ഈയർ ഇൻ റിവ്യൂ 2020
2020-ലെ പോസ്റ്റിറ്റീവുകൾ കൂടുതൽ പറയാം.
ജോലിസംബന്ധമായി പ്രതീക്ഷിക്കാത്തതായ നേട്ടങ്ങൾ ഉണ്ടായി ("കപടലോകത്തുനിന്നും" എന്നൊരു പോസ്റ്റ് മുമ്പ് ഇട്ടത് അർത്ഥവത്തായി). പുതിയ ടീമിൽ ചേർന്നു. ഇത്രകാലം ശ്രമിച്ചിട്ടില്ലാത്ത മേഖലകളിൽ കൈവച്ചു ശരാശരിക്കുമേൽ തൃപ്‌തികരമായി അവ ചെയ്തുകൂട്ടി (I consider this as steady progress, കഴിഞ്ഞ വർഷവും ഇതേ വാചകം എഴുതിയിരുന്നു). യാത്രകൾ കുറഞ്ഞു എന്നു പറയേണ്ടതില്ലല്ലോ. AI കൂടുതൽ രംഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് പ്രതീക്ഷയോടെ കാണുന്നു.
ഒരു മാസം ഒരു പുസ്തകം എന്ന ലക്ഷ്യം നടക്കാൻ വേണ്ടി ഒരു പുസ്തക ക്ലബിൽ ചേർന്നു. തുടങ്ങിയത് താമസിച്ചു. എന്നാലും പ്രതീക്ഷയുണ്ട്. രണ്ടുമൂന്നു പുസ്തകങ്ങളും കുറച്ചു കഥകളും വായിച്ചു. ഒരു പുസ്തക ആസ്വാദനം എഴുതിത്തുടങ്ങിയിട്ട് എട്ടു മാസമായി. ഇനി പോസ്റ്റ് ചെയ്തില്ലെന്നും വരും.
കഴിഞ്ഞ അഞ്ചാറു വർഷം കണ്ടത്രയും സിനിമകൾ ഈ വർഷം കണ്ടു കൂട്ടി. മലയാളത്തിൽത്തന്നെ ഒറ്റാൾ, ഹെലൻ, അഞ്ചാം പാതിര, അയ്യപ്പനും കോശിയും, കപ്പേള എന്നു വേണ്ട കുറേ കണ്ടു. The Aeronauts, Parasite, Knives Out അങ്ങനെ ചില ഇംഗ്ലീഷും. പിന്നെ Money Heist തുടങ്ങിയ ചില സീരീസുകളും കണ്ടു. ചുരുക്കത്തിൽ മറ്റൊരു 2020 താങ്ങാൻ കെൽപ്പില്ല.
2020-ൽ ഏറ്റവും സന്തോഷം തന്നത് ലോക്ഡൌൺ കാലത്ത് ചെയ്ത ഷോർട്ട് ഫിലിമുകളാണ്. അവ നല്കിയ ആശ്വാസം ചില്ലറയല്ല. പങ്കെടുത്തവർക്കെല്ലാം ഒറ്റപ്പെടലിൽ നിന്നുള്ള മോചനമായിരുന്നു എന്നു തോന്നുന്നു. കുറേപ്പേർ നല്ലതു പറഞ്ഞു.
2020-ൽ ആയിരിക്കണം ഞാൻ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ എഴുതിയത്. ഏകദേശം ഇരുപതോളം. പുതിയ വൃത്തങ്ങളും പരീക്ഷിച്ചു. ഉമേഷ് അമരുകശതകം പരിഭാഷ ചെയ്തുകൊണ്ടിരുന്നപ്പോൾ അതിൽ ചില ശ്ലോകങ്ങൾക്ക് ഇന്ദ്രവജ്രയിൽ പാരഡി എഴുതി.
സോക്കർ, ക്രിക്കറ്റ്, വോളീബോൾ കളികളെല്ലാം നിന്നു. അതിനാൽ വിജയാപജയ പാർട്ടികളും പ്രസംഗങ്ങളും ഇല്ലായിരുന്നു.
തൂവാനത്തുമ്പികൾ "റിവ്യൂ" വർഷാവസാനം വീണ്ടും വായിക്കപ്പെട്ടു. ഓം ശാന്തി ഓശാനയോളം വരില്ല ഒന്നും!
"ശാസ്ത്രബോധത്തിനും മനുഷ്യത്വത്തിനും എതിരായി നിൽക്കുന്നവരുടേതു കൂടിയാണ് ലോകമെങ്കിലും സ്വന്തം മക്കളെയെങ്കിലും ആ വഴിക്കു വിടാതിരിക്കാനുള്ള വകതിരിവ് കാണിക്കണമെന്ന് 2019 ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു." ഇത് ഒരു വർഷം മുമ്പ് എഴുതിയതാണ്. വാക്സിന് എതിരേ ഘോരഘോരം പ്രസംഗിച്ച ഒരു FB ഫ്രണ്ട് ഉണ്ടായിരുന്നു (അധികം ആയിട്ടില്ല, ഫേയ്സ്ബുക്ക് timeline തപ്പിയാൽ കിട്ടും. ഇപ്പോൾ വാക്സിൻ വിതരണത്തിനു കാത്തു നിലക്കുന്നു. അത് കിട്ടിയിട്ടു വേണം പാർട്ടികൾക്ക് പോകാനും വാക്സിന് എതിരേയുള്ള പ്രസംഗം തുടരാനും).
2021 പ്രതീക്ഷയാണ്. സയൻസ് വിജയിക്കുന്ന കാലം. Happy New Year!

Labels: ഈയർഇൻറിവ്യൂ, വൈയക്തികം
0 Comments:
Post a Comment
<< Home