മലയാളം പാന്‍ഗ്രാം
ഭാഷയിലെ എല്ലാ അക്ഷരങ്ങളും ഒരു തവണയെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന വാചകത്തിനെയാണ് പാന്‍ഗ്രാം എന്ന് വിളിക്കുന്നത്. മുപ്പത്തിമൂന്ന് അക്ഷരങ്ങളുള്ള The quick brown fox jumps over a lazy dog എന്നതായിരിക്കണം ഒരു പക്ഷേ സാങ്കേതികവിദ്യയില്‍ പ്രയോഗ സാധുതയുണ്ടായതും അധികമായി ഉപയോഗിച്ചതുമായ ആദ്യത്തെ ഇംഗ്ലീഷ് പാന്‍ഗ്രാം. ഈ വാചകത്തില്‍, o നാലു പ്രാവശ്യവും a, e, r, u എന്നിവ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.
ഇതില്‍ ചെറിയ വ്യതിയാനം വരുത്തിയെടുത്ത, മുപ്പത്തഞ്ച് അക്ഷരങ്ങള്‍ ഉള്ള The quick brown fox jumps over the lazy dog എന്ന വാചകമാണ് വിന്‍ഡോസ്, ഇംഗ്ലീഷുഭാഷയിലെ മാതൃകാ (sample) വാചകമായി അതിലെ പ്രോഗ്രാമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യം ഇരുപത്താറ് അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് പാന്‍ഗ്രാമുകളും ദുര്‍ല്ലഭമല്ല.
ജാപ്പനീസിനും ഹീബ്രുവിനും ഥായിക്കുമുള്‍പ്പടെ മുപ്പത്തഞ്ചോളം ഭാഷകളിലെ പാന്‍ഗ്രാമുകള്‍ വിക്കിപ്പീടിയയിലുണ്ട്. മലയാളത്തിനും വേണ്ടേ ഒരെണ്ണം. ബ്ലോഗിലെ സാഹിതീവല്ലഭര്‍ എന്തു പറയുന്നു?
ഇതില്‍ ചെറിയ വ്യതിയാനം വരുത്തിയെടുത്ത, മുപ്പത്തഞ്ച് അക്ഷരങ്ങള്‍ ഉള്ള The quick brown fox jumps over the lazy dog എന്ന വാചകമാണ് വിന്‍ഡോസ്, ഇംഗ്ലീഷുഭാഷയിലെ മാതൃകാ (sample) വാചകമായി അതിലെ പ്രോഗ്രാമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യം ഇരുപത്താറ് അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് പാന്‍ഗ്രാമുകളും ദുര്‍ല്ലഭമല്ല.
റ്റെക്നികല്‍ അലേര്‍ട്ട് (വേണമെങ്കില്‍ ഇതൊഴിവാക്കിയും ഈ ലേഖനം വായിക്കാം എന്നര്‍ഥം): കൂട്ടത്തില്‍ പറയട്ടെ, വിന്‍ഡോസില്‍ റ്റ്രൂ റ്റൈപ്പ് ഫോണ്ടുകളില്‍ ഫോണ്ട് വ്യൂഅര്‍ പ്രോഗ്രാം Jackdaws love my big sphinx of quartz എന്ന പാന്‍ഗ്രാം ആണ് ഉപയോഗിച്ചിരുന്നത്. അത് വിസ്തയില്‍ ഒഴിവാക്കിയെന്ന് മൈക്കില്‍ കാപ്ലാന്‍ പറയുന്നു. ഇപ്പോള്‍ വിവിധ ഭാഷകളില്‍ ഈ വാചകം ലോകലൈസ് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെയും ഇവിടെയും വായിക്കുക (ഹിന്ദിയില്‍ ഇത് सारे जहाँ से अच्छा हिंदोस्तां हमारा ആണ്).
ജാപ്പനീസിനും ഹീബ്രുവിനും ഥായിക്കുമുള്‍പ്പടെ മുപ്പത്തഞ്ചോളം ഭാഷകളിലെ പാന്‍ഗ്രാമുകള്‍ വിക്കിപ്പീടിയയിലുണ്ട്. മലയാളത്തിനും വേണ്ടേ ഒരെണ്ണം. ബ്ലോഗിലെ സാഹിതീവല്ലഭര്‍ എന്തു പറയുന്നു?
Labels: സാങ്കേതിക വിദ്യ
5 Comments:
വളരെ നല്ല ആശയം.
പക്ഷെ, മലയാളത്തില്‍ അങ്ങിനെയൊന്നുണ്ടാക്കുവാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും, അല്ലേ?
ഞാനുമിങ്ങനെയൊന്ന് ആലോചിച്ചതാണ്. ഡിസൈനിംഗില്‍ പലപ്പോഴും ഡമ്മി ടെക്സ്റ്റ് ഉപയോഗിക്കാറുണ്ടല്ലോ... ഇംഗ്ലീഷിലാവുമ്പോള്‍ Lorem ipsum dolor sit amet, എന്നു തുടങ്ങുന്ന ഡമ്മി ടെക്സ്റ്റാണ് സാധാരണയായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് അര്‍ത്ഥമൊന്നും നല്‍കാത്ത കുറേ വാചകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഈ രീതിയില്‍ മലയാളത്തിനും വേണ്ടതല്ലേ ഒന്ന്? മലയാളത്തില്‍ ഡിസൈന്‍ ചെയ്യേണ്ടിവരുമ്പോള്‍ അത് വളരെ ഉപകാരപ്രദമായിരിക്കുകയും ചെയ്യും.
എല്ലാവരും ശ്രമിക്കൂ... ബ്ലോഗ് മലയാളത്തിന്റെ സംഭാവനയാവട്ടെ ഇതു രണ്ടും.
--
വേണം, മലയാളത്തിനും. അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. ആരെങ്കിലും.
പാന്‍ഗ്രാമിനേക്കാള്‍ വേണ്ടത്, അക്ഷരങ്ങള്‍ തമ്മിലുള്ള അകലവ്യത്യാസം, ഉയരത്തിന്റേയും വീതിയുടേയും ഏറ്റക്കുറച്ചില്‍, കൂട്ടക്ഷരങ്ങളുടെ സ്വഭാവം എന്നിവ കാണിക്കുന്ന ഒരു പദസഞ്ചയം അല്ലേ? ഡിസൈനിങ്ങിനും മറ്റും ഒരു പക്ഷെ അതാവും കൂടുതല്‍ ‘ഗ്രീക്കിങ്’ നു നല്ലത്. ഫോണ്ടുകള്‍ ആകൃതി കണ്ട് തിരഞ്ഞെടുക്കുവാന്‍ എളുപ്പമാവുകയും ചെയ്തേയ്ക്കും.
പെരിങ്ങോടാ, അങ്ങനെയുള്ള പദസഞ്ചയമാണ് വേണ്ടത്. ആ പദസഞ്ചയത്തില്‍ ആവര്‍ത്തനം കഴിവതും ഒഴിവാവുകയും എല്ലാ അക്ഷരങ്ങളും പ്രതിനിധീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് പാന്‍ഗ്രാം ആവുമെന്നു മാത്രം. ഒന്നു ശ്രമിക്കുന്നോ?
മലയാളത്തിലെ ആദ്യത്തെ പാന്‍ഗ്രാം ഞാന്‍ തയ്യാറാക്കിയിട്ടുണ്ട് ( http://ente-katha.blogspot.com/2007/12/blog-post.html ).
മറ്റാരെങ്കിലും അത് ചെയ്തുകഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കാനായി “പാന്‍ഗ്രാം“ ഗൂഗിള്‍ ചെയ്തപ്പോഴാണ് നിങ്ങളുടെ ഈ ബ്ലോഗില്‍ എത്തിപ്പെട്ടത്.
Post a Comment
<< Home