കോലി നീർക്കോലിപോലെയായ്
(തലക്കെട്ടിന് കടപ്പാട് Haridas Mamgalappilly)
പാകിസ്ഥാൻ ഇനി എന്തെങ്കിലും ചെയ്യട്ടെ.
പാകിസ്ഥാൻ ഇനി എന്തെങ്കിലും ചെയ്യട്ടെ.
- അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനോടു ജയിക്കും (ഒത്തുകളി എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട), ഇൻഡ്യയോടു തോൽക്കും — അഫ്ഗാനിസ്ഥാൻ 6 പോയിന്റ്.
- ന്യൂസിലാൻഡ് സ്കോട്ലാൻഡിനോടും നമീബിയയോടും ജയിക്കും, അഫ്ഗാനിസ്ഥാടു തോൽക്കും (ഒത്തുകളി എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട) — ന്യൂസിലാൻഡ് 6 പോയിന്റ്.
- ഇൻഡ്യ ഇനിയുള്ള എല്ലാ കളിയും ജയിക്കും (അഫ്ഗാനിസ്ഥാൻ, സ്കോട്ലാൻഡ്, നമീബിയ) (ആരേയും ഇൻഡ്യൻ ടീം കുറച്ചു കാണുന്നില്ല എന്ന് കോലി പറയും, കാര്യമാക്കണം) — ഇൻഡ്യ 6 പോയിന്റ്.
- നമീബിയ, സ്കോട്ലാൻഡ് എന്നീ കളികളിലൂടെ ഇൻഡ്യ റൺ റേറ്റിൽ മുന്നിൽ വരും (ദുർബ്ബലടീമിനെതിരേ എന്തുമാവാം എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട). ഇൻഡ്യ സെമിയിൽ കടക്കും.
- കോലി തന്റെ ആദ്യ T20 ഇന്റർനാഷണൽ സെഞ്ച്വറി നമീബിയയ്ക്കെതിരേ അടിക്കും. (ദുർബ്ബലടീമിനെതിരേ എന്തുമാവാം എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട).
- അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡ് മത്സരഫലത്തിന്റെ ഉപകാരസ്മരണയ്ക്ക് BCCI ഈ രണ്ടു രാജ്യങ്ങളിലും ക്രിക്കറ്റ് വളർത്താൻ സഹായിക്കും. (എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട).
Labels: നർമ്മം
0 Comments:
Post a Comment
<< Home