പേരിടാനും പണം
What's in a name? that which we call a rose
By any other name would smell as sweet.
ഒരു പേരിലെന്തിരിക്കുന്നു? ഷേക്സ്പിയര്‍ ചോദിച്ച ചോദ്യം തന്നെ.
ഭാവി മുഴുവന്‍ പേരിലാണിരിക്കുന്നതെന്ന് കൈപ്പള്ളിയും ഉമേഷും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബോധ്യമാവാത്തവരുണ്ടോ? നിങ്ങളെ രക്ഷിക്കാന്‍ എനിക്കാവില്ല മക്കളേ, മടങ്ങിപ്പോ...
അതുശരി, അപ്പോള്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചല്ലേ? നാലാള് പറഞ്ഞാലേ വിശ്വസിക്കുകയുള്ളൂ എന്ന വാശി നല്ലതിനു തന്നെ. എന്നാലിതാ നാലാമനായി ഞാന്‍ അവതരിക്കുന്നു.
കുട്ടികളുടെ പേരിനെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നത്. ചില ചില്ലറ ചരക്കുകളുടെ അഥവാ പ്രോഡക്റ്റുകളുടെയും കമ്പനികളുടെയും പേരിനെക്കുറിച്ചാണ്. (ചില സംസ്കാരങ്ങളില്‍ ചരക്ക്, പ്രോഡക്റ്റ് എന്നിവ ഭാരമേറിയ നാനാര്‍ഥങ്ങള്‍ വഹിക്കുന്ന വാക്കുകളാണ്. തുടര്‍ന്ന് വായിക്കുന്നതിനുമുമ്പ് മലയാള സംസ്കാരത്തിന്‍റെ മുഖംമൂടി എടുത്തണിയാന്‍ അപേക്ഷ.)
നമുക്ക് ഒരു ചോദ്യോത്തര പരിപാടിയോടെ തുടങ്ങാം. എന്തുചെയ്യാന്‍, റ്റി. വി. കണ്ടുകണ്ട് ചോദ്യോത്തര മഴ ഒരു വീക്നെസ് ആയിപ്പോയി. ഞാന്‍ ചില വാക്കുകള്‍ പറയും. നിങ്ങളുടെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത് എന്താണെന്ന് പറയണം.
കണ്ണന്‍ ദേവന്‍
അനിക്സ്പ്രേ
പുളിമൂട്ടില്‍
റീഗല്‍
ഇദയം
സെയ്ന്‍റ് ജോര്‍ജ്
(വാക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത്: ഗുരുകുലം പാഠശാല, പോര്‍ട്ട്ലാന്‍ഡ്, അമേരിക്ക. നിങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തത്തോടെ ‘കൈകാര്യം’ ചെയ്യുന്ന, നൂറു ശതമാനം വിജയം ഉറപ്പുതരുന്ന, അമേരിക്കയിലെ ഏക സ്ഥാപനം. അരാഷ്ടീയതയുടെ കൂത്തരങ്ങാണ് ഈ വിദ്യാലയം എന്ന വാദം പ്രിന്‍സിപ്പല്‍ നിഷേധിച്ചിട്ടുണ്ട്.)
ചുരുക്കത്തില്‍, ഈ പേരുകള്‍ റേഡിയോ/റ്റി. വി. പരസ്യങ്ങള്‍ വഴി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു എന്നു മനസ്സിലായില്ലേ?
കാര്യങ്ങളുടെ കിടപ്പ് ഇന്നത്തെയത്ര വഷളാവുന്നതിനു മുമ്പ് സ്വന്തം കമ്പനികള്‍ക്കും ഉല്പന്നങ്ങള്‍ക്കും പേരിട്ടവര്‍ ഭാഗ്യവാന്മാര്‍. ഹോണ്ട, റ്റൊയോറ്റ, ഹണിവെല്‍, ഡെല്‍ എന്നിവര്‍ അധികം ആലോചിക്കാതെ സ്ഥാപകരുടെ പേരുതന്നെ കമ്പനികള്‍ക്കു നല്‍കുകയായിരുന്നു. സന്തോഷ് ഹെയര്‍ ഓയില്‍ ഈ വിഭാഗത്തില്‍ വരുമെന്ന് തോന്നുന്നു. AVT-തേയില ഉടമയുടെ പേരിന്‍റെ ചുരുക്കപ്പേരാണെന്നാണ് അറിവ്.
അഡോബി (Adobe) എന്നത് ആ കമ്പനിയുടെ സ്ഥാപകരുടെ വീടിന്‍റെ പിന്നാമ്പുറത്തുകൂടി ഒഴുകിയിരുന്ന ഒരു ചെറു തോടിന്‍റെ പേരാണ്. ആമസോണ്‍ എന്താണെന്നും എവിടെയാണെന്നും നമുക്കെല്ലാമറിയാം. നോകിയ എന്നത് ഫിന്‍ലാന്‍ഡിലെ ഒരു ചെറിയ പട്ടണമാണ്. പെരിയാര്‍ പുട്ടുപൊടിയും മലബാര്‍ ഗോള്‍ഡും കൊല്ലം സുപ്രീം ഗോള്‍ഡ് കവറിംഗും ഈ ഗണത്തില്‍ പെടുത്താവുന്നവ തന്നെ.
ചില ഏഷ്യന്‍ കമ്പനികളാവട്ടെ, പേരിടുന്നതില്‍ മറ്റൊരു മാനദണ്ഡം സ്വീകരിച്ചു. Daewoo എന്നാല്‍ കൊറിയന്‍ ഭാഷയില്‍ ‘മഹത്തായ പ്രപഞ്ചം’ എന്നാണര്‍ഥം (കൊറിയയില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെ തല്ലു കിട്ടുമോ എന്തോ!). ഹിറ്റാചി, ‘സൂര്യോദയം’ എന്നര്‍ഥമുള്ള ഒരു പുരാതന സ്ഥലമത്രേ. സാംസങ് എന്ന വാക്കിന്റെ അര്‍ഥം മൂന്ന് നക്ഷത്രങ്ങള്‍ എന്നാണ്. (ദേ, വീണ്ടും കൊറിയന്‍!)
വളരെ ‘കാര്യമാത്ര പ്രസക്തരായവരും’ ഇക്കൂട്ടത്തിലുണ്ട്, നമ്മുടെ SBT, SBI എന്നിവരെപ്പോലെ. BMW എന്നാല്‍ Bayerische Motoren Werke എന്നതിന്‍റെ ചുരുക്കപ്പേര് മാത്രം. അതായത്, Bavarian Motor Factories. മറ്റൊരു വമ്പനാണ് AT&T: American Telephone and Telegraph.
ധനലക്ഷ്മി ബാങ്കിന് ആ പേര് ചേരുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്‍റെ ദേവതയാണ് നൈക്കി (Nike). വിജയികള്‍ അണിയുന്നത് (അണിയേണ്ടത്) എന്ന നിലയ്ക്ക് നൈക്കി വളരെ യോജിച്ച പേരാണ്. പുറത്തുനിന്നു നോക്കിയാല്‍ ചെറിയ കടയാണെങ്കിലും അതിവിശാലമായ ഷോറൂമായ അയ്യപ്പാസിന് പണം വാരുന്ന ദേവനുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മാരുതിയ്ക്കും അദിതിയ്ക്കും ആ പേരുകള്‍ കിട്ടിയത് എവിടെ നിന്നാണെന്ന് ഊഹിക്കാമല്ലോ.
ഇനിയും ചിലരുണ്ട്. പേരുണ്ടാക്കുന്നതില്‍ ഭാവന കലര്‍ത്തിയവര്‍. ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്ക് ഗൂഗോള്‍ എന്നാണ് പേര്. അനന്തമായ വിവരം അടുക്കിയവതരിപ്പിക്കാനുള്ള ശ്രമവുമായിത്തുടങ്ങിയ കമ്പനിയായ ഗൂഗിളിന് മനഃപൂര്‍വം തെറ്റായുച്ചരിച്ചുണ്ടാക്കിയ പേര് നന്നായി ചേരുന്നു. (സിബൂ, തല്ലരുത്, ഒന്നു വിരട്ടി വിട്ടാല്‍ മതി!)
ഭാവനയില്‍ ഒരു പടി കൂടി കടന്നവരാണ് CD/DVD-കള്‍ എഴുതാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയര്‍ ആയ നീറോ. Nero burning Rome എന്ന വാചകത്തെ അവര്‍ ഇങ്ങനെയാണ് ‘മാറ്റി’യെഴുതിയത്: Nero Burning ROM.
എന്നാലിന്നോ? പരസ്യവാചകങ്ങളോളമോ അതിനേക്കാളുമോ പ്രധാനമാണ് പരസ്യം ചെയ്യപ്പെടുന്ന സാധനത്തിന്‍റെ പേര് എന്നായിരിക്കുന്നു.
കുട്ടികളുണ്ടായിട്ടുള്ളവര്‍ക്കറിയാം, കുഞ്ഞിന്‍റെ പേര് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പെടാപ്പാട്. പത്തുനൂറ് പേരുകളില്‍ നിന്ന് ചുരുക്കിച്ചുരുക്കി രണ്ടോ നാലോ പേരിലെത്തിക്കാനുള്ള പാട്, പിന്നെ അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള പാട്... അവസാനം ഭാര്യയ്ക്കും ഭര്‍ത്താവിനും ഇഷ്ടപ്പെട്ട പേര് തീരുമാനിച്ചു കഴിയുമ്പോള്‍ അമ്മയും അമ്മായിയമ്മയും ഒരേ സ്വരത്തില്‍ ‘അയ്യേ!’ എന്നു പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കൂ. (ആറ്റുനോറ്റുണ്ടായ ഓപറേറ്റിംഗ് സിസ്റ്റത്തിന് പേരിട്ടത് വിസ്ത എന്നാണ് എന്ന് ആദ്യമായി കേട്ടപ്പോള്‍ തോന്നിയ പോലൊരു ഫീലിംഗ്.)
പേരിടാന്‍ വന്‍തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട്. മൈക്രോസോഫ്റ്റ് ഈയിടെ പുറത്തിറക്കിയ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറിന് സൂണ്‍ (Zune) എന്ന പേര് കണ്ടെത്തിയത് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് എന്ന സ്ഥാപനമാണ്. ഒരു പേര് നിര്‍ദ്ദേശിക്കുന്നതിന് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് വാങ്ങുന്ന കുറഞ്ഞ തുക 150,000 ഡോളര്‍ ആണത്രേ. നൂറോളം ഭാഷകള്‍ പരിശോധിച്ച് ‘വലിയ പ്രശ്നമില്ലാത്ത’ സൂണ്‍ എന്ന പേര് നിര്‍ദ്ദേശിക്കാന്‍ ഭീമമായ തുകയാവണം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഈടാക്കിയിട്ടുള്ളത്.
ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ചില്ലറക്കാരല്ല. പെന്‍റിയം, ബ്ലാക്ബെറി തുടങ്ങി ഇന്ന് പരസ്യ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പല ബ്രാന്‍ഡ് പേരുകളുടേയും സ്രഷ്ടാക്കളാണവര്‍. സൂണ്‍ എന്ന പേര് കണ്ടെത്താന്‍ മുപ്പത്തൊമ്പത് രാജ്യങ്ങളിലുള്ള അറുപതോളം ഭാഷാശാസ്ത്രജ്ഞരുടെ സഹായം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഉപയോഗപ്പെടുത്തി. ഏഴില്‍ താഴെമാത്രം ഇംഗ്ലീഷ് അക്ഷരങ്ങളുള്ള മൂവയിരത്തി അഞ്ഞൂറ് വാക്കുകള്‍ അവര്‍ പരിഗണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.
സൂണ്‍ എന്ന പേരിനു പിന്നിലെ മനഃശാസ്ത്രം ചോദിച്ചവരോട് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് സ്ഥാപകന്‍ ഡേവിഡ് പ്ലാസെക് പറഞ്ഞതിങ്ങനെ:
അനതിവിദൂര ഭാവിയില്‍ നമ്മുടെ നാടും ഈ കച്ചവട തന്ത്രം നടപ്പിലാക്കിക്കൂടായ്കയില്ല. പുതിയ സംരംഭങ്ങളുമായി രംഗത്തേയ്ക്ക് വരുന്നവരാണ് ഇനി “ശക്തവും പ്രഭാപൂരവും ജീവസ്സുറ്റതും” ആയ പേരിന് പണമിറക്കേണ്ടി വരുന്നത്. കുട്ടികളുടെ പേരിടാനും ഇത്രത്തോളമോ ഇതിലുമധികമോ ശ്രദ്ധവയ്ക്കുന്ന (പണമിറക്കുന്ന) ഒരു കാലം വന്നേക്കും. നല്ല പേരുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള വാസനയുണ്ടോ? അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കിടക്കുന്നു!

ഇംഗ്ലീഷ് ഭാഷയിലെ ജീവസ്സുറ്റതും ഓജസ്സുള്ളതുമായ ശബ്ദമാണ് Z (അമേരിക്കക്കാര്‍ Z-നെ ‘സ്സീ’ എന്നാണ് ഉച്ചരിക്കുന്നത് zebra-യിലെ ze ഉച്ചരിക്കുന്നതു പോലെ). K, C, G എന്നിവയ്ക്കുള്ളതുപോലുള്ള വിശ്വാസ്യതയുടെ മാസ്മരിക പ്രഭാവം Z-യ്ക്കുമുണ്ട്.
...
The buzz of the sound "z" makes it one of the most energetic in the language. Lexicon's studies of sound symbolism, conducted with hundreds of people in a variety of languages, have shown that word-initial "z" scores very high for communicating attributes like "lively," "daring," and "fast."
The letter z's current popularity in respellings like "boyz" and "antz" lends a youthful irreverence. Even though it isn't obviously derived from any real word, Zune could pass for a casual abbreviation, in the same way that 'zza stood in for pizza with some people 10 years or so ago.
അനതിവിദൂര ഭാവിയില്‍ നമ്മുടെ നാടും ഈ കച്ചവട തന്ത്രം നടപ്പിലാക്കിക്കൂടായ്കയില്ല. പുതിയ സംരംഭങ്ങളുമായി രംഗത്തേയ്ക്ക് വരുന്നവരാണ് ഇനി “ശക്തവും പ്രഭാപൂരവും ജീവസ്സുറ്റതും” ആയ പേരിന് പണമിറക്കേണ്ടി വരുന്നത്. കുട്ടികളുടെ പേരിടാനും ഇത്രത്തോളമോ ഇതിലുമധികമോ ശ്രദ്ധവയ്ക്കുന്ന (പണമിറക്കുന്ന) ഒരു കാലം വന്നേക്കും. നല്ല പേരുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള വാസനയുണ്ടോ? അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കിടക്കുന്നു!
Labels: മൈക്രോസോഫ്റ്റ്
21 Comments:
സന്തോഷെ,
കൊള്ളാം.
യാഹൂ എന്ന വാക്കിന്റെ അര്‍ഥം ‘a boorish, crass, or stupid person' എന്നാനെന്നാണു മറിയാമ്മ പറയുന്നത്
നന്നായിട്ടുണ്ട് കാര്യങ്ങള്‍.
എനിക്ക് പേരുണ്ടാക്കാന്‍ ഇഷ്ടമാണ്. കുട്ടികള്‍ക്ക് പേര് ഞാന്‍ പറഞ്ഞത്, ആരൊക്കെയോ ഇട്ടിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ (ഡിഗ്രി ക്ലാസ്സില്‍ പോകുമ്പോള്‍ എന്ന് വായിക്കുക.) കൂട്ടുകാരിയുടെ ചേച്ചിയുടെ മോള്‍ക്ക് പേരിടാന്‍ എഴുതിയ ലിസ്റ്റ് എന്റെ കൈയ്യില്‍ ഇപ്പോഴുമുണ്ട്. മൂന്നാല് നല്ല പേരെഴുതിയിട്ട്, വേറെ എന്തെങ്കിലും പൊട്ടപ്പേരുകള്‍ എഴുതും.
എന്റെ ബ്ലോഗുകള്‍ക്ക് ഞാന്‍ തന്നെയാണ് പേരിട്ടിരിക്കുന്നത്.
ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും പേരു വേണമെങ്കില്‍ ഞാന്‍ കൊടുക്കുന്നതാണ്. പക്ഷെ നല്ലപേരുണ്ടാക്കാന്‍ അവരവര്‍ക്കേ കഴിയൂ. ;)
YAHOO! എന്നു കേട്ടപ്പോള്‍ ‘..ഹാ..വൂ‘ ന്നൊക്കെ പറയുമ്പോലെ യാ!!!..ഹൂ!!!!.. പറയുന്നതാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത്..ഈ അടുത്ത് ഒരു ക്വിസ്സില്‍ കണ്ടു:Yet Another Hierarchy of Officious Oracle !
സന്തോഷ്ജീ ,
നല്ല ലേഖനം.പല പേരുകളുടേയും പൊരുള്‍ അറിയാന്‍ കഴിഞ്ഞു.
നന്നായി , പല പുതിയ അറിവുകളും തന്നു.നന്ദി.
നല്ല ലേഖനം .. ഓഫ് ടോപിക് ആണെങ്കിലും ... ടാഗ് ലൈന്‍ നെ കുറിച്ചൂടെ പറയൂ.. വെറുതെ പറഞ്ഞതല്ല... അറിയാന്‍ വേണ്ടീതന്നെ ചോദിച്ചതാ..
വളരെ ഉപകാരപ്രദമായ ലേഖനം
ഓരോ സ്ഥാപനത്തിനും പേരുകള്‍ എങ്ങിനെയുണ്ടായി എന്നു മനസ്സിലാക്കാന്‍ സാധിച്ചു.
“അനന്തമായ വിവരം അടുക്കിയവതരിപ്പിക്കാനുള്ള ശ്രമവുമായിത്തുടങ്ങിയ കമ്പനിയായ ഗൂഗിളിന് മനഃപൂര്‍വം തെറ്റായുച്ചരിച്ചുണ്ടാക്കിയ പേര് “.....
അവരുടെ ആദ്യത്തെ പേര് താങ്കള്‍ പറയുന്നതുപോലെ googol എന്നായിരുന്നുവെന്ന് മുന്‍പും കേട്ടിട്ടുണ്ട്. പക്ഷേ ഒടുവില്‍ അത് google ആയി മാറിയതിന് മറ്റൊരു കാരണമാണ് കേട്ടിട്ടുള്ളത്. അവര്‍ ആദ്യം ചെയ്ത ജോലിക്ക് പ്രതിഫലമായി കിട്ടിയ ചെക്കില്‍, അറിയാതെ google എന്ന് തെറ്റായിട്ടാണത്രെ എഴുതിയിരുന്നത്. ഉടന്‍ തന്നെ അവര്‍ പേരും മാറ്റിക്കളഞ്ഞുവെന്ന്! ആരുടെയെങ്കിലും ഭാവനയില്‍ വിരിഞ്ഞ കഥ മാത്രമാണോ എന്നറിയില്ല. എന്തായാലും സംഗതി സംഭവ്യം തന്നെ.
കാവാസാക്കിയും സുസുക്കിയുമൊക്കെ ജാപ്പനീസ് ആള്‍ക്കാരുടെ നാമങ്ങള്‍ തന്നെ.
കമ്പനിയുടെ പേരുകളുടെ ഉത്ഭവങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ഇവിടെ.
ബ്രാന്‍ഡ് നേമുകളുടെ പ്രാധാന്യത്തെപ്പറ്റി എന്നെ ആദ്യമായി ബോധവാനാക്കിയത് മിഥുനം സിനിമയില്‍ തിക്കുറുശ്ശി-മോഹന്‍ലാല്‍ ബിസ്‌കറ്റ് കമ്പനിയ്ക്ക് ദാക്ഷായണീ ബിസ്‌കറ്റ്സ് എന്ന പേരിട്ടപ്പോള്‍.
ഏറ്റവും പുതിയ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി കാറിനൊക്കെ “ലോനപ്പന്‍” മോഡല്‍ കാറൊന്നൊക്കെ പേരിടുന്നത് അടിപൊളിയായിരിക്കും.
അതുപോലെ മത്തായീ മോഡല്‍ ബൈക്കുകള്‍...
പക്ഷേ ഈ കാറിനെ പങ്കജാക്ഷന്‍ കാര്‍ എന്ന് വിളിച്ചാലും ആരും പരാതി പറയുമെന്ന് തോന്നുന്നില്ല.
ഇന്റല്‍ കോര്‍ റ്റു ഡ്യുഓ പ്രോസസ്സറും ഒരു ജി.ബി റാമും ഇരുനൂറ് ജി.ബി ഹാര്‍ഡ് ഡിസ്കും ഡിവിഡി മള്‍ട്ടി ഡ്രൈവും പതിനേഴിഞ്ച് സ്ക്രീനുമൊക്കെയുള്ള ബ്രാന്‍ഡ് ന്യൂ ലാപ്ടോപ്പ് പായ്ക്കറ്റ് പൊട്ടിച്ച് മേശപ്പുറത്ത് വെച്ച് തുറക്കുമ്പോള്‍ സ്ക്രീനിനു താഴെ “സന്തോഷ് പിള്ള” എന്ന് തിളങ്ങുന്ന അക്ഷരത്തില്‍ ബ്രാന്‍ഡ് നേം കാണുന്ന അവസ്ഥയില്‍ ഞാന്‍ ഓര്‍ക്കുന്നത് തല്ലരുത് ഒന്ന് വിരട്ടിവിട്ടാല്‍ മതി എന്ന പതാലിവചനം.
നല്ല ലേഖനം.
വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
നളന്‍: വാക്കുകളുടെ അര്‍ഥം നോക്കി പോയാല്‍ പല കമ്പനി പേരുകളും വളരെ രസകരമായിരിക്കും. Dell എന്നാല്‍ a secluded hollow or small valley usually covered with trees or turf എന്നാണല്ലോ അര്‍ഥം.
സു: നന്ദി. ആ ലിസ്റ്റ് കളയല്ലേ. ഒരു പോസ്റ്റാക്കൂ. സകല സമയത്തും ഗര്‍ഭത്തെപ്പറ്റിമാത്രം സംസാരിക്കുന്ന മീനാക്ഷിക്കോ കൂട്ടുകാര്‍ക്കോ പ്രയോജനപ്പെടും.
പീലിക്കുട്ടി: പലപ്പോഴും ക്വിസ് മത്സരങ്ങളിലൊക്കെ ചോദിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അടിസ്ഥാനമുണ്ടാവാന്‍ വഴിയില്ല. എങ്കിലും Yahoo എന്നതിന് താങ്കള്‍ കേട്ടത് ശരിയാണെന്ന് യാഹൂ തന്നെ പറയുന്നു.
വേണൂ, mumsy: നന്ദി.
ഇട്ടിമാളൂ: അഡ്വര്‍റ്റൈസിംഗിന് ഉപയോഗിക്കുന്ന സ്ലോഗനുകളും മോട്ടോകളും റ്റാഗ്‍ലൈനുകളും മറ്റൊരു വിഷയം തന്നെയാണ്. സമയം കിട്ടുന്നതനുസരിച്ച് അവയെപ്പറ്റി എഴുതാന്‍ സന്തോഷമേയുള്ളൂ. വായിച്ചതിനു നന്ദി.
സഞ്ചാരി: നന്ദി.
കാണാപ്പുറം: ഗൂഗിളിന് ആ പേരുകിട്ടിയത് എങ്ങനെ എന്നതിനെക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലാത്ത രണ്ടുമൂന്നു കഥകള്‍ വായിച്ചിട്ടുണ്ട്. വിശ്വസ്തമെന്ന് ഞാന്‍ കരുതുന്നത്, ഗൂഗോളിന്‍റെ മനഃപൂര്‍വമായ തെറ്റിച്ചുച്ചാരണത്തില്‍ നിന്നും ഗൂഗിള്‍ എന്ന വാക്കുണ്ടായി എന്നാണ്. സിബു ഗൂഗിളില്‍ ചേര്‍ന്ന സ്ഥിതിയ്ക്ക് ഈ വിഷയത്തില്‍ ഒരു “ഇന്‍സൈഡര്‍ ഉള്‍ക്കാഴ്ച” നമുക്കു ലഭിക്കും എന്ന് പ്രതീക്ഷിക്കാം.
വക്കാരീ: ലിങ്കനു താങ്ക്യൂ. കമ്പനികളുടെ പേരുകളുടെ ഉദ്ഭവത്തെപ്പറ്റി വിക്കിയും പറയുന്നുണ്ട്. ലോനപ്പന്‍റെ മകളാണോ ആ കാറില്‍ ചാരി നില്‍ക്കുന്നത്? പാതാലീ വചനം വക്കാരീമുഖത്തു നിന്നു തന്നെയാണ് ഞാനും കേള്‍ക്കാനിടയായത്. എന്‍റെ ലേഖനത്തില്‍ തന്നെ, ക്രെഡിറ്റ് ലിങ്കായി നല്‍കിയിട്ടുണ്ട്.
മനഃശാസ്ത്രജ്ഞന്‍ ചോദിക്കുന്നു:
ഒരു അത്യന്താധുനിക മോഡല്‍ കാറും അതില്‍ ചാരി നില്‍ക്കുന്ന മോഡലും ഒരുമിച്ച് ഒരു സെക്കന്റ് കാണുകയാണെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ആദ്യമുണ്ടാവുന്ന ചോദ്യം കാറിനെപ്പറ്റിയോ മോഡലിനെപ്പറ്റിയോ? :)
(എന്നെ തല്ലിയാല്‍ ഞാന്‍ വിരട്ടിവിടുമേ...)
ദാഹിച്ചു മോഹിച്ചൊരു പേരു കണ്ടുപിടിക്കുമ്പോള്‍ എല്ലാവരും കൂടി അയ്യേ ന്നു പറഞ്ഞാല്‍... അതിന്റെ വിഷമം അനുഭവിച്ചറിയണം.:) പിന്നെ ചെയ്യാവുന്നതു എല്ലാവരോടും ചോദിക്കുക, എന്നിട്ട് നറുക്കെടുക്കുക.
ഒരു പേരു കണ്ടു പിടിക്കുന്നതു ഇത്തിരി പാടു തന്നെയപ്പാ..
ദാഹിച്ച് മോഹിച്ചല്ലെങ്കിലും “അയ്യേ” എന്നാണ് പേരിടുന്നതെങ്കില്‍ എല്ലാവരും അയ്യേ എന്നുതന്നെയല്ലേ പറയൂ ബിന്ദൂ? അല്ലെങ്കില്‍ പിന്നെ “അയ്യേ” എന്ന പേരിടരുത്. അപ്പോള്‍ പിന്നെ ആരും അയ്യേ എന്ന് പറയില്ലല്ലോ... എന്തു പറയുന്നു? :)
(എന്നെ തല്ലിയാല്‍ ഒന്ന് വിരട്ടിയിട്ട് ഞാനോടും)
മനഃശാസ്ത്രജ്ഞാ: രണ്ടു സുന്ദര വസ്തുക്കള്‍ ഒരേ സമയം കണ്ടാല്‍ ചെറിയ വസ്തു ആദ്യം ആസ്വദിക്കുക. എന്നിട്ട് വലുതാസ്വദിക്കുക. അപ്പോള്‍ ആദ്യമുണ്ടാവുന്ന ചോദ്യം ആദ്യം ആസ്വദിക്കുന്ന വസ്തുവിനെപ്പറ്റിയാവാനല്ലേ സാധ്യത കൂടുതല്‍?
കുറിയവനും സുന്ദരനുമായ എന്റെയൊക്കെയൊരു യോഗം :)
qw_er_ty
എന്താണ് ഗൂഗിളിന്റെ പേരിന്റെ പിന്നിലെ കഥയെന്ന് എനിക്കും പിടിയില്ല. ഗൂഗോളവുമായി ബന്ധപ്പെട്ടതാണെന്നുമാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഒന്ന് അന്വേഷിച്ച് പറയാം.
ഓ..ഈ പേരിനൊക്കെ എന്തു പത്രാസാ.. പത്രോസല്ലാ..മറിയാമ്മയുമല്ലാ..
കൃഷ്| krish
ഞാന്‍ ഭൌമശാസ്ത്രപഠനം വരെ നടത്തിയാണ് സന്തോഷേട്ടാ ദില്‍ബാസുരന്‍ എന്ന പേരിട്ടത്. പക്ഷെ ഒരു മെച്ചോമില്ല. :-)
ചോദ്യം:ഒരു പേരിലെന്തിരിക്കുന്നു?
ഉത്തരം: കുറേയേറെ കാര്യങ്ങളുള്ളത് കൊണ്ട് എല്ലാത്തിനും ഇരിയ്ക്കാനുള്ള സ്ഥലമില്ല. എല്ലാം നില്‍ക്കുന്നു. :)
പേരുകളുടെ പൊരുള്‍ രസമുള്ള കാര്യമാണു സന്തോഷേ, വായിച്ച് രസിച്ച സ്ഥിതിക്ക് എന്തെങ്കിലും ചെറ്യേ പൊതി ഏല്‍പ്പിച്ചു പോകാമെന്നു വച്ചു.
സോണി എന്നാല്‍ ശബ്ദം എന്ന് അര്‍ത്ഥം.
സീറോഗ്രാഫി- ഉണങ്ങിയ മഷി കൊണ്ട് എഴുതല്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് "സീറോക്സ്" എന്ന പേര്‍ ചെസ്റ്റര്‍ കാള്‍സണ്‍ എടുത്തത്.
വോള്‍ക്സ് വാഗണ്‍ എന്നാല്‍ ജര്‍മന്‍ ഭാഷയില്‍ പൊതുജനത്തിന്റെ കാര്‍ എന്ന് അര്‍ത്ഥം.
വോള്‍വോ എന്ന ലത്തീല്‍ പദത്തിനെ ഇംഗ്ലീഷ് ആക്കിയാ- I roll
എന്‍ഫീല്‍ഡ് ബ്രിട്ടനിലെ ഒരു പട്ടണം
റ്റാറ്റാ എന്നത് കുടുംബപ്പേര്‍ ആണെന്ന് നമുക്കെല്ലാം അറിയാം, എന്നാല്‍ ആര്‍ക്കും ഇല്ലാത്ത ഈ കുടുംബപ്പേര്‍ ഇവര്‍ക്കെങ്ങനെ കിട്ടി? ഈ സൊറാസ്റ്റ്രിയന്‍ കുടുംബത്തിന്റെ സര്‍ നെയിം ഭേറാം എന്നായിരുന്നു. അതില്‍ ഒരു മൂക്കത്ത് ശുണ്ഠിക്കാരന്‍ കാരണവരെ നാട്ടുകാര്‍ എല്ലാവരും "ചൂടന്‍" എന്നര്‍ത്ഥത്മുള്ള "ടാറ്റാ" എന്നു ഇരട്ടപേര്‍ വിളിച്ചു പോന്നു. കാലക്രമേണ അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും എല്ലാം ടാറ്റ കുടുംബാങ്ങങ്ങളായി.
ബോയിംഗ്, സ്ഥാപകന്റെ കുടുംബപ്പേരാണെങ്കില്‍ പേരാണെങ്കില്‍ ജോണി വാക്കര്‍, ജാക്ക് ഡാനിയല്‍ എന്നിവ യഥാക്രമം ജോണ്‍ വാക്കറും ജാസ്പര്‍ ഡാനിയേലും തുടങ്ങിയ വാറ്റു ശാലകള്‍.
WIPRO തുടക്കമിട്ടത് ഒരു ഭക്ഷ്യ എണ്ണ കമ്പനിയായാണ്. വെസ്റ്റേണ്‍ ഇന്‍ഡ്യാ പ്രോഡക്റ്റ്സ് എന്നത് ചുരുക്കി വിപ്രോ
എന്നാക്കി.
രസമുള്ള പേര്‍ 3M എന്നതാണ്. മുഖ്യന്മായും ഇന്ന് ഓഫീസ് സ്റ്റേഷനറി വില്‍ക്കുന്ന ഈ കമ്പനി തുടങ്ങിയ ഉദ്ദേശം ഖനനം ആയിരുന്നു. അങ്ങനെ മിനസോട്ട മൈനിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി MMM അധവാ 3M എന്ന് അതിനു പേരിട്ടു. മിനസോട്ട മുഴുവന്‍ കുഴിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഒടുക്കം പാപ്പരാവാതിരിക്കാന്‍ അടിച്ച വഴിയേ പോകാത്ത കമ്പനിയെ പോയ വഴിയായ സ്റ്റേഷനറി നിര്‍മ്മാണത്തിലേക്ക് തെളിച്ചു.
സന്തോഷ് ജീ,
ലേഖനം ഇഷ്ടപ്പെട്ടു. ടീ വീ സുന്ദരം അയ്യങ്കാര്‍ എന്നതില്‍ കവിഞ്ഞ് ടിവിയെസ്സിന്റെ ഫുള്‍ ഫോം ഓര്‍മ്മയില്ല. അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കാമായിരുന്നു.
ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ റ്റൂ
:)
qw_er_ty
ഞാനിവിടെ വന്നിട്ട് ഒരുപാടു നാളായി എന്നു ഇപ്പോള്‍ മനസ്സിലാക്കുന്നു.
ആശംസകള്‍,പിറന്നളിനും,
പിന്നെ വിവാഹ വാര്‍ഷികത്തിനും :)
(ഞാന്‍ താമസിച്ചോ? ഏയ് ഒരു മൂന്നു മാസം ;)
qw_er_ty
Post a Comment
<< Home