ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, October 17, 2006

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Labels: , ,

4 Comments:

  1. Blogger രാവുണ്ണി Wrote:

    This comment has been removed by a blog administrator.

    October 18, 2006 7:45 AM  
  2. Blogger ഉമേഷ്::Umesh Wrote:

    രാവുണ്ണീ, സന്തോഷിന്റെ “വെളുത്തു പോം” ഏതു “വിവിധവൃത്തങ്ങളില്‍” ആണു രാവുണ്ണി കണ്ടതു്? ഞാന്‍ ഉപേന്ദ്രവജ്ര മാത്രമേ കണ്ടുള്ളല്ലോ... :)

    October 18, 2006 7:56 AM  
  3. Blogger രാവുണ്ണി Wrote:

    ശ്രദ്ധിച്ചു വായിക്കാത്തതു കൊണ്ടു പറ്റിപ്പോയതാണ്. അല്ലെങ്കിലും സമസ്യ തന്ന വൃത്തത്തിലല്ലേ ചെയ്യാന്‍ പറ്റൂ. അബദ്ധം ചൂണ്ടിക്കാണിച്ചതിനു നന്ദി. ആദ്യകമന്റിനെ കുപ്പയിലിടുന്നു.

    October 18, 2006 8:25 AM  
  4. Blogger Santhosh Wrote:

    നന്ദി, രാവുണ്ണീ. താങ്കളുടെ പുതിയ ചിന്തകളൊന്നും കാണുന്നില്ലല്ലോ.

    October 18, 2006 9:58 AM  

Post a Comment

<< Home