ഫലമുഖിയും ടിട്ടിഭനടനവും
നാലഞ്ചു ദിവസം മുമ്പ് ശ്രീമാൻ Anjit Unni അതികഠിനമായ പ്രയാസങ്ങളെ തരണം ചെയ്ത് ഓണസദ്യ തയ്യാറാക്കിയതായി പ്രഖ്യാപിച്ചിരുന്നു. താൻ സാധാരണ ആശ്രയിക്കാറുള്ള നാടൻ ശീലുകളിൽ നിന്നും മാറ്റിപ്പിടിച്ച് സ്വയം കണ്ടുപിടിച്ച ടിട്ടിഭനടനം എന്ന വൃത്തത്തിൽ സദ്യയുണ്ടാക്കുന്ന രീതി അദ്ദേഹം ഒരു ശ്ലോകമായി അവതരിപ്പിക്കുകയായിരുന്നു.
ശ്ലോകങ്ങളെപ്പറ്റി പര്യവേഷണം നടത്തുന്ന ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ (കേരള, UT, UPenn) പ്രസ്തുത ശ്ലോകവും അതിന് അൻജിത് നൽകിയിരിക്കുന്ന ലക്ഷണവും പഠിച്ച് അഭിപ്രായം പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ജീവിതം ഭാഷാഗവേഷണത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന എനിക്ക് ഈ ദൌത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.
ശ്ലോകങ്ങൾ ആധികാരികമാക്കാനുള്ള ആദ്യപടി വിക്കിപ്പീഡിയയിലോ, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം വൃത്തമഞ്ജരി എന്നൊരു പഴയപുസ്തകത്തിലോ പേരും ലക്ഷണവും (നിർബന്ധം) ഉദാഹരണവും (നിർബന്ധമല്ല) രജിസ്റ്റർ ചെയ്യുക എന്നതാണ്. ടിട്ടിഭനടനം ഇതുവരെ വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും ചേർത്തിട്ടില്ല. (ഇതിന് അപൂർവ്വം ചില അപവാദങ്ങളുണ്ട്. ഈ ലേഖകൻ തയ്യാറാക്കിയ ദിവ്യ എന്ന വൃത്തം നോക്കുക.)
ഇനി, പൊതുവായി വൃത്തനിർമ്മാതാക്കളും ശ്ലോകരചയിതാക്കളും പിന്തുടർന്നു വരുന്ന സമ്പ്രദായങ്ങളുണ്ട്. മറ്റേതു നിബന്ധനകളിൽ വെള്ളം ചേർത്താലും ചില ലോകാചാരങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വൃത്ത/ശ്ലോകാദികളുടെ താക്കോൽസൂക്ഷിപ്പുകാരായ എന്നെപ്പോലെയുള്ള പൂര്‍വ്വാചാരശ്രദ്ധക്കാർക്ക് പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. മാറ്റാൻ അനുവദിക്കാത്ത ആചാരങ്ങളിലൊന്നാണ് വൃത്തലക്ഷണം പറയുന്നത് ആ വൃത്തത്തിൽ തന്നെ ആവണം എന്നത്. ഉദാഹരണമായി, പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായി 2024 മുതൽ അറിയപ്പെടുന്ന ഇന്ദ്രവജ എന്ന വൃത്തത്തിന്റെ ലക്ഷണം (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഇന്ദ്രവജ്രയിലാണ് പറയുന്നത്.
അങ്ങനെ വരുമ്പോൾ ടിട്ടിഭനടനം എന്ന വൃത്തലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറയേണ്ടത്.
അൻജിത് ടിട്ടിഭനടനത്തിന്റെ ലക്ഷണമായി പറയുന്നത്:
ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.
ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?
ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.
ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.

ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും
ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.
ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?
ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!
ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.
ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.
Labels: ഇന്ദ്രവജ്ര, ഫലമുഖി, ശാർദ്ദൂലവിക്രീഡിതം, ശ്ലോകം
0 Comments:
Post a Comment
<< Home