ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, January 10, 2006

തൃപ്തിയാകാ മനസ്സിന്നൊരുകാലം

വര്‍ഷങ്ങള്‍ക്കുമുമ്പൊരു ജനുവരി 10-ന്, എന്‍റെ പത്തൊമ്പതാം പിറന്നാളില്‍, "എനിക്കു വയസ്സാകുന്നു"വെന്നും "ജനുവരിയിലെ തണുത്ത പ്രഭാതങ്ങള്‍ ഇപ്പോള്‍ എന്നെ 'വയസ്സാ' എന്നാണ് വിളിക്കുന്നതെന്നും" ഞാന്‍ ഒരു കവിതയിലൂടെ പരിതപിച്ചിരുന്നു. ലാഭനഷ്ടങ്ങളുടെ കണക്കെടുത്ത്, 19 വര്‍ഷം കൊണ്ട് ഒന്നും നേടാനെനിക്കായില്ലായെന്ന് പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ ഞാന്‍ പറഞ്ഞുവച്ചു.

അക്കാലമെല്ലാം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളും ഒരു വ്യാഴവട്ടവും കടന്നു പോയി. ലാഭനഷ്ടങ്ങള്‍ കണക്കാക്കാന്‍ പുതിയ മാനദണ്ഢങ്ങളായി. ജീവിതത്തിനും, ചിന്തയ്ക്കും, മനസ്സിനും, ശരീരത്തിനും, മറ്റും മറ്റും മാറ്റങ്ങള്‍ വന്നു. ആ മാറ്റങ്ങളില്‍ ചിലതെല്ലാം സാന്‍പില്‍.കോമില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ലഭ്യമാണ്.

ഇനിയുമെന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ടെന്ന തോന്നലിനുമാത്രം മാറ്റം വന്നിട്ടില്ല. ഒരു പക്ഷേ, ഈ തോന്നലില്‍ ഞാനൊറ്റയ്ക്കാവില്ല. ഭൂജിതന്‍‌മാരുടെയും ഉള്ളിലിരുപ്പ് ഇതുതന്നെയാവാം. ഈയടുത്തുകണ്ട ഒരു സിനിമയില്‍ പറയും പോലെ,
ഭക്ഷണത്തോടു മാത്രമേ നാം മതി എന്നു പറയുകയുള്ളൂ. ആഹരിക്കുന്ന പ്രവൃത്തി മാത്രമേ നമുക്ക് പൂര്‍ണ തൃപ്തി നല്‍കുകയുള്ളൂ.

Labels:

0 Comments:

Post a Comment

<< Home