സന്ധ്യേ, മനോഹാരിണീ!
ഉമേഷ് വക "സന്ധ്യേ, മനോഹാരിണീ!" എന്ന സമസ്യയുടെ ശാർദ്ദൂലവിക്രീഡിതത്തിലുള്ള പൂരണം.
വൃത്തം: ശാർദ്ദൂലവിക്രീഡിതം
അന്തിക്കള്ളു കുടിച്ചു പാമ്പു പുളയും പോലായ് ഗൃഹം പൂകിയാ
സന്ധ്യാകാന്തനെയേറിടും കലിയൊടായ് നോക്കീട്ടു നിൽപ്പുണ്ടവൾ!
ചന്തയ്ക്കെന്നു പറഞ്ഞു പോയ മടയൻ, നിർലജ്ജനായി സ്വയം
ചന്തിക്കൊന്നു ചൊറിഞ്ഞു ചൊന്നു: "കരളേ, സന്ധ്യേ, മനോഹാരിണീ!"
വൃത്തം: ശാർദ്ദൂലവിക്രീഡിതം
Labels: ശാർദ്ദൂലവിക്രീഡിതം, ശ്ലോകം, സമസ്യ, സമസ്യാപൂരണം
0 Comments:
Post a Comment
<< Home