തേക്കപ്പെട്ടവൾ
വർമ്മ, നായർ, മേനോൻ ഇതുവിട്ട് മറ്റൊരു മലയാളിപ്പേരും കേട്ടിട്ടില്ലാത്ത സംവിധായകൻ തുഷാർ ജലോട്ട ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം ബോംബെ അധോലോകത്തിൽ പരക്കെ അറിയപ്പെടുന്ന തന്റെ സുഹൃത്തായ ഹരികൃഷ്ണനെ വിളിച്ചു. ഹരികൃഷ്ണൻ തന്റെ വലംകൈയും മുൻകോപിയുമായ ലൂക്കയെ വിളിച്ചു. നിഹാരികയുമായി അടിവച്ചുകഴിഞ്ഞിട്ട് നിൽക്കുമ്പോഴാണ് ഹരികൃഷ്ണന്റെ വിളി.
ജലോട്ട ഹാപ്പിയാണ്!
(വൃത്തം: മത്തമയൂരം. ലക്ഷണം: നാലിൽ ഛിന്നം മത്യസഗം മത്തമയൂരം)
"ലൂക്കച്ചേട്ടാ, കേരള കന്യയ്ക്കിടുവാനായ്
കേട്ടാൽ പൊട്ടും പേരു തരാമോ? ധൃതിയുണ്ടേ!"
"ഓർക്കാനൊട്ടും പാടു പെടാതേയെഴുതിക്കോ:
തേക്കപ്പെട്ടസ്സുന്ദരി ദാമോദര പിള്ളൈ!"
ജലോട്ട ഹാപ്പിയാണ്!
(വൃത്തം: മത്തമയൂരം. ലക്ഷണം: നാലിൽ ഛിന്നം മത്യസഗം മത്തമയൂരം)
0 Comments:
Post a Comment
<< Home