അതിവേഗം ബഹുദൂരം
ന്യൂസ്‍വീക്ക് വാരിക India Rising എന്ന പേരില്‍ ഒരു ലേഖനം അവരുടെ കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകകാര്യങ്ങളെപ്പറ്റി കാര്യവിവരമുള്ള ഫരീദ് സാഖറിയയാണ് ലേഖകന്‍. ജോണ്‍ സ്റ്റൂവെര്‍ട്ടിന്‍റെ ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റൂവെര്‍ട്ട് എന്ന പരിപാടി കാണുന്നവര്‍ ഫരീദിനെ അറിയുമായിരിക്കും. ഡിഷ് നെറ്റ്‍വര്‍ക്കിലെ ലിങ്ക് ചാനല്‍ (9410) കാണുന്നവര്‍ക്കും ഫരീദ് സാഖറിയയെ പരിചയപ്പെടുത്തേണ്ടല്ലോ.
ലേഖനത്തില്‍ നിന്ന്:
At this point, anyone who has actually been to India will probably be puzzled. "India?" he or she will say. "With its dilapidated airports, crumbling roads, vast slums and impoverished villages? We're talking about that India?" Yes, that, too, is India. The country might have several Silicon Valleys, but it also has three Nigerias within it, more than 300 million people living on less than a dollar a day. India is home to 40 percent of the world's poor and has the world's second largest HIV population. But that is the familiar India, the India of poverty and disease. The India of the future contains all this but also something new.
ലേഖനം അവസാനിക്കുന്നത് ഇങ്ങനെ:
The world turns and India will have its ups and downs. But today it is India's moment. It can grasp it and forge a new path for itself. Along that road lies a genuine and deep relationship between the planet's largest democracy and its wealthiest democracy. Until now, this has merely been a slogan. It could actually become a reality, and who knows what such a world might look like?
ബുഷിനെ കരിങ്കൊടി കാണിക്കണോ വേണ്ടയോ എന്ന വാദത്തിലേയ്ക്ക് കടക്കുന്നില്ല. ബുഷ് നാളെ കഴിഞ്ഞ് മറ്റെന്നാള്‍ പോകാനുള്ളയാളാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്.
8 Comments:
ഭാരതത്തിനെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുമെന്നു ഭാരതീയരായ നമുക്ക് പ്രതീക്ഷിക്കാം അല്ലേ സന്തോഷേ?
സസ്നേഹം
നവനീത്
"ബുഷിനെ കരിങ്കൊടി കാണിക്കണോ വേണ്ടയോ എന്ന വാദത്തിലേയ്ക്ക് കടക്കുന്നില്ല. ബുഷ് നാളെ കഴിഞ്ഞ് മറ്റെന്നാള്‍ പോകാനുള്ളയാളാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്."
എത്ര ശരി..കരിങ്കൊടിയും കമ്മ്യൂണിസവുമെല്ലാം ഓടയില്‍ കളയണ്ട് നേരമായി. അധിനിവേശത്തിനെതിരെ മുക്രയിടുന്നവര്‍ പണ്ടു റഷ്യയുടെ നേരെയും, ഇന്നിപ്പൊ ചീനയുടെ(തായ്‌വാന്‍) നേരെയും കണ്ണടയ്ക്കുന്നതെന്തു കൊണ്ട്!
മതി, ജനങ്ങളെ പറ്റിച്ച്ത്..ജീവിക്കാന്‍ വരുമാനം വേണമെങ്കില്‍ കേഡറുലളെപ്പോലെ അദ്ധ്വാനിക്കൂ..അവരെ കൊണ്ട് കൊടിയും, കല്ലും, കരി ഓയിലും ചുമപ്പിയ്ക്കാതിരിക്കൂ.
നവനീത്, അരവിന്ദ്: നന്ദി.
we have lost that opportunity to save india years back, when we opened up our economy and invited globalization. Now we have good roads, glittering cars, loads of gadgets.. but only in the cities.... look at the majority of the farmers, then you will realize what we all lost.
Manoj
മനോജ്,
അതു കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇന്ത്യയുടെ മാത്രം പ്രശ്നമല്ലതാനും. ഇതിനുമൊരമ്പതു കൊല്ലം മുന്‍പുള്ളവര്‍ക്കും ഒരു വേള ഇതേ പരാതി ഉണ്ടായിരിക്കാം. അവര്‍ പരാതിപ്പെട്ടത് കാളവണ്ടികള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായതും, മരണവണ്ടികള്‍ ചൂളമടിച്ചു കടന്നുപോയതും, നാടെങ്ങും കമ്പിക്കാലുകള്‍ ഉയര്‍ന്നതും മറ്റുമാവാം.
സസ്നേഹം,
സന്തോഷ്
better read this, santhosh:
In the '90s, as poverty and distress deepened, the media turned away. A decade later, only two newspapers bothered to report that India's so-called reform programs caused another 70 million Indians to fall below the poverty line, bringing the total to nearly 400 million.
http://www.alternet.org/story/11059/
Do we still want these reforms?
Manoj
ഏടുത്ത് ദൂരെ കളയാന്‍ വരട്ടെ അരവിന്ദ് , ഇന്ത്യയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ അലപം മനുഷ്യത്വം ഉണ്ടെകില്‍ അത് ഇവിടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ ശ്രമം കൊണ്ടാണ് എന്ന് അമര്‍ത്യ സെന്‍ പോലും സമ്മതിച്ചിട്ടുണ്ട്(walk the talk with Shekar Gupta : NDTV ).വളര്‍ച്ചാ നിരക്കിന്റേയും സെന്‍സ്ക്‌സ് സൂചികയുടേയും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തിന്റേയും കുതിപ്പ് ഒരേ ദിശയിലാകുന്നതെന്തു കൊണ്ട്?
മനോജ്, താങ്കള്‍ എക്കണോമിക് റിഫോമിന്‍റെ ഒരു വശം മാത്രം കാണുന്നതായി ഞാന്‍ വിശ്വസിക്കുന്നു.
ഈ വിഷയത്തെ ഒരു തുറന്ന മനസ്സോടെ സമീപിക്കാനും പഠിക്കാനും എനിക്കാഗ്രഹമുണ്ട്. സമയവും സന്ദര്‍ഭവും കിട്ടിയാല്‍ വിശദമായി എഴുതണമെന്ന് വിചാരിക്കുന്നു.
എക്കണോമിക് റിഫോമിന്‍റെ പ്രശ്നങ്ങള്‍ (താങ്കളവതരിപ്പിച്ചതുള്‍പ്പെടെ):
- WTO-യെ അംഗീകരിക്കുക വഴി രാജ്യാന്തര വ്യാപാരത്തില്‍ നിലവിലുണ്ടായിരുന്ന ഗവണ്മെന്‍റ് സംരക്ഷണവും വിലക്കുകളും ഇല്ലാതായി. ഇത് കാര്‍ഷികരംഗം ഉള്‍പ്പെടെയുള്ളയ്ക്കുള്ള സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കി. ഇത് കാര്‍ഷിക ചെലവുകള്‍ വര്‍ധിപ്പിച്ചു. അതേ സമയം തന്നെ, മിക്ക കര്‍ഷകര്‍ക്കും തങ്ങളുടെ ഉല്പ്പന്നങ്ങള്‍ ലോക കമ്പോളത്തില്‍ വില്‍ക്കാന്‍ വേണ്ടി വിലകുറയ്ക്കേണ്ടിയും വന്നു (ഇതിനു അപവാദങ്ങളുമുണ്ട്). ഗവണ്മെന്‍റിന്‍റെ കണ്ണില്‍ച്ചോരയില്ലായ്മ, കര്‍ഷകരുടെ ആത്മഹത്യയിലും പട്ടിണി മരണത്തിലും കലാശിക്കുന്നു.
- പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവത്കരണം മൂലം തൊഴിലവസരങ്ങള്‍ കുറയുന്നു. ഇതിനുള്ള കാരണങ്ങള്‍ ചുരുക്കിപ്പറയാന്‍ പറ്റുമോ എന്നു സംശയമാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ അനുപാതം ആവശ്യത്തിലധികമാണ് (ഇപ്പോഴും). ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍ കുറേപ്പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നു. പുതിയ ജോലികള്‍ ഉണ്ടാകുന്ന നിരക്ക് കുറയുകയും ചെയ്യുന്നു. (ആ സ്ഥാപനം പുതിയ സംരംഭങ്ങളില്‍ നിക്ഷേപം ഒന്നും നടത്തുന്നില്ല എന്ന് അനുമാനം.) രണ്ടാമത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭേശ്ചയില്ലാതെ, സാമൂഹികാവശ്യങ്ങള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങള്‍ പെരുകുമ്പോള്‍ ഇങ്ങനെ സാമൂഹികമൂല്യത്തിന്‍റെ പേരില്‍ സൃഷ്ടിക്കുന്ന തൊഴിലുകള്‍ ഇല്ലാതാവുന്നു.
- ഉദാരവല്‍ക്കരണം ചെറുകിട വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. വിദേശ നിക്ഷേപം യഥേഷ്ടം സമാഹരിച്ച്, വന്‍സ്രാവുകള്‍ ചെറിയ മത്സ്യങ്ങളെ വിഴുങ്ങിയൊടുക്കുന്നു. വിദേശ നിക്ഷേപം ഭക്ഷിച്ച് സ്രാവുകളാവനുള്ള അവസരം നെത്തോലികള്‍ക്ക് നിഷേധിക്കപ്പെടുന്നു.
- പണക്കാര്‍ കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമാകുന്നു. [ഇതു വസ്തുനിഷ്ഠമായി തെളിയിക്കുന്ന പഠനങ്ങളൊന്നും പെട്ടെന്നു കണ്ടുകിട്ടിയില്ല, ചില സാമ്പത്തിക വിദഗ്ധരുടെ ലേഖനങ്ങളില്‍ നിന്നുള്ള ഉദ്ധരണികളല്ലാതെ.]
ഇനി ഇതിന്‍റെ മറുവശം:
- റിഫോംസും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം ഒരു ഗ്രാഫില്‍ പ്ലോട്ടു ചെയ്യുന്നതിനോട് പല ധനതത്വശാസ്ത്രജ്ഞരും വിയോജിക്കുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെ കഴിയുന്നവരുടെ എണ്ണം 1983-ല്‍ 44% ആയിരുന്നു. 1991 ആകുമ്പോഴേയ്ക്കും ഇത് 35% അയി താണു. 1991-നു ശേഷം ഇത് 37% ആയി കൂടി. 1983 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ മൊത്തം പാവപ്പെട്ടവരുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ അമ്പത്തഞ്ചാം റൌണ്ട് പ്രകാരം, 2001-ല്‍ ദാരിദ്ര്യ രേഖയ്ക്കു താഴെ കഴിയുന്നവര്‍ 27% ആണ്. 1994 മുതല്‍ 2001 വരെയുള്ള 7 വര്‍ഷക്കാലത്ത്, മൊത്തം പാവപ്പെട്ടവരുടെ എണ്ണത്തില്‍ 6 കോടി കുറവുണ്ടായി എന്ന കണക്കും എടുത്തു പറയേണ്ടിയിരിക്കുന്നു.
- റിഫോംസ് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നു. കൂടുതല്‍ നിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു (ഇത് നേരത്തെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നു എന്നു പറഞ്ഞതിന്‍റെ എതിരായി തോന്നാം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മെഖലയും തൊഴിലവസരങ്ങള്‍ കുറയുന്ന മെഖലയും രണ്ടാണ്.)
- ഇന്ത്യയെ സംബന്ധിച്ചിടത്തോളം, റിഫോമുകള്‍ പ്രാവര്‍ത്തികമാക്കിയതില്‍ വന്ന പാളിച്ചയാണധികവും. കര്‍ഷകരെ പട്ടിണിക്കിടാന്‍ WTO പറയുന്നില്ല. കാര്‍ഷികവികസനവായ്പയില്‍ നിന്നും പണമെടുത്ത് സബ്സിഡി നല്‍കാതെ, സബ്സിഡിക്കുള്ള പണം മറ്റു വഴികളില്‍ കണ്ടെത്തിക്കൂടേ? വിപ്രോയും ഇന്‍ഫോസിസും ലാഭം കൂട്ടുമ്പോള്‍ അതിലൊരു വിഹിതം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി അവരില്‍ നിന്ന് ഈടാക്കുന്നതിലെന്താണ് തെറ്റ്? വിമാനത്താവളം മുതല്‍ ടെക്നോപാര്‍ക് വരെയുള്ള റോഡ് വികസനത്തിന്‍റെ സിംഹഭാഗവും ടെക്നോപാര്‍കിലെ കമ്പനികള്‍ ചെയ്യട്ടെ (അഥവാ അവരെക്കൊണ്ട് ചെയ്യിക്കണം). അപ്പോള്‍, അതിനു വകകൊള്ളിച്ചിരുന്ന തുക കര്‍ഷകരെ സഹായിക്കാനായി ഉപയോഗിക്കാമല്ലൊ. നമുക്ക് ഇന്ത്യയെ രക്ഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടു എന്ന അഭിപ്രായത്തോട് യോജിക്കാനാവത്തത് ഇത്തരം പ്രായോഗിക പോംവഴികള്‍ ഇനിയും നമ്മുടെ മുന്നിലുള്ളതുകൊണ്ടാണ്.
- പണക്കാര്‍ കൂടുതല്‍ പണക്കാരാവുന്നു എന്നും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു എന്നും മേല്‍പ്പറഞ്ഞ കണക്കുകളൊന്നും തെളിയിക്കുന്നില്ല. പണക്കാരുടെ വാങ്ങാനുള്ള ശക്തി (buying power) കൂടി എന്നത് സത്യം. പക്ഷേ, ഇത് “പാവപ്പെട്ടവന്‍റെ” കാര്യത്തിലും ശരിയാണെന്നണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു വാദത്തിനുവേണ്ടി, അങ്ങനെയല്ലാത്ത ചില പാവപ്പെട്ടവരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരിക്കും. എനിക്കുചുറ്റുമുള്ള പാവപ്പെട്ടവരുടെ വാങ്ങാനുള്ള ശക്തിയും കൂടിയിട്ടുണ്ട്.
ഞാന്‍ നേരത്തേ പറഞ്ഞപോലെ, ഇത് കുറച്ചുകൂടി ആഴത്തില്‍ പഠിക്കേണ്ടുന്ന വിഷയമത്രേ. രണ്ട് വശവും കണക്കിലെടുത്ത് ഹിഡന്‍ അജന്‍ഡയില്ലാതെ സമീപിച്ചാലെ ഏത് നല്ലത്, ഏത് ചീത്ത എന്ന് തീര്‍ത്തുപറയാനാവൂ. അങ്ങനെയൊരു നിഷ്പക്ഷ പഠനം വരുവോളം ഒരു പ്രൊപഗാന്‍ഡയ്ക്കും ചെവികൊടുക്കുന്നത് ശരിയല്ല.
[സോഴ്സ്: ഒരു പതിനഞ്ച് മിനുട്ട് നേരത്തെ സേര്‍ച്, പിന്നെ ഒരു മുക്കാല്‍ മണിക്കൂര്‍ വായനയും. ഈ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ പരിമിതികളുണ്ട്, പൂര്‍ണ്ണവുമല്ല.]
തുളസി: താങ്കള്‍ പറഞ്ഞത് എന്നോടാണോ അരവിന്ദിനോടാണോ എന്ന് ഉറപ്പില്ല. താങ്കളുടെ ചോദ്യത്തിനുത്തരവും മുകളിലുണ്ട്.
സസ്നേഹം,
സന്തോഷ്
Post a Comment
<< Home