വര്‍ക്കിംഗ് ഫ്രം ഹോം
പ്രിയപ്പെട്ട മാനേയ്ജര്‍ക്ക്,
ഞാന്‍ നാളെ ജോലിക്ക് വരില്ല. എന്നുകരുതി ഞാന്‍ നാളെ അവധിയാണെന്ന് കരുതരുത്.
ഓഫീസിന്‍റെ മറ്റു ഡിസ്റ്റ്രാക്ഷന്‍സ് ഇല്ലാതെ, പ്രവര്‍ത്തന നിരതരായ ഉപയോക്താക്കളെ സിന്‍ഡിക്കേയ്റ്റ് ചെയ്യാനും, അന്താരാഷ്ട്ര ബന്ധങ്ങളെ ഫെസിലിറ്റേയ്റ്റ് ചെയ്യാനും, മുടക്കുമുതല്‍ മുതലാക്കുന്നതില്‍ കൂട്ടായ്മയുടെ പങ്കെങ്ങനെ എന്ന ചിന്ത റീഇന്‍വെന്‍റ് ചെയ്യാനും, മുന്‍നിരയിലുള്ള വിപണനശൃംഘലകളെ സ്റ്റ്രീംലൈന്‍ ചെയ്യാനും, നമുക്കിടയിലെ ഏകകണ്ഠസ്വരത്തെ എക്സ്റ്റന്‍ഡു ചെയ്യാനും, വിപണന നിരയ്ക്ക് ഇന്‍സെന്‍റീവ് നല്‍കാനും, ശക്തവും സൂക്ഷ്മവുമായ അനുഭവങ്ങളെ മെറ്റ്രിക്സിലാക്കാനും, വന്‍കിട ഇ-മാര്‍ക്കറ്റുകളെ ഡിസ്‍ഇന്‍റര്‍മീഡിയേയ്റ്റ് ചെയ്യാനും, സ്വാധീനമുള്ള വ്യവസായങ്ങളെ ഇ-എനേയ്ബ്‍ള്‍ ചെയ്യാനും, മൂല്യമുള്ള പങ്കാളിത്തങ്ങളെ സ്കെയ്ല്‍ ചെയ്യാനും, വിഘടിച്ചുനില്‍ക്കുന്ന ചെറുകൂട്ടങ്ങളെ എംബ്രേയ്സ് ചെയ്യാനും, അനിതരസാധാരണമായ രീതികളും രൂപങ്ങളും ഗ്രോ ചെയ്യാനും, ബൃഹത്തായ അടിത്തറകളെ റ്റ്രാന്‍സ്ഫോം ചെയ്യാനും, തന്ത്രപരമായ സാങ്കേതിക സങ്കേതങ്ങള്‍ ആര്‍കിറ്റെക്റ്റ് ചെയ്യാനും ഈ ദിവസം ഞാന്‍ വിനിയോഗിക്കുന്നതാണ്.
(പ്രവൃത്തി ദിവസം അവധിയെടുക്കാതെ പകല്‍ മുഴുവന്‍ കിടന്നുറങ്ങുന്നതിന്‍റെ സുഖം ഒന്നു വേറേ തന്നെ!)

Labels: നുറുങ്ങ്
10 Comments:
വര്‍ക്കിങ് ഫോര്‍ ഹൊം എന്നാക്കിയാലോ ? തലക്കെട്ട്. ഇതു തമാശയല്ല ഒരു വിദ്വാന്‍ ഈ ഇടക്കു പറഞ്ഞതാണ്
പ്രവൃത്തി ദിവസം അവധിയെടുക്കാതെ പകല്‍ മുഴുവന്‍ കിടന്നുറങ്ങുന്നതിന്‍റെ സുഖം ഒന്നു വേറേ തന്നെ!
അതുപിന്നെ പറയണോ. സുഖം തന്നെയാണേ....
ആദ്യകമന്റ് എന്റെവക..
ഠേ.......
കമന്റുന്നതിനിടയില്‍ അനോണി വന്നു. അതുകൊണ്ട് “ഠേ” വിത്ഡ്രാണ്‍...
ഞാന്‍ എന്നൊക്കെ വര്‍ക്കിംഗ് ഫ്രം ഹോം എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുന്നോ, അന്നൊക്കെ എന്റെ മാനേജര്‍ക്ക് ഒരുപാട് സംശയങ്ങളുണ്ടാവും.
ആ കൊടുത്തിരിക്കുന്ന എല്ലാ പരിപാടികളും സ്വപ്നത്തില്‍ക്കൂടെയാണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? ;)
അജ്ഞാതാ, WFH എന്നത് വര്‍ക്കിംഗ് ഫോര്‍ ഹോം എന്ന് പലരും പറയുന്നതിനാല്‍ എന്‍റെ റ്റീം പൊതുവേ WAH (വര്‍ക്കിംഗ് അറ്റ് ഹോം) എന്നാണ് ഉപയോഗിക്കുന്നത്:)
ഹരിത്, നന്ദി.
വാല്‍മീകീ: സംശയിക്കാതിരിക്കാനല്ലേ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് മുന്‍കൂര്‍ നോട്ടീസ് കൊടൂക്കുന്നത്:)
സു: :)
അത് കൊണ്ടാണല്ലോ മൈക്രോസോഫ്റ്റില്‍ ആര്‍ക്കും പ്രോഗ്രാം മാനേജര്സിനെ കണ്ടു കൂടാത്തത്. വാചകമടിച്ചു ഭാക്കിയുള്ളവരെ കൊണ്ടു പണി എടുപ്പിച്ചു വെണ്ടക്ക അക്ഷരത്തില്‍ സ്റ്റാറ്റസ് മെയിലുകള്‍ പേരു വെച്ചു അയക്കുന്ന ദുഷ്ടന്മാര്‍
ബുഹഹഹ... വഴിപോക്കന്‍ വെറും വഴിപോക്കനല്ലെന്ന് പുടി കിട്ടി!!
ഹ ഹ... കലക്കി.
:)
കൂര്‍ക്കം വലി ഫ്രം ഹോം!
ഓഫീസിലിരുന്നുറങ്ങി കസേരേന്ന് ഉരുണ്ട് വീണ് ചെറിയ പണി കിട്ടി ലീവ് എടുക്കേണ്ടി വന്നിട്ടുള്ള ആളെ കണ്ടിട്ടുണ്ടോ?? ദേ ഇങ്ഡ് നോക്ക് :D
Post a Comment
<< Home