ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, April 01, 2008

വിന്‍ഡോസ് വിസ്ത മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക്

2006 ഫെബ്രുവരിയില്‍ വിന്‍ഡോസ് എക്സ്പി മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് റിലീസ് ചെയ്തതുപോലെ വിന്‍ഡോസ് വിസ്തയ്ക്കുള്ള മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് തയ്യാറായി വരുന്നു. ഇത്തവണ, ബ്ലോഗ് വായനക്കാരുടേയും ബ്ലോഗെഴുത്തുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു പ്രി-റിലീസ് വേര്‍ഷന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

നിങ്ങള്‍ ചെയ്യേണ്ടതു്:
  1. മുകളില്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചോ ഈ ലിങ്കില്‍ റൈറ്റ്-ക്ലിക് ചെയ്തോ LIP_ml-IN.mlc ഫയല്‍ സേവ് ചെയ്യുക.

  2. LIP_ml-IN.mlc ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്തു് മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക.

  3. നിങ്ങളുടെ ഫീഡ്ബാക്ക് ഈ പോസ്റ്റില്‍ കമന്‍റായോ ഈമെയില്‍ വഴിയോ എത്രയും വേഗം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകമെങ്കിലും ലഭ്യമാക്കണേ!

  4. ഇതു് ഔദ്യോഗികമല്ലാത്ത റിലീസാണു്. സ്വന്തം റിസ്കില്‍ മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ഔദ്യോഗിക റിലീസ് പുറത്തുവരുമ്പോള്‍ ഇതു് അണ്‍‍ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമേ പുതിയതു് ഇന്‍സ്റ്റോള്‍ ചെയ്യാവൂ.

  5. ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ഡിസ്പ്ലേ ഭാഷ മലയാളമാവാന്‍ കണ്‍‍റ്റ്രോള്‍ പാനലില്‍ ഒരിക്കല്‍ കൂടി സെറ്റുചെയ്ത ശേഷം ലോഗോഫ്/ലോഗോണ്‍ ചെയ്യണം.

Labels:

3 Comments:

  1. Blogger കെ Wrote:

    വിസ്തയില്‍ മാത്രമാണോ ഇത് പ്രവര്‍ത്തിക്കുക. അതോ വിന്‍ഡോസിന്റെ മറ്റു വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുമോ?

    സാങ്കേതിക ജ്ഞാനം തീരെ കമ്മിയാണ്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ സിസ്റ്റം അടിച്ചു പോയാല്‍ പൊല്ലാപ്പായാലോ?

    April 01, 2008 11:15 PM  
  2. Blogger Santhosh Wrote:

    മാരീചാ, ഇതു് വിസ്തയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. XP-യില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ലാംഗ്വേജ് പായ്ക്ക് ഇവിടുന്നു് ഡൌണ്‍ലോഡ് ചെയ്യാം.

    April 01, 2008 11:18 PM  
  3. Blogger Unknown Wrote:

    കുടുതല്‍ അറിവുകള്‍ ഇനിയും പ്രതിക്ഷിക്കുന്നു

    April 02, 2008 11:03 AM  

Post a Comment

<< Home