കൈപ്പുണ്യമല്ല പാചകം
ഇത്തവണ കുറച്ചധികം മുന്തിരി ഉണ്ടായതുകാരണം വൈൻ ഉണ്ടാക്കാൻ തീരുമാനിച്ചു. പാചകവിധികൾ തപ്പിനോക്കുമ്പോൾ പലതും പിടിപ്പതു പണിയുള്ളവ. ഗത്യന്തരമില്ലാതെ, ലക്ഷ്മി നായരുടെ വീഡിയോ മ്യൂട്ട് ചെയ്ത് കണ്ടു. ഏറ്റവും പണി കുറവുള്ള ഏർപ്പാട്. ലോംഗ് സ്റ്റോറി ഷോർട്ട്, ലഹരി തുളുമ്പുന്ന വീഞ്ഞ് റെഡി. ഒന്നുരുചിച്ചു നോക്കിയിട്ട് സ്വയംതോളത്തു തട്ടി "കൈപ്പുണ്യമല്ല പാചകം" എന്നു മനസ്സിൽപ്പറഞ്ഞു. മനസ്സിൽപ്പാതി പറഞ്ഞാൽ ശ്ലോകത്തിൽ മുഴുവൻ പറയണമല്ലോ. ഹരിച്ചും ഗുണിച്ചും നോക്കിയപ്പോൾ നാരാചിക എന്ന വൃത്തത്തിൽ കൊള്ളും കൈപ്പുണ്യമല്ല പാചകം എന്ന അക്ഷരക്കൂട്ടം.
നാരാചിക എന്നാൽ നാരാചി ആണു പോലും. നാരാചി എന്നാലോ സ്വർണ്ണം തൂക്കുന്ന ത്രാസ്സ്. The wine is worth its weight in gold എന്നുകൂടി പറഞ്ഞുവച്ചാൽ എല്ലാം തികഞ്ഞു.
വൃത്തം: നാരാചിക
ലക്ഷണം: നാരാചികാ ത രം ല ഗം
നാരാചിക എന്നാൽ നാരാചി ആണു പോലും. നാരാചി എന്നാലോ സ്വർണ്ണം തൂക്കുന്ന ത്രാസ്സ്. The wine is worth its weight in gold എന്നുകൂടി പറഞ്ഞുവച്ചാൽ എല്ലാം തികഞ്ഞു.
പാകത്തിലുപ്പു തൂവണം,
വേഗത്തിലങ്ങു തീർക്കണം
ഈ രണ്ടുമാണു, ഹേ, രസം:
കൈപ്പുണ്യമല്ല പാചകം!
വൃത്തം: നാരാചിക
ലക്ഷണം: നാരാചികാ ത രം ല ഗം
0 Comments:
Post a Comment
<< Home