കൂള്‍ ഹോട്മെയില്‍
ഹോട്മെയില്‍ കൂടുതല്‍ ഭാരതീയമാവുന്നു. കൂള്‍ഹോട്മെയില്‍.കോമില്‍ നിന്നും 250-ല്‍ പരം പുതിയതരം ഹോട്മെയില്‍ വിലാസങ്ങള്‍ തെരഞ്ഞെടുക്കാം. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരുമൊക്കെ ഥീമായി വരുന്നുണ്ടെങ്കിലും കേരളത്തിന് അവഗണ തന്നെ! താരങ്ങളുടെ കൂട്ടത്തില്‍ അമിതാബും ധോനിയും രജനിയും സചിനുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീശാന്തും ഭാവനയുമില്ല.
മുഖ്യമന്ത്രിയുടെ പിടിപ്പുകേട്, അല്ലാതെന്ത്?
മുഖ്യമന്ത്രിയുടെ പിടിപ്പുകേട്, അല്ലാതെന്ത്?
Labels: മൈക്രോസോഫ്റ്റ്
5 Comments:
മുഖ്യമന്ത്രിയുടെ പിടിപ്പുകേട് തന്നെ :)
ഒരു ഹോട്ട് കൂള്‍മെയിലും കൂടി തുടങ്ങണം. അതിലെ മെയിലുകള്‍ വായിക്കുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മ തോന്നണം. തല തണുക്കണം...
സംഗതി കണ്ടു. ഇഷ്ടപ്പെട്ടു. നല്ല കോണ്‍സപ്റ്റാണ്. ഹോട്ട്‌മെയില്‍ ഈ “കൂള്‍” പരിപാടി മറ്റ് രാജ്യങ്ങളിലും ചെയ്യുന്നുണ്ടോ?
ഡൊമെയിന്‍ നെയിം ഊഹക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണോ ഹോട്ട്‌മെയില്‍? ഡൊമെയിന് താഴെ ആയിരം ഐഡികളായാല്‍ ആ ഡൊമെയില്‍ http://www.lokhandwalarocks.com പോലെ സൈറ്റാക്കാന്‍ പരിപാടിയുണ്ടോ? ഉണ്ടെങ്കില്‍ നല്ലൊരു കമ്മ്യൂണിറ്റി ബില്‍ഡിംഗ് എക്സര്‍സൈസായിരിക്കും.
എന്തായാലും, ചെറുതും കുറച്ചുകൂടി കൃത്യവുമായ നല്ല ഡൊമെയിന്‍ പേരുകള്‍ കണ്ടുപിടിക്കാമായിരുന്നു, ഹോട്ട്‌മെയില്‍ ടീമിന്.
ഓഫ് - ഇപ്പഴും വടക്കേ ഇന്ത്യന്‍ ലോബി പിടിമുറുക്കി. നമ്മുടെ തൃശ്ശൂരും കൊച്ചിയും കോഴിക്കോടും അവര്‍ക്ക് ദഹിക്കിണില്ലാ. തമിഴരും കരുണാനിധിയും ഫൈറ്റ് ചെയ്ത് രജനി, വിക്രം, അസിന്‍, ജ്യോതിക, സിമ്രാന്‍ എന്നിവരെയും ചെന്നൈയെയും ഉള്‍പ്പെടുത്തി. തമിഴര്‍ ഫൈറ്റ് ചെയ്തതിനാല്‍ മലയാളിയായ അസിനെ ഹോട്ട്‌മെയില്‍ അംഗീകരിച്ചു. അത്രയും നല്ലത്. നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും കുന്തം വിഴുങ്ങി ഇരിപ്പാണോ. നമുക്ക് പ്രതികരിക്കണ്ടേ ;)
ബെന്നീ,,
1. ഇത് ഒരു ഗ്ലോബല്‍ പ്ലാറ്റ്ഫോം ബേയ്സ് ചെയ്തുള്ളതായതിനാല്‍ മറ്റുരാജ്യങ്ങളിലും ഉണ്ടാവാം. ഇപ്പോള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.
2. കമ്യൂണിറ്റി നിര്‍മ്മാണം ലക്ഷ്യമാണ്.
3. ഈ പേജില്‍ പോയി സജഷന്‍സ് കൊടുക്കാനാണ് എനിക്ക് കിട്ടിയ നിര്‍ദ്ദേശം.
ആ പേജില്‍ അഞ്ചുതവണ സജഷന്‍ കൊടുത്ത് സബ്മിറ്റ് ബട്ടണ്‍ ഞെക്കി. “The page cannot be displayed” എന്ന മെസ്സേജാണ് വരുന്നത്. സജഷന്‍ കൊടുക്കാതെ എന്റെ പേര്, മെയില്‍ ഐഡി, ഇഷ്ടമുള്ള ഡൊമെയിന്‍ പേര് എന്നിവ മാത്രം കൊടുത്ത് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ “Thank you for recommending this website to your friend” എന്ന മെസ്സേജാണ് കിട്ടുന്നത് :((
ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇന്നലെ കമന്‍റിട്ടശേഷമാണ് ഞാന്‍ ഇത് ശ്രദ്ധിക്കുന്നത്.) ഉടന്‍ ശരിയാക്കുമെന്നാണ് വാഗ്ദാനം.
Post a Comment
<< Home