കളിഭ്രാന്ത്
ഞായറാഴ്ചയാണെങ്കില്‍ ഇങ്ങനെ വേണം.
8:30 AM. പുറത്ത് മഴയാണ്. നേരം വെളുത്തെഴുന്നേറ്റ് മഴയത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവുക. ഒരു ഇന്‍സെന്‍റീവ് എന്ന നിലയ്ക്ക് കളി ജയിക്കുക. പത്തിരുപതു റണ്ണും രണ്ടു വിക്കറ്റും കൂടി കിട്ടിയാലോ? പരമാനന്ദം! Twenty20 കണ്ടു പിടിച്ചു എന്ന് ഇംഗ്ലീഷുകാര് വീമ്പിളക്കുന്നതു കേട്ടു. അമേരിക്കന്‍ റെക്രിയേഷണല്‍ ക്രിക്കറ്റ് ലീഗ് എന്നു കേട്ടിട്ടുണ്ടോ? Sixteen16 തുടങ്ങിയിട്ട് വര്‍ഷം ഏഴാവുന്നു!
സെയ്ന്‍റ് ലൂയിസ് റാംസ് നമ്മളെ തറപറ്റിക്കും, വെറുതേ കളി കാണാനിരിക്കല്ലേ എന്ന് മനോജ് വിലക്കിയതാണ്. പിന്നെന്തു ചെയ്യാനാ? ഡാര്‍ജീലിംഗ് ലിമിറ്റഡ്? അതും നട്ടുച്ച്യ്ക്ക്? സീഹോക്സിനു നറുക്ക്. ഹാസില്‍ബക്കിന്‍റെ കളികണ്ടപ്പോള്‍ കുംഭസാരം ഓര്‍മ്മവന്നു.
വെകുന്നേരം അഞ്ചേകാല്‍. സകല ഹൈപ്പുകളും കഴിഞ്ഞ് അവസാനം ഖ്ലീവ്‍ലന്‍ഡ്-ബോസ്റ്റണ്‍ നിര്‍ണ്ണായകമായ ഏഴാം കളി. ഥേഡ് ബേയ്സ് കോച്ചിന്‍റെ പണി നന്ദിയറ്റതാണ്. ഖ്ലീവ്‍ലന്‍ഡ് എട്ടു നിലയില്‍ പൊട്ടിയതിന്‍റെ ഉത്തരവാദിത്തം ഥേഡ് ബേയ്സ് കോച്ച് ജോയല്‍ സ്കിന്നറില്‍ കെട്ടി വയ്ക്കുന്നത് ക്രൂരതയും. 2-3 ന് പിന്നിലായിരുന്ന ഖ്ലീവ്‍ലന്‍ഡ് സ്കോര്‍ സമനിലയിലാക്കുകയും ഫ്രാങ്ക്ലിന്‍ ഗ്യുറ്റേറസ് സ്കോറിംഗ് പൊസിഷനിലാവുകയും ചെയ്തിരുന്നെങ്കില്‍ ‘Watching the game, having a beer!’ എന്നു പറയുന്നതിന് ഒരു സുഖം കിട്ടിയേനെ. ആ സുഖം കിട്ടിയില്ല.
എട്ടുമണി. വിശപ്പു വച്ചു തുടങ്ങി. ‘അത്താഴത്തിന് ഇങ്ങോട്ട് പോരേ!’ ബൈജുവിന്‍റെ ക്ഷണം. ആനന്ദലബ്ധിക്കിനിയെന്തു വേണം?

Labels: നുറുങ്ങ്
3 Comments:
വീട്ടുകാരി എവിടെ? അവധിയിലോ?
വിവാഹിതനൊരാള്‍ ഇത്രയും രസിച്ചു കൂടാ. ☺ :)
ഏവൂരാന്റെ അസൂയ കണ്ടില്ലേ? :D
അത് സു പറഞ്ഞത് അച്ചട്ട്. ഏവൂരാനേ, മനസ്സമാധാനത്തിന് വേണ്ടി വരുന്ന ചെലവ് ആയിരം രൂഫാ മാത്രം. കയറ്റി അയയ്ക്കൂ, സഖിയെ. എന്നിട്ട് ആര്‍മ്മാദിക്കൂ! (അത്താഴത്തിനു വരുന്നോ എന്നു ക്ഷണിക്കാനും ആളു വേണമേ:))
Post a Comment
<< Home