ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, September 13, 2026

ശ്രീ സംരക്ഷക

ഉർവ്വശി വൃത്തത്തിൽ ഇതിനുമുമ്പൊരു ശ്ലോകം എഴുതേണ്ടിവന്നത് സിനിമാനടി ഉർവ്വശി ഒരു വനിതാ പത്രപ്രവർത്തകയോട് "കീറാത്ത പാന്റ് ഇടണേ" എന്ന് ഉപദേശിച്ചപ്പോഴാണ്. ഉർവ്വശി വീണ്ടും മറ്റൊരുപദേശവുമായി ആഞ്ഞടിക്കുന്നു. അശ്രീകരം!
'ഭരത'കാലപ്പഴംവണ്ടി തന്മേലെഴും
ഉറുവശിത്തള്ള ചൊല്ലുന്നു, കേട്ടില്ലയോ?
"കടുവറുക്കാനുമിംഗ്ലീഷു, മുട്ടോളമാം
പുടവ: പെണ്ണിന്റെ നാട്യങ്ങളശ്രീകരം!"

(വൃത്തം: ഉർവ്വശി, ലക്ഷണം: നതതതംഗം വരുന്നെങ്കിലാമുർവ്വശീ)

Labels: ,

0 Comments:

Post a Comment

<< Home