ഈയർ ഇൻ റിവ്യൂ 2018
കഴിഞ്ഞ വർഷാന്തത്തിൽ ഈയർ ഇൻ റിവ്യൂ പ്രസിദ്ധീകരിച്ച് കുറച്ച് ദൃഢാഗ്രഹങ്ങൾ പങ്കുവച്ചിരുന്നു. 2018-ൽ അവയിൽ ഒന്നുപോലും പൂർത്തീകരിച്ചില്ല.
പന്ത്രണ്ടുപുസ്തകങ്ങൾ വായിക്കണം എന്ന ആഗ്രഹം മെയ്/ജൂൺ മാസത്തോടെ ജോലിത്തിരക്കുകളിൽ പെട്ട് ഉപേക്ഷിക്കേണ്ടിവന്നു (അറുപതിൽപരം പുസ്തകങ്ങളുടെ പട്ടികയാണ് അഭിലാഷൊക്കെ പുറത്തുവിട്ടിരിക്കുന്നത്). മൂന്നു പുസ്തകങ്ങൾ വായിച്ചു; മൂന്നെണ്ണം വായിച്ചുകൊണ്ടിരിക്കുന്നു. കേരള അസ്സോസിയേഷൻ പുറത്തിറക്കുന്ന മാഗസിന്റെ എഡിറ്റർമാരിൽ ഒരാളായിരുന്നു. അതുകാരണം കുറേ രചനകൾ വായിക്കാൻ സാധിച്ചു. കുറച്ചുപേരെ നിർബന്ധിച്ച് എഴുതിച്ചു. വായിച്ച പുസ്തകങ്ങൾ വീണ്ടും വായിച്ചായാലും 2019-ൽ പന്ത്രണ്ട് പുസ്തകങ്ങൾ തികയ്ക്കണം.
സോക്കർ കളിച്ചില്ലെങ്കിലും സോക്കർ പാർട്ടിയിൽ പോയി പ്രസംഗിച്ചു. വോളീബോൾ കളിമാത്രമേ നടന്നുള്ളൂ; അടുത്തവർഷം പ്രസംഗിക്കണം. ക്രിക്കറ്റ് കളിക്കും പ്രസംഗത്തിനും തടസ്സമുണ്ടായില്ല.
കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ആവുംവിധം പ്രവർത്തിക്കാനും സമാനമനസ്കരുടെ പ്രവർത്തനങ്ങളിലും സഹായങ്ങളിലും പങ്കാളിയാവാനും സാധിച്ചു. “സഹായിക്കാമായിരുന്നു; പക്ഷേ”ക്കാരേയും നേരിട്ടുകണ്ടു.
ഈ വർഷം എടുത്ത ഫോട്ടോകളുടെ എണ്ണം മൂവായിരത്തോളം മാത്രം (കഴിഞ്ഞവർഷത്തേതിന്റെ പകുതി). അതിൽ 500-ലധികം ഒരു ദിവസം എടുത്തത്. ഒരു പത്തിരുപതെണ്ണം തരക്കേടില്ലാതെ കിട്ടി.
രണ്ടു മലയാള സിനിമകൾ കണ്ടൂ: സുഡാനിയും പക്ഷേയും (വായിച്ചതു ശരിയാണ്, ‘പക്ഷേ’ കണ്ടു). The Americans, The Last Kingdom എന്നീ സീരീസുകളും കണ്ടു. രണ്ടും റോബിയുടെ റെക്കമെന്റേഷൻ ആണെന്നാണ് ഓർമ്മ.
നിലനിർത്താൻ കഷ്ടപ്പെടേണ്ടി വരുന്ന ബന്ധങ്ങളെ അവഗണിക്കാൻ ശുഷ്കാന്തികാണിച്ചു എന്നതാവും ഈ വർഷത്തെ ഏറ്റവും തൃപ്തിയേകിയ ചെയ്തി.

Labels: ഈയർഇൻറിവ്യൂ, വൈയക്തികം
0 Comments:
Post a Comment
<< Home