വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍
അല്ലാ, ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം?
ഞങ്ങള്‍ പൊതുവേ സമാധാനപ്രിയരായ ഒരു കൂട്ടമാണ്. ഞങ്ങളില്‍ ചിലരുടെ കയ്യില്‍ ശൂലവും കുന്തവുമൊക്കെയിരിപ്പുണ്ടെങ്കിലും, അവയൊക്കെ ഞങ്ങള്‍ അറ്റകൈക്കേ ഉപയോഗിക്കാറുള്ളൂ. അതുതന്നെ, പലപ്പോഴും, നിങ്ങളാകുന്ന അശുക്കളുടെ രക്ഷയ്ക്കാണു താനും. കഴിഞ്ഞയാഴ്ചയിലെ 'ഓള്‍ ഹാന്‍ഡ്സ് മീറ്റിംഗി'ല്‍ ഈ പ്രശ്നം ഞങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും, നിങ്ങളുടെ ഈ പുറപ്പാടിന് സര്‍വ്വസമ്മതമായ ഒരു കാരണം കണ്ടെത്താനായില്ല. അതുകൊണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം?
ഞങ്ങളിവിടെ വളരെ ബിസിയായി ഓരോ പരാതിയും പരിഭവവും കേട്ടും ചിലതിനൊക്കെ നിങ്ങളാവശ്യപ്പെട്ട പരിഹാരം സമ്മതിച്ചും മറ്റുചിലതിന് ഞങ്ങളുടേതായ പരിഹാരമാര്‍ഗ്ഗം തേടിയും ആരേയുമുപദ്രവിക്കാതെ അടങ്ങിയൊതുങ്ങി നാളുകഴിക്കവേയാണ് നിങ്ങളുടെ പ്രകോപനം എന്നോര്‍ക്കണം. ഞങ്ങളായതുകൊണ്ട് ക്ഷമിച്ചും സഹിച്ചും അങ്ങനെ പോകുന്നെന്നേയുള്ളൂ. അല്ല, വല്ലവരും നിങ്ങളുടെ തോളില്‍ക്കേറിയിങ്ങനെ നിരങ്ങിയാല്‍ നിങ്ങള് സഹിക്കുമോ?
ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം: ഈ ആധുനിക യുഗത്തിലും ഞങ്ങളോരോരുത്തരും അവരവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നവരാണ്. (നിങ്ങളില്‍ പലരേയും പോലെ നിമിഷം തോറും നിറം മാറുന്നവരല്ലന്നു സാരം, മനസ്സിലാകുന്നുണ്ടോ?) വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഞങ്ങള്‍. അതത്ര രഹസ്യമൊന്നുമല്ല. ഉദാഹരണത്തിന്, ചിലര്‍ക്ക് താടിയും മുടിയും നീട്ടി വളര്‍ത്തുന്നതാണിഷ്ടം. മറ്റു ചിലര്‍ക്ക് ക്ലീന്‍ ഷേവത്രേ സുഖപ്രദം. ഇനി വേറേ ചിലര്‍ക്ക് സദാ കണ്ണടച്ചിരിക്കാനാണ് താല്പര്യം. ചിലര്‍ റീസന്‍റ് ഫോട്ടോയിലൊന്നും വിശ്വസിക്കാതെ ഇപ്പോഴും തന്‍റെ ഒന്നരവയസ്സിലെ ഫോട്ടോ വിതരണം ചെയ്ത് രസിക്കുന്നവരാണ്. ഇനി മറ്റു ചിലരാവട്ടെ, ഫോട്ടോ എടുക്കുന്നതുപോലും ഇഷ്ടമല്ലാത്തവരാണ്.
പാമ്പും ചുറ്റി, കരിയും പൂശി നടക്കാനിഷ്ടമുള്ളയാളിനെ കുന്തവും കൊടുത്ത് കുതിരപ്പുറത്തു കേറുന്നവനായി ചിത്രീകരിക്കുന്നത് ശരിയാണോ? അമ്മയും കുഞ്ഞുമിരിക്കുന്ന പടമെടുത്ത് കുഞ്ഞിനു പകരം കുഞ്ഞാറ്റയെ മോര്‍ഫു ചെയ്തു വയ്ക്കുന്നത് നല്ലതാണോ? വീണയേന്തും കൈകളില്‍ വാളേല്‍പ്പിക്കുന്നതക്രമമല്ലേ?
നിങ്ങളുടെ കൂട്ടത്തിലെ പല സാഹിത്യനായകന്മാരും വെള്ളമടിക്കാരാവാം. എന്നാലും ഈ പടം ഉചിതമായോ?
പടം എടുക്കാന്‍ സമ്മതമല്ലാത്ത ഒരാളിന്‍റെ രേഖാചിത്രം നിങ്ങള്‍ വരച്ചു. അതും പോരാഞ്ഞ്, ആ സമാധാനപ്രിയന്‍റെ കയ്യില്‍ ആയുധവും പിടിപ്പിച്ചു, അല്ലേ? എന്താ അടുത്ത പടി?
ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം? വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍...

10 Comments:
shocking!
http://arkjagged.blogspot.com/2006/01/questions-on-creative-liberty.html
ഷോക്കാവണ്ടാ അരവിന്ദാ,
ഒന്നുമല്ലെങ്കിലും ബിക്കിനിയേക്കാള്‍ കേമമത്രെ കള്ളിന്‍കുടം/കുപ്പി.
ശരിയാ പെരിങ്ങോടരേ..
ആര്‍ക്കെങ്കിലും 2 കാശു കൂടുതല്‍ ഇതു കൊണ്ടു കിട്ടുന്നെങ്കില്‍ കിട്ടട്ടെ. അതിനാല്‍ തന്നെ ‘മൂപ്പര്‍ക്കും‘ അവിടെ അങ്ങനെ ഇരിക്കുന്നതില്‍ സന്തോഷേ ഉണ്ടാവൂ.
ഇവിടെ ഇഷ്ടം പോലെ ഗണേഷ് വൈന്സും ലക്ഷ്മി ബീവറേജസും ഒക്കെ ഉണ്ടല്ലോ...
എല്ലാം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കണക്കില്‍ വരുന്നതിനാല്‍ ഉദ്ദേശശുദ്ധി എന്തെന്ന ചോദ്യം വനരോദനം മാത്രം.
വിഡ്ഡികള്‍ക്ക്,പ്രശസ്തിയിലേക്ക് തുറക്കുന്ന കിളിവാതിലാണ് മതം.
സ്വര്‍ഗ്ഗ വാതില്‍ തുറക്കാന്‍ ഉതകുമെന്ന് വിഡ്ഡികള്‍ കരുതുന്ന താക്കോല്‍ കൂടിയാണു മതം!
മനുഷ്യനും മതങ്ങളും നിലനില്‍ക്കുന്നിടത്തോളം ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേയിരിക്കും.
ചിലര്‍ സഹിക്കും
ചിലര്‍ കൊല്ലും
ചിലര്‍ ചാകും
ചിലര്‍ ഇതെല്ലാം കണ്ട് ചിരിക്കും..
വളരെ ഇഷ്ട്ടമുള്ള ഒരു ഹിന്ദി(ഉര്‍ദു?)പാട്ടിന്റെ വരികള്‍ താഴെ. വിവര്‍ത്തനത്തിനു നന്ദി ധ്രുവിനോട്.
“അള്ളാഹ് കി ബന്ദേ ഹസ്ദെ..” എന്ന പാട്ട്.
- - - - - - - - - - - - - - - -
Broken was a bird, oh so broken
That it could never fly again
Oh, who would so deprive a bird
That it could never fly again.
As it fell from the skies
And fell on the ground
While all it could see in its dreams were the clouds
It kept on repeating though
Oh fellow of God, loosen up! oh fellow of God
Fellow of God, loosen up! No matter what, tomorrow will surely follow
Fellow of God, loosen up! oh fellow of God
Fellow of God, loosen up! No matter what, tomorrow will surely follow
Only on losing its wings did it learnt to fly
Only on losing its wings...
Only on losing its wings did it learnt to fly
Take the despondency along as well, the pain will be of use to you as well...
To pieces and pieces when the dream broke into
Oh to pieces and pieces...
To pieces and pieces when the dream broke into
In the scattered pieces you will find the direction of the Will of God...
കാര്യങ്ങളെന്തൊക്കെ പറഞ്ഞാലും അധികമാര്‍ക്കും തമാശിക്കാന്‍ പറ്റിയ വിഷയമല്ല മതമെന്ന് തോന്നുന്നു. നമുക്കിടയില്‍ വിഭാഗീയ ചിന്ത കുത്തിനിറയ്ക്കാന്‍ “വിധ്വംസക ശക്തികള്‍ക്ക്” കഴിഞ്ഞിരിക്കുന്നു.
ഒരു ജാതി, ഒരു മതം ഒരു ദൈവം ഒരു മനുഷ്യന് എന്നു പണ്ടാരോണ്ടോ പറഞ്ഞത് എത്ര ശരി!
സസ്നേഹം,
സന്തോഷ്
മതവും മദ്യവും തമ്മില്‍ ബല്യ വ്യത്യാസമൊന്നുമില്ല മാഷേ, രണ്ടും ഒരെ എഫക്റ്റാ (ത ആയാലും ദ ആയാലും)
കഷ്ടം!
Post a Comment
<< Home