രജതജൂബിലി (ഉമേഷ്)
ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഉമേഷ് എഴുതിയത്:
Santhosh Pillai യുടെയും Divya Santhosh ന്റെയും ദാമ്പത്യജീവിതം 25 വർഷം തികയ്ക്കുന്ന ദിവസമാണിത്. അതിന്റെ അഭിനന്ദനങ്ങൾ!
വൃത്തം: ശാർദ്ദൂലവിക്രീഡിതം.
ശ്ലോകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. കൂടെ അവരുടെ എഫ് ബി പ്രൊഫൈലിൽ നിന്നും ബ്ലോഗിൽ നിന്നും എടുത്ത ചിത്രങ്ങളും.
Santhosh Pillai യുടെയും Divya Santhosh ന്റെയും ദാമ്പത്യജീവിതം 25 വർഷം തികയ്ക്കുന്ന ദിവസമാണിത്. അതിന്റെ അഭിനന്ദനങ്ങൾ!
കുത്തും കോമയുമങ്ങുമിങ്ങു വിതറി, പ്പറ്റുന്നിടത്തൊക്കെയും
നിത്യം നിർമ്മിതബുദ്ധിയും ലഹരിയും ക്രിക്കറ്റുമാ ശ്ലോകവും.
കത്തും ഹൃത്തൊടു കൂട്ടിലിട്ട കിളിയെത്തന്നോടു ചേർത്തേറ്റവും
ഹൃദ്യം കാൽ ശതകത്തെയൊത്തു കഥയായ് കുത്തിക്കുറിച്ചീടുവിൻ!
വൃത്തം: ശാർദ്ദൂലവിക്രീഡിതം.
ശ്ലോകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. കൂടെ അവരുടെ എഫ് ബി പ്രൊഫൈലിൽ നിന്നും ബ്ലോഗിൽ നിന്നും എടുത്ത ചിത്രങ്ങളും.
- കുത്തും കോമയും: ചരിത്രാതീതകാലം മുതൽ ഓൺലൈൻ എഴുതുകാരുടെ എഴുത്തിലെ കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളിലെ തെറ്റു തിരുത്തുവാൻ ആഞ്ഞടിക്കുന്ന വ്യാഘ്രമായിരുന്നു സന്തോഷ്.
- നിർമ്മിതബുദ്ധി: സന്തോഷും നിർമ്മിതബുദ്ധിയുമായുള്ള അഭേദ്യബന്ധം സുവിദിതമാണ്. മനുഷ്യർ ഏ ഐ ഉപയോഗിക്കുന്നതിനു വർഷങ്ങൾ മുമ്പേ മൈക്രോസോഫ്റ്റിലെ ഏ ഐ വിഭാഗം നയിച്ച മഹാനാണ് അദ്ദേഹം. പല ലോകോത്തരകോൺഫറൻസുകളിലും ഏ ഐ യെ സംബന്ധിച്ച് ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത ദേഹമാണ്. കൂടാതെ പന്ത്രണ്ടോളം (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) "ആരാണീ പ്ലസ്സർ?" മത്സരങ്ങൾ ഏ ഐ ഉപയോഗിച്ചു മാത്രം പങ്കെടുത്ത് എപ്പോഴും ഒന്നാം (വേണമെങ്കിൽ കുറേയേറേ കൂട്ടാം) സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
- ലഹരി: സന്തോഷും ലഹരിയുമായുള്ള ബന്ധം ലോകപ്രസിദ്ധമാണ്. വിവിധതരം കോക്ക്ടെയിലുകൾ ഉണ്ടാക്കുന്നതിൽ ഇന്ന് സന്തോഷിനെ വെല്ലാൻ ലാസ് വേഗസിലെ ബാർ ബോയ്സിനു പോലും കഴിയില്ല എന്നതൊരു സത്യമാണ്.
- ക്രിക്കറ്റ്: ഇംഗ്ലണ്ടിൽ ക്രിക്കറ്റ് തുടങ്ങിയ കാലം മുതൽക്കേ അതു കളിക്കുകയും അതിൽ വാചകമടിക്കുകയും ചെയ്യുന്ന വീരനാണു സന്തോഷ്. (11 പേരുള്ള ക്രിക്കറ്റ് ടീമിൽ എന്തിനാ ഇത്ര ജനം എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.)
- ശ്ലോകം: സന്തോഷിന്റെ ശ്ലോകമെഴുത്ത് ലോകപ്രശസ്തമാണ്. എന്തിനെപ്പറ്റിയും എന്തു വൃത്തത്തിലും എഴുതും. ദിവ്യയെപ്പറ്റി ഒരുപാടെഴുതിയിട്ടുണ്ട്. എല്ലാ ആനിവേഴ്സറിയ്ക്കും ശ്ലോകം എഴുതും. ഇന്നും എഴുതിയിട്ടുണ്ട്.
- കത്തും ഹൃത്തൊടു കൂട്ടിലിട്ട കിളി: CAGED: Divya Santhosh ഒരു പ്രധാന റോൾ ചെയ്ത CAGED എന്ന സൂപ്പർ ഷോർട്ട് ഫിലിം.
- പിന്നെ, നവംബർ 11. വിശേഷദിവസങ്ങളിൽ ഓഗസ്റ്റ് 15, ഡിസംബർ 25, ജൂലൈ 4 എന്നിവയോടൊപ്പം എല്ലാ അമേരിക്കൻ മലയാളികൾക്കും സുപരിചിതമായ തീയതി. ഇത് എല്ലാവരെയും ഓർമ്മിപ്പിച്ചു കൊണ്ട് ഒരു കാർ വാഷിംഗ്ടൻ സ്റ്റേറ്റിൽ കൂടി നിത്യവും ഓടുന്നൂണ്ട്.
Labels: ആശംസ, ശാർദ്ദൂലവിക്രീഡിതം, ശ്ലോകം
0 Comments:
Post a Comment
<< Home