കാട് നാടാക്കിടും
പതൽപ്രകർഷമെന്ന കാവ്യദോഷത്തെപ്പറ്റി അന്വേഷിച്ചുപോകുന്നവഴി,
പെൺസിംഹത്തോടൊത്തുള്ള പ്രണയകേളികളിൽ മുഴുകി രാജാവായ സിംഹം കഴിഞ്ഞുവെന്നാൽ, പിന്നെ ഏതു കാട്ടുപന്നിയാണ് എവിടെയും ഘോരഘോരമായി കുറുകുറുത്ത് മുരളാതിരിക്കുക? ഏതു താമരക്കുളത്തെയാണ് താമരയില്ലാത്തിടമാക്കി മാറ്റാൻ ആന മടിക്കുക? ഏതു വനത്തെയാണ് കാട്ടുപോത്തുകൾ വേരോടെ പിഴുതു മറിക്കാതിരിക്കുക?
എന്ന അർത്ഥം വരുന്ന ഒരു സംസ്കൃതശ്ലോകം കാണാനിടയായി.
(ശാർദ്ദൂലവിക്രീഡിതം)
ഇതിന്റെ മലയാളപരിഭാഷ ഉണ്ടോ എന്ന് അറിയപ്പെടുന്ന ശ്ലോകശിരോമണിയായ Umesh P Narendran- നോട് ചോദിച്ചു. അദ്ദേഹം ഈ ശ്ലോകം ആദ്യമായി കാണുകയാണത്രേ.
എന്നാൽപ്പിന്നെ പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായ ഇന്ദ്രവജ്രയിൽ ഇതിനെ "പരിഭാഷ"പ്പെടുത്താം എന്നുവച്ചു, (എന്റെ പരിഭാഷകൾ ഒന്നും പദാനുപദപരിഭാഷകളോ ആശയത്തിന്റെ പരിഭാഷകളോ അല്ല. മൂലശ്ലോകത്തിന്റെ ഏകദേശ അർത്ഥം, പലപ്പോഴും മൂലശ്ലോകവൃത്തത്തിന്റെ പകുതിഅക്ഷരങ്ങൾ മാത്രം വരുന്ന ഇന്ദ്രവജ്രയിൽ പ്രകടിപ്പിക്കാൻ മാത്രമേ നോക്കാറുള്ളൂ.)
ഇന്ദ്രവജ്രയിൽ എഴുതിയത് ശരിയായി വന്നില്ല. അതിനാൽ വരിയിൽ ഒരക്ഷരം കൂടുതലുള്ള സ്രഗ്വിണിയിൽ മാറ്റിയെഴുതി.
(രഗ്വിണി)
(പോത്തുകൾ കാട് നാടാക്കിടും എന്നത് എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഇനി ഒന്നും നോക്കുന്നില്ല!)
PS: പതൽപ്രകർഷത്തെപ്പറ്റി ഏകദേശധാരണ വന്നു എന്നല്ലാതെ വിശദാംശങ്ങൾ ഒന്നും കിട്ടിയില്ല.

കഃ കഃ കുത്ര ന ഘുർഘുരായിതഘുരീഘോരോ ഘുരേത് സൂകരഃ
കഃ കഃ കം കമലാകരം വികമലം കർത്തും കരീ നോദ്യതഃ
കേ കേ കാനി വനാന്യരണ്യമഹിഷാ നോന്മൂലയേയുർയതഃ
സിംഹീസ്നേഹവിലാസബദ്ധവസതിഃ പഞ്ചാനനോ വർത്തതേ
(ശാർദ്ദൂലവിക്രീഡിതം)
ഇതിന്റെ മലയാളപരിഭാഷ ഉണ്ടോ എന്ന് അറിയപ്പെടുന്ന ശ്ലോകശിരോമണിയായ Umesh P Narendran- നോട് ചോദിച്ചു. അദ്ദേഹം ഈ ശ്ലോകം ആദ്യമായി കാണുകയാണത്രേ.
എന്നാൽപ്പിന്നെ പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായ ഇന്ദ്രവജ്രയിൽ ഇതിനെ "പരിഭാഷ"പ്പെടുത്താം എന്നുവച്ചു, (എന്റെ പരിഭാഷകൾ ഒന്നും പദാനുപദപരിഭാഷകളോ ആശയത്തിന്റെ പരിഭാഷകളോ അല്ല. മൂലശ്ലോകത്തിന്റെ ഏകദേശ അർത്ഥം, പലപ്പോഴും മൂലശ്ലോകവൃത്തത്തിന്റെ പകുതിഅക്ഷരങ്ങൾ മാത്രം വരുന്ന ഇന്ദ്രവജ്രയിൽ പ്രകടിപ്പിക്കാൻ മാത്രമേ നോക്കാറുള്ളൂ.)
ഇന്ദ്രവജ്രയിൽ എഴുതിയത് ശരിയായി വന്നില്ല. അതിനാൽ വരിയിൽ ഒരക്ഷരം കൂടുതലുള്ള സ്രഗ്വിണിയിൽ മാറ്റിയെഴുതി.
സിംഹരാജൻ വനം വാഴ്വു നിർത്തീടുകിൽ
പന്നികൾ ഘോരമായ് ശബ്ദമുണ്ടാക്കിടും
ആനയോ താമരപ്പൊയ്കകൾ തല്ലിടും
കാട്ടിലെപ്പോത്തുകൾ കാടുനാടാക്കിടും!
(രഗ്വിണി)
(പോത്തുകൾ കാട് നാടാക്കിടും എന്നത് എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഇനി ഒന്നും നോക്കുന്നില്ല!)
PS: പതൽപ്രകർഷത്തെപ്പറ്റി ഏകദേശധാരണ വന്നു എന്നല്ലാതെ വിശദാംശങ്ങൾ ഒന്നും കിട്ടിയില്ല.
Labels: ഇന്ദ്രവജ്ര, ശാർദ്ദൂലവിക്രീഡിതം, സ്രഗ്വിണി
0 Comments:
Post a Comment
<< Home