നടക്കാത്ത സ്വപ്നം
തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
വൃത്തം: വസന്തതിലകം.
(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം. സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)
Labels: വസന്തതിലകം, ശ്ലോകം, സമസ്യ, സമസ്യാപൂരണം
5 Comments:
നല്ലൂണു ഭാര്യ വഴിയേ റെഡിയാക്കി വെച്ച-
തെല്ലാം നിറച്ചു വയര്‍ കുട്ടകതുല്യമാക്കി
നിര്‍ലജ്ജമിങ്ങനെഴുതുന്ന കവിയ്ക്കു പത്നീ-
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
ഭാര്യാഹസ്തേന താഡനം എന്നു ശാസ്ത്രം :)
സന്തോഷ് ഗുരോയിവിടെയുണ്ടിവനേകനായി
സന്താപമോടെ പശികൊണ്ടു വലഞ്ഞ്,കഞ്ഞി-
ക്കില്ലെങ്കിലുംരുചി,തരേണമെനിക്കതല്ലേല്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
മുന്‍ കൂര്‍ ജാമ്യത്തിലെ സ്വാരസ്യം നന്നെ പിടിച്ചു. അപ്പൊ ദിവ്യ നന്നായി വച്ചു താങ്ങി അല്ലിയോ? ഹാാ ഹഹ് ഹാാ
വല്ല കാര്യവുമുണ്ടായിരുന്നോ? ആരെങ്കിലും ആ ഉമേഷ് ഗുരു പറയുന്നതു കേള്‍ക്കുമോ?
തെല്ലൊട്ടുമില്ല - അങ്ങട് പിടി കിട്ടിയില്ല. തെല്ലുമില്ല ഒട്ടുമില്ല എന്നത് കൂട്ടിച്ചേർക്കുന്നതിൽ ‘നടുമദ്ധ്യം’ എന്ന ഉപയോഗം പോലെ ഒരു അനൌചിത്യമില്ലേ? ചോദിച്ചെന്നേയുള്ളൂ. തെറ്റാണെങ്കിൽ തല്ലരുത്. പേടിപ്പിച്ചാ മതി
അനൌചിത്യം (ഇപ്പോൾ) തോന്നുന്നുണ്ടു്. :)
Post a Comment
<< Home