മനുഷ്യനും ദൈവങ്ങളും
ഹതാശനാം രമേശനും നിരാശനായ വേണുവും
സതീശനാൽപ്പഠിച്ച പാഠമെന്തതെന്നു ചൊല്ലുമോ?
സദാ വിളങ്ങിയഗ്നിയായ്പ്പടർന്ന ദേവനായകർ-
ക്കതും മനുഷ്യനാലഹോ പരാജയം സുനിശ്ചിതം!
വൃത്തം: പഞ്ചചാമരം (ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.)
അല്പം കൃപ്റ്റിക് ആയതുകൊണ്ട് വിശദീകരണം വേണ്ടിവരും! 😀
രമേശൻ = രമയുടെ ഭർത്താവ്, വിഷ്ണു.
വേണുഗോപാൽ = കൃഷ്ണൻ, വിഷ്ണുവിന്റെ അവതാരം.
സതീശൻ = സതി (സാധ്വിയായ സ്ത്രീ) യുടെ ഭർത്താവ് (സാധാരണ മനുഷ്യൻ).
0 Comments:
Post a Comment
<< Home