ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, April 14, 2008

പോട്‍ലക്

A potluck is a gathering of people where each person is expected to bring a dish of food to be shared among the group.
- Wikipedia

ഭാര്യ: ഞാന്‍ റീനയെ വിളിക്കാന്‍ പോകുന്നു. പോള്‍ വീട്ടിലുണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞതെന്തിനാ? പോളിനോടു് വല്ലതും പറയാനുണ്ടോ?
ഭര്‍ത്താവ്‍: ഒന്നും പറയാനില്ല. ഇന്നു് അവര്‍ കൊണ്ടുവരുന്ന മീങ്കറി കഴിക്കണോന്നു് തീരുമാനിക്കാനാ... പോളുണ്ടാക്കിയതാണെങ്കില്‍ അടിപൊളിയായിരിക്കും.
ഭാര്യ: അപ്പോ ധന്യേ വിളിക്കുമ്പോള്‍ രാജ് മുഴുവന്‍ സമയവും വീട്ടിലുണ്ടാരുന്നോ എന്നു ചോദിക്കുന്നതോ? അവള്‍ നന്നായി പാചകം ചെയ്യുന്നതല്ലേ?
ഭര്‍ത്താവ്: അതു തന്നെ കാര്യം. ഇന്നു് കണവന്‍ പാചകം ഏറ്റെടുത്തോന്നറിയാനാ. അവനാണു് പാചകമെങ്കില്‍ അവിയല്‍ എടുക്കാതെ കഴിക്കാം!

(കുറിപ്പു്: ഞാന്‍ പാചകം ചെയ്യാറില്ല. എന്നു വച്ചു് പാചകം ചെയ്യുന്ന പുരുഷന്മാരോടു് എനിക്കു് അസൂയ, ആദരവു്, വെറുപ്പു്, മതിപ്പു് എന്നീ വികാരങ്ങളും തോന്നാറില്ല. എന്നാലും പോട്‍ലക് ഉള്ള ദിവസങ്ങളില്‍ ഭാര്യമാരെ വിശ്രമിക്കാനനുവദിച്ചു് വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്ന പുരുഷന്മാരോടു് എനിക്കു വലിയ മതിപ്പില്ല.)

Labels:

4 അഭിപ്രായങ്ങള്‍:

 1. Blogger Inji Pennu എഴുതിയത്:

  ഹൊ! ദൈവമേ. ദിവ്യയ്ക്ക് അവാര്‍ഡ് കൊടുക്കേണ്ട ടൈം അതിക്രമിച്ചിരിക്കാണ്.

  Mon Apr 14, 04:26:00 PM 2008  
 2. Blogger സു | Su എഴുതിയത്:

  വേറെ ആള്‍ക്കാരും ഭാര്യയോട് പറയുന്നത് ഇതുതന്നെയാവും. സന്തോഷാണോ പാചകം, എന്നാലതു തിന്നാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത് എന്ന്. ;)

  Mon Apr 14, 10:27:00 PM 2008  
 3. Blogger വാല്‍മീകി എഴുതിയത്:

  ഹഹഹ.. എനിക്കും അത്ര വലിയ മതിപ്പില്ല.

  Tue Apr 15, 07:29:00 AM 2008  
 4. Blogger ഹരിത് എഴുതിയത്:

  മടിയാ‍ാ‍ാ.... ദിവ്യ മന്ദബുദ്ധി ആയതു നിന്‍റെ ഭാഗ്യം!!!!

  Tue Apr 15, 10:48:00 AM 2008  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home