ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, March 11, 2024

കമനീയമായിട്ടുണ്ട്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജയമോഹൻ മലയാളികളെ കുടിയന്മാരും സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും ആക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.
വെറിമൂത്തതു പോലൊരുവൻ തലതിന്നു രമിക്കേ
തലവച്ചു ചതഞ്ഞമരാൻ മലയാളികളെങ്ങും!
ജയമോഹനു ജയ് വിളിയാൽ ജനപിന്തുണയേകും
മരവാഴകളാലുലകം കമനീയതയാർന്നു!

(വൃത്തം: കമനീയം. ലക്ഷണം: കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം. കമനീയം വൃത്തത്തിൽ ഇതിനുമുമ്പ് ഒരു ശ്ലോകം കണ്ടിട്ടില്ല. ആദ്യ പന്ത്രണ്ട് അക്ഷരം മാത്രമായാൽ തോടകം വൃത്തമാവും.)

PS: ജയമോഹന്റെ വെറി കണ്ടില്ലെങ്കിൽ പരിഭാഷയുടെ ലിങ്ക് ഇവിടെ.

Labels: , ,

0 Comments:

Post a Comment

<< Home