തൂവാനത്തുമ്പികൾ
ലഹരിസ്വാധീനത്താൽ അസ്‌പഷ്‌ടമായ ഏതോ നേരത്ത്, സിനിമാസംഭാഷണങ്ങൾ അവിരതം ലീലയാടിനിന്ന സദസ്സിൽ വച്ച്, തൂവാനത്തുമ്പികൾ നാളിതുവരെ കണ്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞുപോയി. സഭയുടെ ജീവശ്വാസം ഒരുമാത്ര ഇല്ലാതായി. സദസ്യരിൽ ചിലർ ബിച്ചുതിരുമലയേയും ഓയെൻവിയേയും പറ്റി ഞാൻ പറഞ്ഞതൊക്കെ മറന്നിട്ട് തൂവാനത്തുമ്പികൾ കാണാത്ത മലയാളിയെ ഇനിയുമിനിയും രസിച്ചാസ്വദിച്ചു. മറ്റുചിലരാവട്ടെ, തൂവാനത്തുമ്പികൾ മഴയാണ്, പ്രേമമാണ്, പദ്മരാജനാണ് എന്നൊക്കെപ്പറഞ്ഞ് എന്നിൽ നൈരാശ്യം ജനിപ്പിക്കാൻ ശ്രമിച്ചു. ‘ചെറുപ്പത്തിൽ’ കണ്ടിട്ടുണ്ടാവുമെന്നും മറന്നതാവാമെന്നും ചിലർ ഒഴിവുകണ്ടെത്തി. “കണ്ടിട്ടുണ്ടെങ്കിൽ ക്ലാരയെ മറക്കുമോ?” എന്ന് ബാക്കിയുള്ളവരിൽ ബോധമുള്ളവർ അമ്പരന്നു.
ഒറ്റപ്പെടലിനെ ചെറുക്കാതെ പ്രദർശനവസ്തുവായി ഞാൻ ഇരുന്നുകൊടുത്തു. അടുത്ത മാസത്തിനുള്ളിൽ തൂവാനത്തുമ്പികൾ കണ്ടുതീർക്കണമെന്ന് ഇടയ്ക്കെപ്പൊഴോ ഉറപ്പിയ്ക്കുകയും ചെയ്തു.
ഒറ്റപ്പെടലിനെ ചെറുക്കാതെ പ്രദർശനവസ്തുവായി ഞാൻ ഇരുന്നുകൊടുത്തു. അടുത്ത മാസത്തിനുള്ളിൽ തൂവാനത്തുമ്പികൾ കണ്ടുതീർക്കണമെന്ന് ഇടയ്ക്കെപ്പൊഴോ ഉറപ്പിയ്ക്കുകയും ചെയ്തു.
Labels: വൈയക്തികം
0 Comments:
Post a Comment
<< Home