്തതിലകം.

അങ്ങനെ നോക്കുമ്പോൾ ചില ചട്ടവട്ടങ്ങൾ പാലിക്കുന്ന കേകയാണ് വസന്തതിലകം എന്നുവരും. എന്തൊക്കെയാണ് അവ?

14 അക്ഷരങ്ങൾ വേണമെന്നതു രണ്ടുവൃത്തങ്ങളുടേയും പ്രാഥമിക ആവശ്യമാണ്. ഇനി,

പാദാരംഭങ്ങൾ ഒരു പോലെ ആവണം എന്നതും വസന്തതിലകത്തിനും കേകയ്ക്കും സംഗതമായ കാര്യമാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ കേകയുടെ എല്ലാ വരിയും ഗുരുവിൽ തുടങ്ങിയാൽ ഇതും ശരിയായി വരും.

ഏഴ് അക്ഷരങ്ങൾ കഴിഞ്ഞാൽ യതി (കേകയ്ക്കു മാത്രം).

കേകയ്ക്ക് ആറു ഗണങ്ങൾ 3/2/2 3/2/2 രീതിയിൽ, ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. കേകയുടെ രണ്ടക്ഷരമുള്ള മൂന്നാം ഗണം വസന്തതിലകത്തിൽ ഭ-ഗണത്തിന്റെ (- v v) അവസാനലഘുവും ജ-ഗണത്തിന്റെ (v - v) ആദ്യലഘുവും ചേർന്നതായതിനാൽ, ഇതിൽ ഒരക്ഷരം പാടിനീട്ടി ഗുരു ആക്കിയാൽ മാത്രമേ കേക ആവുകയുള്ളൂ. പക്ഷേ, മലയാള വൃത്തങ്ങളുടെ ലക്ഷണത്തിൽ പാടിനീട്ടൽ അനുവദനീയമായതിനാൽ ഇത് പ്രശ്നമാവുന്നില്ല.

ചുരുക്കത്തിൽ, നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടി നീട്ടാവുന്ന വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ്.

(𝑃𝑆: ഏതെങ്കിലും 𝑃ℎ𝐷 പഠിതാക്കൾ മുകളിൽ എഴുതിയ പദ്യം വായിച്ച് "അതാ, കേക!" എന്ന് അഭിപ്രായപ്പെട്ടാൽ കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിലെ മൂല്യച്യുതിയെപ്പറ്റി എഴുതിത്തകർക്കില്ല എന്നുമാത്രമല്ല ആ പഠിതാക്കളേയോ അവരുടെ ഗൈഡുമാരേയോ മലയാളം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങില്ല എന്നും അറിയിക്കുന്നു.

മലയാളത്തിലെ ഫെബ്രുവരി 14 ശ്ലോകങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുന്നവർക്ക് മുകളിലെ ശ്ലോകം യഥേഷ്ടം ഉപയോഗിക്കാം. കേകയെന്നോ വസന്തതിലകമെന്നോ വൃത്തം പറയണമെന്ന ഒരു നിബന്ധനമാത്രം.)

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-53751226344585238022022-12-31T15:09:00.004-08:002024-01-09T09:54:51.936-08:00ഈയർ ഇൻ റിവ്യൂ 2022 വിശദമായ ഈയർ ഇൻ റിവ്യൂ എഴുതണം എന്നു കരുതിയെങ്കിലും സാധിച്ചില്ല.

50 വയസ്സ് എത്തിയത് കുടുംബവും കൂട്ടുകാരും ചേർന്ന് കാര്യമായി ആഘോഷിച്ചു. ദിവ്യയുടേയും അടുത്തകൂട്ടുകാരുടേയും സമയവും പ്രയത്നവും ഏറെ ചെലവായവയായിരുന്നു മിക്ക ആഘോഷങ്ങളും. എല്ലാവരുടേയും സ്നേഹവായ്പ്പിന് വീണ്ടും നന്ദി. എഴുതാൻ തുടങ്ങിയാൽ ഇതുതന്നെയുണ്ട് കുറേ.

വർഷം പകുതിയോടെ ജോലി മാറി. AI-യെ പൂർണ്ണമായും ഉപേക്ഷില്ലെങ്കിലും ശല്യം കാര്യമായി കുറച്ചതോടേ ഡോക്ടറെകാണിക്കണോ എന്നുകരുതിയ തലവേദന പാതി കുറഞ്ഞുകിട്ടി. ജീവിതത്തിൽ AI-യുടെ പ്രയോഗം കൂടി.

പാൻഡമിക്കിൽ നിന്നും പതിയെ പുറത്തുവന്നു ജീവിതം സാധാരണമായിത്തുടങ്ങി. മാസ്ക് ഉപയോഗിക്കാതെയുള്ള യാത്രകൾ വീണ്ടും സാധ്യമായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെബിനിവേശം പംക്തിയിൽ ഞാൻ തയ്യാറാക്കിയ ശ്ലോകം സ്റ്റാർട്ടറിനെപ്പറ്റി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നു. വിക്കിപ്പീഡിയയിൽ ഉദാഹരണങ്ങൾ ഒന്നുമില്ലാത്ത ചില വൃത്തങ്ങളിൽ ശ്ലോകങ്ങൾ എഴുതി.

എന്നാൽ, 2021-നേക്കാൾ വായനയും എഴുത്തും കുറഞ്ഞ വർഷമായി 2022. ഗോൾഫ് കളി കുറഞ്ഞു, എന്നുമാത്രമല്ല, വ്യായാമവും ആരോഗ്യപരിപാലനവും കുറഞ്ഞു എന്നുതന്നെ പറയാം. ഒരു ആവശ്യവുമില്ലാതെ ചില സിനിമകൾ കണ്ടു എങ്കിലും കണ്ട സിനിമകളെപ്പറ്റി ഒന്നും എഴുതിയില്ല (എഡിറ്റിങ് പഠിക്കാൻ സമയം കിട്ടിയില്ല).

2023-ൽ 2022-ലെ എല്ലാ നിരാശകളും തരണം ചെയ്യണം എന്നാണ് ആഗ്രഹം.

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-43461545906899685972022-12-28T22:46:00.004-08:002023-01-02T21:59:48.527-08:00എന്നെ മറന്നാൽ (പ്രണയവർണ്ണങ്ങൾ - 7)

അടക്കുമെന്നോ മനസ്സിൽ-

പ്പതുക്കെ നിൻ പ്രേമമെല്ലാം?

എനിക്കുമില്ലാതെയാവും

നിനക്കു നല്കുന്ന രാഗം!

If You Forget Me എന്ന നെരൂദ കവിതയിലെ ഈ ഈരടികളുടെ വിദൂരപരിഭാഷ:

If little by little you stop loving me

I shall stop loving you little by little.

ഇത്രയും എഴുതിയിട്ട് ഒറിജിനലിനെ മറന്ന് എനിക്കിഷ്ടപ്പെട്ട പോലെ ശ്ലോകം മാറ്റി എഴുതി:

അടക്കുമെന്നോ മനസ്സിൽ-

പ്പതുക്കെ നീ നിന്റെ രാഗം?

ഒടുക്കമൊന്നിന്നുമാകാ-

തൊടുങ്ങി നീറുന്നു ഞാനും!

വൃത്തം: വിതാനം. ലക്ഷണം: ജതം വിതാനം ഗഗം കേൾ

Santhoshhttp://www.blogger.com/profile/05649257086945893921noreply@blogger.com0tag:blogger.com,1999:blog-20380793.post-33267566760580114962022-12-18T15:37:00.006-08:002022-12-31T15:39:46.330-08:00World CupWhat am I not missing anymore? Fox Sports commentators add more tension to an already tensed match.

When Argentina was leading 1-0:

"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝑤ℎ𝑒𝑛 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑙𝑒𝑑 1-0 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓 𝑖𝑛 𝑡ℎ𝑖𝑠 𝑡𝑜𝑢𝑟𝑛𝑎𝑚𝑒𝑛𝑡, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑚𝑎𝑡𝑐ℎ."

When Argentina was leading 1-0:

"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑤𝑎𝑠 𝑙𝑒𝑎𝑑𝑖𝑛𝑔 1-0, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙 𝑜𝑓 𝑡ℎ𝑒 𝑊𝑜𝑟𝑙𝑑 𝐶𝑢𝑝 𝑖𝑛 1930."

When MBappe had just scored his second goal:

"𝐶𝑎𝑛 𝑀𝐵𝑎𝑝𝑝𝑒 𝑠𝑐𝑜𝑟𝑒 𝑎 ℎ𝑎𝑡-𝑡𝑟𝑖𝑐𝑘 𝑖𝑛 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙?"

When Martinez saved a certain goal in the dying minutes:

"𝐶𝑎𝑛 ℎ𝑒 𝑠𝑢𝑟𝑣𝑖𝑣𝑒 𝑡𝑤𝑜 𝑚𝑜𝑟𝑒 𝑚𝑖𝑛𝑢𝑡𝑒𝑠?"

Glad they wrapped it off with:
“𝑇ℎ𝑒 𝐺𝑂𝐴𝑇 ℎ𝑎𝑠 𝑡ℎ𝑒 𝑔𝑜𝑙𝑑!”Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.com0tag:blogger.com,1999:blog-20380793.post-78883299531842141162022-12-16T15:40:00.004-08:002022-12-31T15:43:02.659-08:00അർജന്റീനയുടെ മിശിഹഅർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള വിവിധ ഗൂഢാലോചനാസിദ്ധാന്തങ്ങളും നൊസ്ട്രഡാമസിന്റെയുൾപ്പടെയുള്ള പ്രവചനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പലതും വിചിത്രമെന്ന് തോന്നാമെങ്കിലും അദ്ഭുതകരമാംവിധം വിശ്വസനീയവുമാണ്. ഫുട്ബോൾസ് യൂസ്ഡ് ഇൻ കോർണർ കിക്ക്സ് (ഇതിന് abbreviation ഇല്ല) എന്നപേരിൽ ബെക്കമിന്റേതായി ഒരു തിയറിതന്നെ ഇറങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് സ്റ്റേജുകളിൽ മൊറോക്കോ, ബെൽജിയം, ക്യാനഡ എന്നിവരുടെ ഭാഗ്യനക്ഷത്രങ്ങൾ 1986-ലും 2022-ലും ഒരുപോലെയായിരുന്നു എന്നത് കേവലം യാദൃച്ഛികത മാത്രമാണെന്ന് ഫുട്ബോൾ കാര്യമായി പിന്തുടരുന്ന, നാല്പത്തഞ്ചുവയസ്സു കഴിഞ്ഞ, ഏവർക്കും അറിയാം. (നാല്പത്തഞ്ച് കഴിയാത്തവരൊക്കെ എന്ത് ഫുട്ബോൾ പ്രേമികൾ?)

മഞ്ഞക്കാർഡ് ഖത്തറിൽ ഔട്ട് ഒഫ് സ്റ്റോക്ക് ആണെന്നത് പുതിയ വാർത്തയല്ല. എന്നാൽ മഞ്ഞക്കാർഡ് സംഭവം മറ്റൊരു ഒത്തുകളിയെ മൂടിവയ്ക്കാനായിരുന്നു എന്നതാണ് ചിലർ പറയുന്ന ന്യായം. പോർച്ചുഗൽ-മോറോക്കോ മത്സരം നിയന്ത്രിക്കാനായി ആദ്യം ഒരു ജർമ്മൻ റഫറിയായിരുന്നുവെന്നും പിന്നീട് ഫിഫ തന്ത്രപൂർവ്വം അത് അർജന്റീന റഫറിയെ ഏൽപ്പിച്ചു എന്നുമുള്ള വാദം വെറും ബാലിശമാണ്.

ഈ വാദങ്ങൾക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അതിനാൽ അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയമായ തെളിവ് ആദ്യമായി ഞാൻ അവതരിപ്പിക്കുകയാണ്.

സോക്രട്ടീസിനു മുമ്പ് 490-430 BC യിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫർ ആയ Zeno ആണ് താരം. 2022 മൂന്നിൽക്കണ്ട് അദ്ദേഹം താളിയോലയിൽ ഇങ്ങനെ കുറിച്ചു:

𝑇ℎ𝑎𝑡 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑖𝑛 𝑙𝑜𝑐𝑜𝑚𝑜𝑡𝑖𝑜𝑛 𝑚𝑢𝑠𝑡 𝑎𝑟𝑟𝑖𝑣𝑒 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓-𝑤𝑎𝑦 𝑠𝑡𝑎𝑔𝑒 𝑏𝑒𝑓𝑜𝑟𝑒 𝑖𝑡 𝑎𝑟𝑟𝑖𝑣𝑒𝑠 𝑎𝑡 𝑡ℎ𝑒 𝑔𝑜𝑎𝑙.

എന്നുവച്ചാൽ പന്ത് ഗോളിൽ എത്തുന്നതിനുമുമ്പ് ഗോളിനും കാലിനും ഇടയിലുള്ള നേർ മദ്ധ്യമായ പാതി വഴിയിൽ എത്തണമെന്ന്! പിന്നീടുള്ളവർ ഇതിനെ 𝐷𝑖𝑐ℎ𝑜𝑡𝑜𝑚𝑦 𝑃𝑎𝑟𝑎𝑑𝑜𝑥 എന്നുവിളിച്ച് ആക്ഷേപിച്ചു.

കേട്ടാൽ ചിരി വരുമെങ്കിലും കാര്യം അത്ര നിസ്സാരമല്ല. ബോൾ പാതിവഴി എത്തുന്നതിനുമുമ്പ് കാലിനും പാതി വഴിയ്ക്കും മദ്ധ്യത്തുള്ള കാൽ വഴിയിൽ എത്തണമല്ലോ. അതിനു മുമ്പ് 1/8 ദൂരം പോണം. അതിനും മുമ്പ് 1/16 ദൂരം പോണം. അതായത്, പന്ത് ഗോളിലെത്തുന്നതിന് മുമ്പ് 1/2, 1/4, 1/8, 1/6, 1/32, ... ഇങ്ങനെ ചെറുതെങ്കിലും അനന്തമായി നീളുന്ന വഴികൾ താണ്ടണം. വീണ്ടും പറയുന്നു: താണ്ടാനുള്ളത്, ചെറുതെങ്കിലും അനന്തമായി (𝑖𝑛𝑓𝑖𝑛𝑖𝑡𝑒) നീളുന്ന വഴികളാണ്.

ഒരിക്കലുമവസാനിക്കാത്ത ഇത്തരമൊരു പണി അചേതന വസ്തുവായ വെറുമൊരു തോൽപ്പന്തിനെ ഏൽപ്പിക്കുന്നത്, ഇനി അത് ശക്തമായ തൊഴിയിലൂടെ ആണെങ്കിൽക്കൂടി, മാനുഷികമായ കാര്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെയാണ് അമാനുഷികതയുടെ പ്രസക്തി. ആ കാൽപ്പന്ത് തൊഴിക്കുന്നത് ആരാണ്? സാക്ഷാൽ മിശിഹ!

𝑄𝑢𝑜𝑑 𝐸𝑟𝑎𝑡 𝐷𝑒𝑚𝑜𝑛𝑠𝑡𝑟𝑎𝑛𝑑𝑢𝑚.

Santhoshhttp://www.blogger.com/profile/10323380366347755800noreply@blogger.com0