ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, January 06, 2020

പരിഭാഷ

സാധുജനങ്ങൾക്കുവേണ്ടി പച്ചമലയാളത്തിൽ നടത്തുന്ന പൊതുജന സേവന വിജ്ഞാപനം:
ഏതേത് ആശയസംഹിതയ്ക്കു വേണ്ടി നിങ്ങൾ നിലകൊണ്ടാലും, ഏതേത് കാരണങ്ങളാൽ നിങ്ങൾ പോരാടിയാലും ഏതേത് ലക്ഷ്യം ഈ (സമര) മാർഗ്ഗത്തിലൂടെ നേടാൻ നിങ്ങൾ പ്രതീക്ഷിച്ചാലും ഹഠകാരവും വിധ്വംസനശീലവും ഒന്നിനും പ്രത്യുത്തരമല്ല എന്നറിയുക. തോക്കിൻകുഴലിൽ കൂടി മാത്രം സാദ്ധ്യമാവുന്ന വിപ്ലവം എന്ന ആശയം സിനിമയ്ക്ക് പറ്റിയതാണെങ്കിലും ജീവിതത്തിൽ വിപ്ലവമെന്നത് ഹിംസയുടേയും അരാജകത്വത്തിന്റേയും പര്യായമാവുന്നത് അഹിംസയിലൂടേയും നിസ്സഹകരണത്തിലൂടേയും സ്വാതന്ത്യം നേടിയ ഈ രാജ്യത്തിലെ ജനത എത്ര പരിതാപകരമായ അവസ്ഥയിലാണെന്നത് സൂചിപ്പിക്കുന്നു. അതുമാത്രമോ, ആളാധിപത്യ അന്തഃസത്തയുടെ അറുംകൊലയാണ് അറിവിന്റേയും അഭ്യസനത്തിന്റേയും ആവാസഭൂമികയിൽ ആവേശിക്കുന്നതും അവിടെ അല്പമായ ആദരവിൽ അദ്ധ്യേതാക്കൾക്കുമേൽ അക്രമം അഴിച്ചുവിടുന്നതും. ഇച്ചെയ്തി കുറ്റകരമായ അപരാധത്തിന്റെ അങ്ങേയറ്റമാണ് എന്നു മാത്രമല്ല കർക്ക‍ശമായ ശിക്ഷയർഹിക്കുന്നതുമാണ്. എന്നാലും നിങ്ങൾ ഓർക്കാൻ വേണ്ടി ഞാൻ വീണ്ടും പറയട്ടെ, കലാപം സംശ്രവണം ചെയ്യുന്ന ഏതു നിഷേധപ്രകടനവും തെറ്റുതന്നെയാണ്. ശാന്തമായി നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രവും, ഞാൻ നേരത്തേ പറഞ്ഞപോലെ... ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നില്ല. മറ്റാരു തോറ്റാലും ഹിന്ദ് ജയിക്കട്ടെ.

(ഒറിജിനൽ)

Labels:

0 Comments:

Post a Comment

<< Home