നീലിയുടെ ഓർമ്മയിൽ
(2006-ൽ എഴുതിയത്.)
ചെറുപ്പത്തിൽ എന്നെ വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാൻ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോൾ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകൾ കുട്ടികളായ ഞങ്ങളിൽ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.
ആറിലും ഏഴിലും പഠിക്കുമ്പോൾ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റർ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂൾ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തൻവീട്ടിൽ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിൽപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയൻ പിണ്ണാക്കു വാങ്ങാൻ റെഡി. വലിയവിള കുന്നിൻ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തൻവീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടൻ മടങ്ങാൻ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാൽ അവർക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോൾ സന്ധ്യമയങ്ങുകയും ചെയ്യും.
ശശിയണ്ണൻ വിഷംകഴിച്ചു മരിച്ചശേഷം ഈ യാത്രകൾ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയിൽ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിർത്തുമെന്ന് ഞാൻ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാൻ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ കവിതകൾ ഉച്ചത്തിൽപ്പാടി വേഗത്തിൽ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോമറ്റോ ചെയ്താൽ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാൽ സ്വജീവനേക്കാൾ ഒരുതുടം ഉറയ്ക്ക് ഞാൻ വിലകൽപ്പിച്ചു. ഏതു നിമിഷവും പിന്നിൽ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാൻ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നിൽ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയിൽ തുറുകൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്റെ വടക്കുകിഴക്കേ കോണില്‍ മുനിഞ്ഞുകത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

Labels: പലവക
0 Comments:
Post a Comment
<< Home