സിനിമ: ശവം
“വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന പുള്ളിമാൻ കുട്ടികൾ പോലെ” എന്ന പാട്ടിന്റെ അറുപതാം വാർഷികം ആഘോഷിച്ചിരിക്കേയാണ് ഒരു സിനിമ കണ്ടാലോ എന്ന നിർദ്ദേശം വന്നത്.
ശവം എന്ന സിനിമ തുടങ്ങിയതു മുതൽ കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയായിരുന്നു മനസ്സിൽ. നാടിന്റെ പരിച്ഛേദം തന്നെയാണ് ഏതു മരണവീട്ടിലും. മരണപ്പെട്ടയാൾ, ചില്ലറ അപദാനങ്ങൾ, ആരുടേയോ കുറ്റങ്ങൾ, ചെറുതും വലുതുമായ വാർത്തകൾ, കുശുമ്പുകൾ അങ്ങനെ എല്ലാം. ഇപ്പറഞ്ഞതെല്ലാം അടുക്കിയവതരിപ്പിക്കുന്നു; ശവം. കാപട്യത്തോടെയെങ്കിലും ഉപചാരപൂര്‍വ്വം പെരുമാറണമെന്ന് കടമ്മനിട്ട പറയുമ്പോൾ പല മരണവീട്ടിലും, തോമാച്ചന്റെ വീട്ടിലുൾപ്പെടെ, കവിഭാവനപോലെയല്ല കാര്യങ്ങൾ എന്നതാണ് സത്യം.
രണ്ടു കാര്യങ്ങൾ: ക്യാമറ അല്പം കൂടി സീരിയസ്സായി കൈകാര്യം ചെയ്യാമായിരുന്നു. അവസാനരംഗമൊഴികെ മറ്റെല്ലാം ഒറ്റലെൻസിൽ, ഒരു ഫോക്കൽ ലെംഗ്‌തിൽ ചിത്രീകരിച്ചപോലെ തോന്നി. അവിടവിടെ അവിദഗ്ദ്ധത തുളുമ്പുന്നു (ഈ ട്രീറ്റ്‌മെന്റ് മനഃപൂർവ്വമാണോ എന്നറിയില്ല). മരണവീട്ടിലെ ഏറിയും താണുമുള്ള കരച്ചിൽ മുഴച്ചുനിൽക്കാതെ അവതരിപ്പിക്കുന്നതിന് ശ്രമിച്ചതായി തോന്നുന്നില്ല. പലപ്പോഴും കരച്ചിലിന്റെ ടോൺ സെലക്ഷൻ ഡിസ്ട്രാക്ഷനായി മാറുന്നുമുണ്ട്. ഒരു രണ്ടാം കാഴ്ചയിൽ ഇവ പ്രശ്നങ്ങളായി തോന്നാതിരിക്കാനും മതി.
ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക്: ശവം നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്.

Labels: സിനിമ
0 Comments:
Post a Comment
<< Home