കഥ പറയുന്ന മറുപടികള്‍
ജെ. ലളിതാംബിക ഐ. എ. എസ്-നെക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. പ്രീ-ഡിഗ്രിക്കു സഹപാഠിയായിരുന്ന ഒരു ഐ. എ. എസ് മോഹിയാണു് ഈ കഥ എന്നോടു പറഞ്ഞതു്.
ഐ. എ. എസ് ഇന്‍റര്‍വ്യൂവില്‍ ബോഡ് മെംബര്‍മാരിലൊരാള്‍ ലളിതാംബികയോടു് ജി. ശങ്കരക്കുറുപ്പിന്‍റെ ഒരു കവിത ചൊല്ലാമോ എന്നു ചോദിച്ചത്രേ. അതിനു മറുപടിയായി ലളിതാംബിക “ജി. ശങ്കരക്കുറുപ്പിന്‍റെ ഏതു കവിത വേണം?” എന്നു ചോദിച്ചുവെന്നും ബോഡ് മെംബര്‍ ആവശ്യപ്പെട്ട കവിത തന്നെ ചൊല്ലിക്കേള്‍പ്പിച്ചെന്നുമാണു് കഥ. (കഥയില്‍ സത്യമുണ്ടെന്നു് ഇവിടെ പറയുന്നു.)
ജി. ശങ്കരക്കുറുപ്പിന്‍റെ സകല കവിതകളും മനഃപാഠമായതിനാലാണു് ജെ. ലളിതാംബിക അങ്ങനെയൊരു മറുചോദ്യമെറിഞ്ഞതെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണു് ഇത്തരത്തിലുള്ള മറു ചോദ്യങ്ങള്‍. അതുവഴി ചോദ്യകര്‍ത്താവിനെ (പലപ്പോഴും താനുദ്ദേശിക്കുന്ന) മറ്റൊരു പാതയിലേയ്ക്കു് നയിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്കാവും. ആത്മവിശ്വാസത്തിലുപരി, തദ്വിഷയത്തില്‍ സമീപകാലത്തു നടന്ന സംഭവമോ സംഭവങ്ങളോ സൂചിതവിഷയങ്ങളാക്കുന്നതു് ഉദ്യോഗാര്‍ത്ഥിയുടെ വിഷയത്തിലുള്ള താല്പര്യത്തെ കാണിക്കാന്‍ സഹായിക്കുകയും ചെയ്യും.
ആത്മവിശ്വാസവും ധാര്‍ഷ്ട്യവും തമ്മിലുള്ള അന്തരം പലപ്പോഴും വളരെ നേര്‍ത്തതാകയാല്‍ ഇങ്ങനെയുള്ള മറുപടികള്‍ പറഞ്ഞാല്‍ ജോലി കിട്ടാതിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കരുതി ആത്മവിശ്വസം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ പോലും അത് അടക്കിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടു്. എന്നാലും ഉദ്യോഗാര്‍ത്ഥികള്‍ ഇങ്ങനെ ആത്മവിശ്വാസം കാട്ടുന്നതു് എനിക്കിഷ്ടമാണു്. വര്‍ഷങ്ങള്‍ക്കു മുമ്പു് ഒരു ഇന്‍റര്‍വ്യൂവില്‍ ഞാന്‍ ഒരു ഉദ്യോഗാര്‍ത്ഥിയോടു ചോദിച്ചു: “What are the advantages of DLL Surrogates?”
“Would you like me to start with the advantages or shall I take a stab at the disadvantages first?” എന്ന മറുപടി എനിക്കിഷ്ടമായി. DLL Surrogates ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടു് MSDN മാഗസിനില്‍ ഒരു ലേഖനം വന്നിട്ടു് അധികനാളായിരുന്നില്ല എന്നതാണു് ഈ മറുപടിയുടെ പിന്നിലെ കഥ.
ഓഫീസ് ലൈവ് റ്റീമിലേയ്ക്കു് എന്നെ ഇന്‍റര്‍വ്യൂ ചെയ്ത ഗ്വിനെത് മാര്‍ഷല്‍ എന്നോടു ചോദിച്ച ചോദ്യങ്ങളിലൊന്നിതാണു്: “What can you tell me about the Turkish-i?”
Sometimes, you've just got to say, “I don't give a flying %#@& about the Turkish 'i' today!” എന്നൊക്കെ മിനി-മൈക്രോസോഫ്റ്റ് പറയുമെങ്കിലും, വഴിയേ പോകുന്ന ആരെങ്കിലും റ്റര്‍ക്കിക്കോഴിയെപ്പറ്റി പറഞ്ഞാലും അതു് Turkish-i-യെപ്പറ്റിയാണോ എന്നു് ഇന്‍റര്‍നാഷണലൈസേയ്ഷനില്‍ ജോലി ചെയ്യുന്ന ആരും സംശയിക്കുക സ്വാഭാവികം. അങ്ങനെയാണു് ഈ വാര്‍ത്ത ഞാന്‍ വായിക്കുന്നതു തന്നെ.
സെല്‍ഫോണ്‍ SMS സോഫ്റ്റ്‍വെയറില്‍ Turkish-i ഇല്ലാതെ പോയതുമൂലമുണ്ടായ ദുരന്തം!
ഇനിയാരെങ്കിലും എന്നോടു് “What can you tell me about the Turkish-i?” എന്നു ചോദിച്ചാല്‍, ആ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാന്‍ പറയാന്‍ പോകുന്ന മറുപടി ഇതാവും: “I know it can kill people.”

[...] instead of writing the word “sıkısınca” he wrote “sikisince.” Ramazan wanted to write “You change the topic every time you run out of arguments” (sounds familiar enough) but what Emine read was, “You change the topic every time they are f***ing you” (sounds familiar too.)
സെല്‍ഫോണ്‍ SMS സോഫ്റ്റ്‍വെയറില്‍ Turkish-i ഇല്ലാതെ പോയതുമൂലമുണ്ടായ ദുരന്തം!
ഇനിയാരെങ്കിലും എന്നോടു് “What can you tell me about the Turkish-i?” എന്നു ചോദിച്ചാല്‍, ആ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാന്‍ പറയാന്‍ പോകുന്ന മറുപടി ഇതാവും: “I know it can kill people.”
Labels: സാങ്കേതിക വിദ്യ
4 Comments:
ഇരുപത്തിരണ്ടു കൊല്ലം മുമ്പു് ഒരു കാമ്പസ് ഇന്റര്‍വ്യൂവില്‍ എന്റെ ഒരു സുഹൃത്തിനോടു് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയിലേക്കു് ഇന്റര്‍വ്യൂ ചെയ്ത അലവലാതി ചോദിച്ചു, “This is a rat race. How will you survive here?"
അവന്റെ മറുപടി: “Guys like YOU can survive, why can't I?"
അവനു ജോലി കിട്ടിയില്ല എന്നു പറയേണ്ടതില്ലല്ലോ. എങ്കിലും അതൊരു ഒന്നര ഉത്തരമായിരുന്നു.
മലയാറ്റൂര്‍ സിവില്‍ സര്‌വീസ് അഭിമുഖത്തിന്‍` കേറിയപ്പോള്‍ വെളിയില്‍ എന്തോ പ്രകടനം നടക്കുന്നുണ്ടായിരുന്നുവത്രേ. കയറി, ബോര്ഡിനെ അഭിവാദ്യം ചെയ്യാന്‍ പോലും സമയം കിട്ടുന്നതിന്‍` മുന്‍പ് ചോദ്യം വന്നത്രേ.
" Mr. Ramakrishnan, what is that noice outside?"
മലയാറ്റൂരിന്റെ ഉത്തരം.
"Sir, that is the restless, roaring youth of modern India"
എന്നായിരുന്നുവത്രേ.
അതിനു ശേഷമുള്ള ബോര്‍ഡ് അംഗങ്ങളുടെ ശരീരഭാഷയില്‍ നിന്ന് തന്നെ അദ്ദേഹം വിജയം ഉറപ്പിച്ചുവത്രേ.
ഈ ഐ എ എസ്സ് ഇന്റര്‍വ്യൂ എന്നൊക്കെ പറയുന്നതു വലിയ ആനക്കാര്യം ഒന്നും അല്ല. ഞാനും പോയിട്ടുണ്ട്. പിന്നെ ലളിതാംബികയെപ്പോലെ കവിത പാടാനറിയാത്തതുകൊണ്ട് നമുക്കു ജോലി കിട്ടിയില്ല. അത്രേയുള്ളൂ വ്യത്യാസം.
മലയാറ്റൂരിനോടു ചോദിച്ച മറ്റൊരു ചോദ്യം മലയാറ്റൂര്‍ മലയില്‍ എത്ര കൊട്ട മണ്ണു ഉണ്ടാകും
ഉടനെ മലയാറ്റൂരിന്റെ ഉത്തരം
ആ മലയുടെ വലുപ്പമുള്ള കുട്ടയില്‍ ഒരു കുട്ട മണ്ണ്
Post a Comment
<< Home