Wednesday, February 22, 2006

ഗൂഢവാക്കുകള്‍

ഗൂഢവാക്കുകള്‍ക്കു (passwords) പകരം ഗൂഢച്ചൊല്ലുകള്‍ ഉപയോഗിക്കാന്‍ ഐവാന്‍ ജോസഫ് നിര്‍ദ്ദേശിക്കുന്നു. വര്‍ഷങ്ങളായി എന്‍റെ ഗൂഢവാക്കുകള്‍ മിക്കതും തന്നെ മലയാളത്തിലാണ് (ഇടയ്ക്ക് @, !, * തുടങ്ങിയവയും ചില നമ്പരുകളും ചേര്‍ത്താല്‍ കാര്യം കേമം). ഉദാഹരണം: @valud3Ra^ukal(A). അനന്തമായ സാധ്യതകള്‍!

14 പ്രതികരണങ്ങൾ:

 1. Navaneeth

  windowsന്റെ മലയാളം interface ഒന്നു പരീക്ഷിച്ചു. പക്ഷെ ഒരു കുഴപ്പം. അതു uninstall ചെയ്യാതെ ംenglishലേക്ക്‌ തിരിച്ചുപോകാന്‍ സാധിക്കുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ സന്തോഷേ?
  സസ്നേഹം
  നവനീത്‌

 2. സന്തോഷ്

  അയ്യോ, uninstall അല്ലാതെ വേറെ വഴിയില്ലല്ലോ. ആകെമൊത്തം ഇഷ്ടപ്പെടാത്തതാണോ, അതോ പരിഹരിക്കാന്‍ ശ്രമിക്കാവുന്ന എന്തെങ്കിലും പ്രശ്നമാണോ?

  സസ്നേഹം,
  സന്തോഷ്

 3. Navaneeth

  സംഭവം അടിപൊളി തന്നെ. പക്ഷേ ആവശ്യാനുസരണം അതു മാറ്റിമാറ്റി ഉപയോഗിക്കാവുന്ന രീതിയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. windows മലയാളത്തില്‍ കാണുമ്പോള്‍ ഒരു സുഖമുണ്ട്‌ കേട്ടൊ...

 4. സന്തോഷ്

  ആവശ്യാനുസരണം മാറ്റിമാറ്റി ഉപയോഗിക്കാവുന്ന രീതിയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നതിനോട് യോജിക്കുന്നു.

 5. പെരിങ്ങോടന്‍

  ശരിയാണു് നവനീത്.
  ഇപ്പോഴുള്ള ലിനക്സ് ഡെസ്ക്‍ടോപ്പുകളില്‍ കാണുന്നതുപോലെ ലോഗിന്‍ സ്ക്രീനില്‍ ലാംഗ്വേജ് തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വിന്‍‌ഡോസിന്റെ LIP ഞാനും ഉപയോഗിച്ചേന്നെ.

 6. കലേഷ്‌ കുമാര്‍

  സന്തോഷ്, "ഗൂഢവാക്കുകള്‍" ഐഡിയ കിടിലം!

  മലയാളം ഇന്റർഫേസ് ടീമിൽ പ്രവർത്തിക്കുന്നവരെ ആരേലും അറിയാമോ? വിൻഡോസ് വിസ്റ്റ മലയാളം മെച്ചപ്പെട്ട രീതിയിൽ സപ്പോർട്ട് ചെയ്യുമായിരിക്കും അല്ലേ?

 7. ശ്രീജിത്ത്‌ കെ

  എന്റമ്മോ !!! ഗൂഡവാക്കുകളോ, പേടിയാകുന്നു കേള്‍ക്കുമ്പൊ. പാസ്സ്വേര്‍ഡ് എന്നു കേള്‍ക്കാനും പറയാനും എന്തു സുഖം.

 8. സന്തോഷ്

  കലേഷ്: മലയാളമ്മ് LIP-ടീമില്‍ ജോലിചെയ്യുന്ന ആളിനെ നല്ല പരിചയമുണ്ട്. പക്ഷേ, വിസ്തയില്‍ എന്തൊക്കെയുണ്ടാവും എന്ന കാര്യം പുറത്തുവിട്ടാല്‍ എന്‍റെ ജോലി തെറിക്കും:)

  വിസ്ത നവനീതിനേയും പെരിങ്ങോടരേയും കലേഷിനേയും നിരാശപ്പെടുത്തില്ല എന്നു വിചാരിക്കുക! ശേഷം ചിന്ത്യം!!

  സസ്നേഹം,
  സന്തോഷ്

 9. Navaneeth

  എന്നാണു സന്തോഷേ ഈ vista എന്ന മഹാന്‍ അല്ലെങ്കില്‍ മഹതിയുടെ പ്രവേശം? xp usersനു ഫ്രീ അപ്ഗ്രേഡ്‌ ഉണ്ടൊ അതൊ പുതിയ software മേടിക്കേണ്ടി വരുമോ?

 10. സന്തോഷ്

  ഞാന്‍ ഇവിടെ മുഴുവന്‍ അരിച്ചുപെറുക്കി, റിലീസ് ഡേയ്റ്റ് കൃത്യമായി പബ്ലിക് സൈറ്റില്‍ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ എന്നറിയാന്‍. ഇല്ല.

  റെക്കോര്‍ഡിംഗ് ഇല്ലാത്ത ഒരു ഫോണ്‍ ഉപയോഗിച്ച് എന്നെ വിളിക്കൂ:)

  ഇനി ബീറ്റ ശ്രമിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ എനിക്ക് ഒരു ഇമെയില്‍ അയയ്ക്കൂ: sanpil at microsoft dot com. ക്ഷമിക്കണം, ഈ ക്ഷണം ഐക്യനാടുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രം.

  സസ്നേഹം,
  സന്തോഷ്

 11. പെരിങ്ങോടന്‍

  അറബ് ഐക്യനാടുകള്‍ മതിയോ സന്തോഷേ ;)

 12. സന്തോഷ്

  ഐക്യമുണ്ടെങ്കില്‍ എവിടെയായാലെന്താ? :)

 13. നിഷാദ്

  സന്തോഷേട്ടാ, ഈ വിസ്റ്റ മൊത്തത്തില്‍ മലയാളത്തിലാക്കാന്‍ പറ്റോ??

  ഞാന്‍ ഭാഷ മാറ്റിയപ്പോ തീയ്യതിയും അക്കങ്ങളും മാത്രേ മാറിയുള്ളൂ,
  എനിക്കു സ്റ്റാര്‍ട്ട് മെനുവൂം എല്ലാം മാറ്റണം.. നടക്കോ?

 14. സന്തോഷ്

  നടക്കും.

  വിസ്ത മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് ഇന്‍സ്റ്റോള്‍ ചെയ്തിട്ടു് Regional and Language Option-ലൂടെ Change Display Language എടുത്തു് Display Language മലയാളമാക്കുകയാണോ ചെയ്തതു്?