ചില KAW ചിന്തകൾ
(സീയാറ്റിലിലെ മലയാളി അസ്സോസിയേഷനെക്കുറിച്ചുള്ള (KAW) അമ്മാവൻ സിൻഡ്രോം പോസ്റ്റാണ്. അധികം പേർക്കും താല്പര്യമുള്ള വിഷയമാവണമെന്നില്ല.)
കഴിഞ്ഞ വർഷം ഈ സമയത്ത് KAW ഇലക്ഷന്റെ ചൂടായിരുന്നു. ഈ വർഷം പഴയ ചൂടില്ല. ഒന്നുരണ്ടു പേരൊഴികെ വോട്ടു ചോദിച്ച് ആരും ഇതുവരെ വിളിച്ചിട്ടുമില്ല. ഒന്നുകിൽ ഇലക്ഷന് വാശിയില്ല, അല്ലെങ്കിൽ സ്ഥാനാർത്ഥികൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. രണ്ടായാലും കൊള്ളാം.
കഴിഞ്ഞ കൊല്ലം പാനൽ തിരിഞ്ഞുള്ള പ്രകടനപത്രികയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പേരിന് ഒരു സ്ഥാനാർത്ഥി ബയോ പോലുമില്ല. വായിക്കാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഒരു അംഗമെന്ന നിലയിൽ എനിക്കുള്ള ചില പരിമിതാഗ്രഹങ്ങൾ മത്സരാർത്ഥികൾക്ക് വായിക്കാൻ കൊടുക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.
തൽക്കാലം ഇത്രമതി. ഇതൊക്കെ ചെയ്തിട്ട് റിപ്പോർട്ട് എഴുതുമ്പോൾ "KAW-വിന്റെ ചരിത്രത്തിലാദ്യമായി" ഇതൊക്കെ ചെയ്തു എന്നു പറഞ്ഞ് എഴുതിപ്പിടിപ്പിക്കൂ. വിശാലമനസ്കനായ ഞാൻ ക്രെഡിറ്റ് ചോദിച്ച് വരില്ല.
PS: ഇങ്ങനെ ഉപദേശിക്കാതെ ചേട്ടൻ തന്നെ കേറി അങ്ങു ചെയ്താട്ടേ, എന്നിട്ട് സ്വയം ക്രെഡിറ്റ് എടുത്താട്ടേ എന്നു പറയുന്നവരോട്: ഒന്നാമത്, ഇത് ഉപദേശമല്ല (അങ്ങനെ തോന്നുന്നതാ!). രണ്ടാമത്, ഞാൻ എവിടേയും പോകുന്നില്ല. Be careful what you wish for!

- സൈൻഫെൽഡ് ഷോയിൽ കാർ റിസർവേഷനെപ്പറ്റി ഒരു എപ്പിസോഡിൽ റിസർവ് ചെയ്ത കാർ ഇല്ല എന്നു കേൾക്കുമ്പോൾ സൈൻഫെൽഡ് പറയുന്ന ഒരു ഡയലോഗുണ്ട് (ഓർമ്മയിൽ നിന്ന്): "You know how to take a reservation, you don't know how to hold it. That's the most important part of it." ഈ പറഞ്ഞതുപോലെയാണ് ഇപ്പോൾ KAW Charity-യുടെ അവസ്ഥ. സംഭവം രംഗത്തുണ്ട്. പക്ഷേ ഫണ്ട് ഫലപ്രദമായും വിവാദരഹിതമായും ഉപയോഗിക്കുന്നതും എംപ്ലോയർ മാച്ച് കിട്ടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനകാര്യങ്ങളിൽ ശ്രദ്ധയുണ്ടായെങ്കിൽ നന്നായിരുന്നു. KAW സംഘടിപ്പിക്കുന്ന പരിപാടികൾ KAW Charity-യുടെ കീഴിൽ കൊണ്ടുവന്ന് വോളണ്ടിയർമാർക്ക് പ്രവർത്തനസമയം മാച്ച് ചെയ്യാൻ ശ്രമിക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കണം. ഫണ്ട് വിതരണത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കുകയും അവ മുറപോലെ പാലിക്കുകയും ചെയ്താൽ ഉഗ്രൻ!
- അസ്സോസിയേഷൻ പരിപാടികൾക്ക് വർഷാവർഷം പിന്തുടരാൻ പറ്റുന്ന രീതിയിലുള്ള കലണ്ടർ ഉണ്ടാക്കുക. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ ജനുവരി മൂന്നാം വാരം ക്രിസ്മസ്/ ന്യൂ ഈയർ, ഫെബ്രുവരി അവസാനവാരം പുതിയ കമ്മിറ്റി അധികാരമേൽക്കൽ, മാർച്ച് അവസാന വാരം പുതിയ കമ്മിറ്റിയുടെ ഉദ്ഘാടന പരിപാടി, മേയ് വീക്കെൻഡുകളിൽ സോക്കർ, ജൂലൈ വീക്കെൻഡുകളിൽ ക്രിക്കറ്റ്, ഓഗസ്റ്റ് ഒന്നാം വാരം പിക്നിക്, സെപ്റ്റംബറിൽ സ്കൂൾ തുറന്നശേഷമുള്ള രണ്ടാം വാരാന്ത്യത്തിൽ ഓണാഘോഷം, ഒക്ടോബർ/നവംബർ വീക്കെൻഡുകളിൽ ചീട്ടുകളികൾ, ചെസ് പോലുള്ള ഇൻഡോർ കളികൾ എന്നിവ എല്ലാ വർഷവും നടത്താവുന്നതാണ്. ബാക്കിയുള്ള പരിപാടികൾ ഈ തീയതികളെ ഒഴിവാക്കി നടത്താം.
- മലയാളവുമായോ മലയാളികളുമായോ ബന്ധമുള്ള പരിപാടികൾ മറ്റുസംഘടനകളോ വ്യക്തികളോ സംഘടിപ്പിച്ചാൽ ആ വിവരം അസ്സോസിയേഷൻ അംഗങ്ങളെ അറിയിക്കാനുള്ള സൌമനസ്യം കാണിക്കുക. ഇനി അത്യാവശ്യമാണെങ്കിൽ ന്യായമായ ചട്ടം എഴുതിയുണ്ടാക്കുക. ഉദാഹരണത്തിന്, വ്യക്തികളുടെ ലാഭം ലക്ഷ്യമാക്കിയുള്ള പരിപാടികൾ "പരസ്യം" ചെയ്യുന്നതിനുള്ള നിബന്ധനകൾ പരസ്യപ്പെടുത്തുക. മലയാളം/കേരളം/മലയാളി എന്നിവ സംബന്ധിയായി സീയാറ്റിലിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളെക്കുറിച്ച് (സിനിമാപ്രദർശനം, സ്റ്റേജ് ഷോ, ഗാനമേള, സെമിനാറുകൾ, ...) അറിയാനുള്ള one stop shop ആയി KAW-വിനെ മാറ്റുക.
- വർഷാന്ത്യത്തിൽ ബാങ്ക് ബാലൻസ് കൂട്ടുന്നതാണ് കമ്മിറ്റിയുടെ കേമത്തരം എന്ന ധാരണ അവസാനിപ്പിക്കുക. നിങ്ങൾ എത്ര പിശുക്കി, അല്ലെങ്കിൽ അംഗങ്ങളേയും സ്പോൺസർമാരേയും എത്ര പിഴിഞ്ഞു എന്നത് നിങ്ങളുടെ കഴിവിന്റെ അംഗീകാരമാവാൻ പാടില്ല. എല്ലാ പരിപാടികൾക്കും എൻട്രി ഫീ പിരിക്കുന്നപോലുള്ള പിന്തിരിപ്പൻ ഏർപ്പാടുകൾ നിർത്തുക. അത്യാവശ്യമാണെങ്കിൽ മെമ്പർഷിപ്പിനു പുറമേ ഒരു നിശ്ചിത തുക ($20) സ്റ്റേജ് ഷോ/ഓണം എന്നിവ ഒഴികെയുള്ള എല്ലാ പരിപാടികൾക്കുമുള്ള one-time ഫീ ആയി നിജപ്പെടുത്താം. മെംബർഷിപ്പ് എടുക്കാത്തവരെ പിഴിയുന്നതിൽ എനിക്ക് വിഷമമില്ല: അവരിൽ നിന്നും ഒരു പരിപാടിയ്ക്ക് $20 വച്ച് വാങ്ങിയാലും തെറ്റില്ല.
- തീരുമാനങ്ങളിൽ fairness ഉറപ്പാക്കുക. ഈ നൂറ്റാണ്ടിൽ ഇതൊക്കെ പറയേണ്ടിവരുന്നത് ഗതികെട്ടിട്ടാണ്. Conflict of interest ഉള്ള ഇടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കമ്മിറ്റിഅംഗങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ഒളിഞ്ഞും തിരിഞ്ഞും ചെയ്യുന്ന favoritism അറപ്പുണ്ടാക്കുന്നതാണ്. ക്രിക്കറ്റിലും സോക്കറിലുമാണ് മറ്റുമാണ് ഇതിന്റെ വിളയാട്ടം. മറ്റിടങ്ങളിൽ unfairness കുറച്ചുകൂടി subtle ആണ്.
- ഇനിയുള്ളത് ചില ചെറിയ ബൈ-ലോ തിരുത്തൽ നിർദ്ദേശങ്ങളാണ് (അതില്ലെങ്കിൽ പിന്നെന്ത്!). ആദ്യമായി കമ്മിറ്റിയിലെ നിര്‍ബന്ധിത വനിതാപ്രാതിനിധ്യം രണ്ട് എന്നതിൽ നിന്നും അഞ്ച് ആയി എങ്കിലും ഉയർത്തുക (13 സീറ്റിൽ ആണ് രണ്ട് വനിതാ സംവരണം). ഇലക്ഷൻ എന്നു കേട്ടാൽ വിറളിപിടിക്കാതെ ആവശ്യമെങ്കിൽ ഇലക്ഷൻ നടത്തുക. പത്രികസമർപ്പണം self nomination മാത്രമാക്കുക. ഓരോ സ്ഥാനാർത്ഥിയിൽ നിന്നും ഓരോ പോസ്റ്റിനും $50 വച്ച് നിബന്ധകൾപ്രകാരം തിരിച്ചു കൊടുക്കുന്ന ഇലക്ഷൻ ഡെപ്പോസിറ്റ് വാങ്ങുക. ഇലക്ഷനിൽ നിൽക്കുന്ന പോസ്റ്റിലേയ്ക്ക് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 10% വോട്ടെങ്കിലും കിട്ടാത്തവരുടെ ഇലക്ഷൻ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടതില്ല.
തൽക്കാലം ഇത്രമതി. ഇതൊക്കെ ചെയ്തിട്ട് റിപ്പോർട്ട് എഴുതുമ്പോൾ "KAW-വിന്റെ ചരിത്രത്തിലാദ്യമായി" ഇതൊക്കെ ചെയ്തു എന്നു പറഞ്ഞ് എഴുതിപ്പിടിപ്പിക്കൂ. വിശാലമനസ്കനായ ഞാൻ ക്രെഡിറ്റ് ചോദിച്ച് വരില്ല.
PS: ഇങ്ങനെ ഉപദേശിക്കാതെ ചേട്ടൻ തന്നെ കേറി അങ്ങു ചെയ്താട്ടേ, എന്നിട്ട് സ്വയം ക്രെഡിറ്റ് എടുത്താട്ടേ എന്നു പറയുന്നവരോട്: ഒന്നാമത്, ഇത് ഉപദേശമല്ല (അങ്ങനെ തോന്നുന്നതാ!). രണ്ടാമത്, ഞാൻ എവിടേയും പോകുന്നില്ല. Be careful what you wish for!
Labels: സാമൂഹികം
0 Comments:
Post a Comment
<< Home