വിദഗ്‌ദ്ധന്‍
"എടാ, നീ ഇന്നലെ പമ്പ് ഓൺ ചെയ്തിട്ട് ഓഫ് ആക്കീലീ?"
"ഇന്നലെ രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ ഞാൻ തിരികെക്കയറിയത് രാത്രി പതിനൊന്നരയ്ക്ക്. ഇതിനിടയ്ക്ക് പമ്പ് ഓൺ ആക്കാൻ എനിക്കെവിടെ സമയം?"
"മെനക്കേട്. കുന്ത്രാണ്ടത്തിന് കൊഴപ്പം. ങ്ങക്ക് ഇവ്ട വന്ന് ഓരോന്ന് വൃത്യേടാക്കീട്ട് പോയാ മതിയല്ല്. ഞാനിനി എന്തോ ചെയ്യും?"
"എന്തു ചെയ്യാൻ? ഇലക്ട്രിഷ്യനെ വിളിക്കണം."
* * *
"അണ്ണാ, പമ്പ് കേട്. ഇത് മാറ്റാൻ ഞാൻ അമ്മേരടുത്ത് പണ്ടേ പറഞ്ഞതാണ്."
"കേടെന്ന് നിനക്കെങ്ങനെ മനസ്സിലായി? ഒരു മിനിറ്റ് ഓടിയിട്ട് ട്രിപ്പ് ആവുകയാണല്ലോ."
"ശരിയാണ്ണാ. നോക്കട്ടെ... പമ്പ് ഇപ്പോൾ 10 ആമ്പിൽ ആണ് കൊടുത്തിരിക്കണത്. അത് 16 ആമ്പ് ആക്കണം. അപ്പം ട്രിപ്പാവൂല്ല."
"ഇത്രനാളും 10 ആമ്പ് ബ്രേക്കറിൽ ഒരു കുഴപ്പവും ഇല്ലാതെ ഓടിയതാണല്ലോ?"
"അതണ്ണാ, ലൈനിൽ വേറെ ലോഡ് കൂടി വരുന്നോണ്ടാണ്."
"നമുക്ക് ആ ലൈനിൽ വേറേ ലോഡ് ഇല്ലാതെ പമ്പ് ഓൺ ചെയ്ത് നോക്കാം."
(ലൈൻ വീണ്ടും ട്രിപ്പ് ആവുന്നു.)
"എന്നാണ്ണാ, കപ്പാസിറ്ററ് പോയാന്ന് നോക്കട്ടാ?"
"നീയാണോ ഞാനാണോ ഇലക്ട്രിഷ്യൻ?"
* * *
അനന്തരം അദ്ദേഹം കരിഞ്ഞുണങ്ങിയ ഒരു കപ്പാസിറ്ററുമായി സ്റ്റേജിന്റെ വലതുവശത്തു നിന്നും പ്രവേശിക്കുന്നു.
* * *
വാർത്താമാദ്ധ്യമങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമല്ല, ഇലക്ട്രിഷ്യൻസിനും SDLC L100 ക്ലാസ് ഗുണം ചെയ്യും.
ലേബൽ: ഒരു വഴിക്കുപോവുകയല്ലേ, ഇരിക്കട്ടെ.

Labels: വൈയക്തികം
0 Comments:
Post a Comment
<< Home