അതിവേഗം ബഹുദൂരം
കാറിൽ ബിൽറ്റ്-ഇൻ നാവിഗേഷൻ ഓപ്ഷണൽ ആഡംബരമായിരുന്ന കാലമുണ്ടായിരുന്നു. രണ്ടായിരാമാണ്ടിന്റെ ആദ്യകാലങ്ങളിൽ BMW 3-Series-ൽ നാവിഗേഷൻ വേണമെങ്കിൽ രണ്ടായിരം ഡോളർ കൊടുക്കണമായിരുന്നു. Rand McNally-യുടെ റോഡ് മാപ്പുകളിൽ നിന്നും MapQuest-ൽ നാലഞ്ചു പേജ് പ്രിന്റ് ചെയ്തെടുത്ത് വഴിയാത്ര നടത്തിയിരുന്ന കാലത്തിലേയ്ക്ക് മുന്നേറിയ ഞാനുൾപ്പടെ ഉള്ളവർ, സാങ്കേതികവിദ്യയിൽ പിന്നീട് വന്ന വിസ്മയമായ നൂറോ നൂറ്റമ്പതോ ഡോളറിന്റെ പോർട്ടബിൾ GPS നാവിഗേറ്ററുകളിലേക്കുള്ള വളർച്ചയിലും ഉത്സാഹപൂർവ്വം പങ്കെടുത്തു.
കാൽ നൂറ്റാണ്ടിനിപ്പുറം കാറുകൾ സാങ്കേതികവിദ്യയിൽ അതിവേഗം ബഹുദൂരം എത്തിയെങ്കിലും കാർ കമ്പനികൾ ഇനിയും ചെയ്യാത്തൊരു കാര്യമുണ്ട്: കാറിൽ ഒരു ഡാഷ്‌ക്യാം ഘടിപ്പിച്ചുകൊടുക്കൽ.
ടെസ്‌ലയിലേതുപോലെ കാറിന്റെ ആപ്പിനെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല ഉദ്ദേശിക്കുന്നത്. ലോക്കൽ സ്റ്റോറേജുള്ള, സ്വതന്ത്രമായി റെക്കോർഡ് ചെയ്യുന്ന, എപ്പോൾ വേണമെങ്കിലും access ചെയ്യാൻ പറ്റുന്ന ഒരു ഡാഷ്‌ക്യാം.
അതൊന്നും പറ്റില്ലെങ്കിൽ വേണ്ട. ചുരുങ്ങിയത് ഓവർഹെഡ് കൺസോളിൽ ഒരു USB-C പോർട്ടെങ്കിലും കൊടുത്തുകൂടേ? നീണ്ട വയർ വലിച്ചുകെട്ടി, കാറിന്റെ പകുതി അഴിച്ചുപണിത്, വയറൊക്കെ ഭംഗിയായി മറച്ചുവെക്കാനുള്ള പെടാപ്പാട് ഒഴിവാക്കി ഒരു ഡാഷ്‌ക്യാം ഘടിപ്പിക്കാമല്ലോ. ഇത്രയെങ്കിലും ചെയ്യാനുള്ള സാങ്കേതികവിദ്യ നമ്മൾ ആർജ്ജിച്ചിട്ടില്ലേ?
Ford Bronco Raptor-ലും Volkswagen Atlas-ലുമൊക്കെ ഈ റോക്കറ്റ് സയൻസ് എത്തിയിട്ടുണ്ട്. ബാക്കിയുള്ള കാർ കമ്പനികൾ ഈ വിപ്ലവകരമായ കണ്ടുപിടിത്തം നടപ്പിലാക്കാൻ 2030 വരെ കാത്തിരിക്കുമോ?
ഇനി ഓവർഹെഡ് കൺസോളിൽ കിട്ടുന്ന USB-C പോർട്ടും രണ്ടായിരം ഡോളറിന്റെ പ്രീമിയം ഓപ്ഷനായി മാറുമോ?

Labels: പലവക
0 Comments:
Post a Comment
<< Home