ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, April 17, 2007

ആദിത്യന്...

എപ്പാരും കല്ലും കുപ്പിച്ചില്ലും ധാരാളം കണ്ടേക്കാ-
മപ്പുത്തന്‍ പന്ഥാവില്‍ യാത്രയ്ക്കായ് പോകുന്നെന്നാദിത്യാ,
എപ്പോഴും നിന്‍ സംസാരത്തില്‍ സ്വപ്നങ്ങള്‍ പെയ്യിച്ചീടാന്‍
ക്ഷിപ്രത്തില്‍ തൃപ്തിപ്പെട്ടീടും ദേവാ, പ്രാര്‍ഥിക്കുന്നൂ, ഞാന്‍!

(ഏപ്രില്‍ 21-ന് വിവാഹിതരാവുന്ന ആദിത്യനും ശമയ്ക്കും ആശംസകള്‍. വൃത്തസഹായി ഉപയോഗിച്ചും അല്ലാതെയും ഇതിന്‍റെ വൃത്തം (കാമക്രീഡ) കണ്ടു പിടിക്കുന്നവര്‍ പുറത്തു പറയരുതെന്നപേക്ഷ.)

Labels: , ,

9 Comments:

  1. Blogger കുട്ടന്‍സ്‌ | S.i.j.i.t.h Wrote:

    ആശംസകള്‍..

    April 18, 2007 1:10 AM  
  2. Blogger സു | Su Wrote:

    അതെ. ഞാനും പ്രാര്‍ത്ഥിക്കുന്നു. ആദിത്യന് കവിത സമ്മാനം ആണോ?

    ആദീ :) ആശംസകള്‍.

    April 18, 2007 1:53 AM  
  3. Blogger അഭയാര്‍ത്ഥി Wrote:

    കൊട്ടും മുഴക്കങ്ങള്‍ കല്യാണ മേളങ്ങള്‍ തുള്ളാട്ടം ആടണമ്മ....
    കൊമ്പെട്‌ കുഴലെട്‌ മാളോരെ....

    ബാച്ചി ക്ലബ്ബ്‌ പിരിച്ചു വിട്ടുവൊ?

    ആശംസ പുഷ്പങ്ങള്‍.....

    April 18, 2007 2:42 AM  
  4. Blogger മുല്ലപ്പൂ Wrote:

    ആദിത്യന്റെ കല്യാണം കഴിഞ്ഞില്ലേ..
    (തമാ‍ശ അല്ല , കാര്യമായി ചോദിച്ചതാ...)
    ആശംസകള്‍.

    ന്നാലു സഞോഷേ കവിത ! ത്ര ക്കങ്ങട് ? ;)

    April 18, 2007 4:31 AM  
  5. Blogger ബിന്ദു Wrote:

    ആദിയ്ക്കു പറ്റിയ വിവാഹസമ്മാനം, കവിത!.;)

    April 18, 2007 8:53 AM  
  6. Blogger Unknown Wrote:

    പൊതിക്കാത്ത തേങ്ങ തന്നെ കൊടുക്കണം, അല്ലേ സന്തോഷേ?

    ആദി ഇതൊക്കെ കണ്ടറിഞ്ഞു വരുമ്പോഴേക്ക് ഒരു കാലമാകും എന്ന ധൈര്യത്തില്‍... :)

    April 23, 2007 7:36 PM  
  7. Blogger അപ്പു ആദ്യാക്ഷരി Wrote:

    നല്ല ആശംസാകവിത.

    ആദിത്യന് ആശംസകള്‍

    April 23, 2007 7:56 PM  
  8. Blogger ഉമേഷ്::Umesh Wrote:

    ഹഹഹ... നല്ല വൃത്തം തന്നെ സന്തോഷേ...

    (ഇല്ല, ഞാന്‍ ഉറക്കെ പറയുന്നില്ല..)

    ഒരു കാര്യം പറയാം. ഒരു വരിയില്‍ പതിനഞ്ചക്ഷരമുള്ള ഈ വൃത്തത്തിലെ എല്ലാ അക്ഷരങ്ങളും ഗുരുവാണു്.

    സന്തോഷേ,

    ആദ്യത്തെ വരിയിലെ അവസാനത്തെ അക്ഷരവും ഗുരുവാക്കിയാല്‍ നന്നായിരുന്നു.

    August 01, 2007 4:43 PM  
  9. Blogger Santhosh Wrote:

    ആദ്യത്തെ വരിയിലെ അവസാനത്തെ അക്ഷരവും ഗുരുവാക്കിയിട്ടുണ്ട്... നന്ദി:)

    August 02, 2007 12:22 PM  

Post a Comment

<< Home