ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, April 16, 2008

അവാര്‍ഡ്

(കരഘോഷം)

താങ്ക്യൂ, താങ്ക്യൂ!

(വീണ്ടും കരഘോഷം)



[...] ഈ അവാര്‍ഡിനു് അര്‍ഹമാകാന്‍ എനിക്കു് അവസരം നല്‍കിയ എന്‍റെ റ്റീം ക്യാപ്റ്റനു് ഞാന്‍ നന്ദി പറയുന്നു. എന്നെ ഓപണറാക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ധീരോദാത്തവും അഭിനന്ദനീയവും സമയോചിതവുമായിരുന്നു.

വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു്! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല. വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല. എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു. [...]

(വീണ്ടും കരഘോഷം)

പത്രലേഖകന്‍: അങ്ങയുടെ നേട്ടത്തിനു പിന്നില്‍ ഭാര്യയും മകനുമാണു് എന്നു പറഞ്ഞതു് വിശദീകരിക്കാമോ?
അവാര്‍ഡ് ജേതാവു്: തീര്‍ച്ചയായും. ഈ ലീഗ് നടന്ന സമയം അവര്‍ രണ്ടു പേരും നാട്ടിലായിരുന്നു.
പത്രലേഖകന്‍: എന്നു വച്ചാല്‍? അവരുടെ ശല്യമില്ലായിരുന്നു എന്നാണോ?
അവാര്‍ഡ് ജേതാവു്: ഹ ഹ ഹ...

* * *

ഭാര്യ: ഇതെന്തിനാ രാത്രി ഇങ്ങനെ കിടന്നു് അട്ടഹസിക്കുന്നതു്?
ഞാന്‍: അല്ല, ഈ ഇന്‍റര്‍വ്യൂവറിന്‍റെ...
ഭാര്യ: ഇന്‍റര്‍വ്യൂ? പാതിരാത്രി പിച്ചു പേയും പറയാതെ ഉറങ്ങാന്‍ നോക്കു് മനുഷ്യാ!

Labels: ,

5 Comments:

  1. Blogger Rasheed Chalil Wrote:

    ഭാര്യയുടെ കയ്യീന്ന് കൂടെ അവര്‍ഡ് കിട്ടാഞ്ഞത് ഭഗ്യം... :)

    April 16, 2008 9:05 PM  
  2. Blogger ദിലീപ് വിശ്വനാഥ് Wrote:

    ഇതിപ്പൊ എവിടുന്നാ ഇങ്ങനെയൊരു അവാര്‍ഡ്? എന്തായാലും പേര്‍ ട്രോഫിയില്‍ വെണ്‍ടയ്ക്ക അക്ഷരത്തില്‍ ഉള്ളതുകൊണ്ട് സന്തോഷിനു കിട്ടിയതാണെന്ന് മനസ്സിലായി.

    April 16, 2008 9:30 PM  
  3. Blogger സു | Su Wrote:

    അവസാനം ബ്രാക്കറ്റില്‍ എഴുതേണ്ടത് വിട്ടുപോയില്ലേ സന്തോഷേ? :)

    (ഹോ...ഭാഗ്യം. അവളെക്കൊണ്ട് പറഞ്ഞത് അവള്‍ കേട്ടിരുന്നെങ്കില്‍ കഥ കഴിഞ്ഞേനെ. ;))

    April 17, 2008 12:08 AM  
  4. Blogger ശ്രീ Wrote:

    ഹിഹി.
    :)

    April 17, 2008 2:54 AM  
  5. Blogger siva // ശിവ Wrote:

    nice.....

    April 17, 2008 8:24 AM  

Post a Comment

<< Home