ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, November 11, 2026

25

കാതിന്നിമ്പമെഴുന്ന നാദരസവും ശ്രവ്യോജ്ജ്വലം രാഗവും
കാണെപ്പിന്നിലൊളിച്ച കണ്മിഴികളിൽ സ്നേഹാർദ്രമാധുര്യവും
കാൽനൂറ്റാണ്ടു കഴിഞ്ഞ നാളുകളിലും കൂട്ടായിരിപ്പുണ്ടിതാ,
കാന്തേ, കാന്തിയെഴും മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

(അല്പം 'പിശകുള്ള' ശാർദ്ദൂലവിക്രീഡിതമാണ്. അവസാനത്തെ വരിയിൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതിയില്ല. എന്നാൽ അതിന് കാരണക്കാരൻ ഞാനല്ല. "മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!" എന്നത് വി. കെ. ജി. യുടെ ഒരു ശ്ലോകാന്ത്യമാണ്. അപ്പോൾ ഇത് സമസ്യാപൂരണമായി കണക്കാക്കി കുറ്റം വി. കെ. ജി. യുടെ തലയിൽ വയ്ക്കണം എന്നപേക്ഷ. പിന്നെ, ശാർദ്ദൂലവിക്രീഡിതത്തിൽ ആദ്യാക്ഷരപ്രാസം അത്ര സാധാരണവുമല്ല.)

Labels: ,

0 Comments:

Post a Comment

<< Home