ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, June 03, 2008

Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

To steal copyrighted blog articles and photos and making a quick buck out of it is cheeky at best, but unlawful to begin with. Then to pretend that you have all the right to steal when get caught red-handed is plain dumb. To abuse, threaten, and stalk those who complained is telling the world that you are f***ing retarded.

The pathetic minds at work at kerals.com have demonstrated all these unenviable qualities, least desired in any professional setup, in less than a week's time.

I protest against kerals.com’s illegal and criminal activities against Malayalam bloggers and demand that they unconditionally apologize to the bloggers affected by their disgusting misconduct and provide proper compensation where applicable to avoid copyright violations.

നാലാംകിട സിനിമകളില്‍ക്കാണുന്ന രീതിയിലുള്ള ഭീഷണിയും കുനഷ്ടു തന്ത്രങ്ങളുമായി കേരള്‍സ്.കോം എന്ന പുതിയ അവതാരം മലയാളം ബ്ലോഗുകളുടെ ചോരകുടിക്കാനിറങ്ങിയിരിക്കുന്നു. സംസ്കാരവും മര്യാദയും ലവലേശമില്ലെന്നു ആരോടെങ്കിലും പറയാന്‍ മുട്ടിയിരിക്കുന്ന പോലെയുള്ള ഇടപെടലുകള്‍. നിയമവാഴ്ചയ്ക്കു പുല്ലുവില കല്പിക്കുന്ന ജല്പനങ്ങള്‍. കട്ടെടുത്തതു മാറ്റണമെന്നു പറയുമ്പോള്‍ തെറിയഭിഷേകവും ദേഹോപദ്രവഭീഷണിയും. കീരിക്കാടന്‍ ജോസും കൂട്ടരും ചേര്‍ന്നു് ഒരു വെബ് സൈറ്റു നടത്തിയാലെങ്ങനെയിരിക്കും? അതിലും പരിതാപകരം.

കേരള്‍സ്.കോമിന്‍റെ നിയമവിരുദ്ധവും കുറ്റകരവുമായ ചെയ്തികളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പീഡനത്തിനു വിധേയരായ ബ്ലോഗര്‍മാരോടു് നിരുപാധികം മാപ്പുപറയാനും തങ്ങള്‍ ഉപയോഗിച്ച ബ്ലോഗു പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ഉടമസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം ന്യായമായ പ്രതിഫലം നല്‍കാനും കേരള്‍സ്.കോം തയ്യാറാവണം.

Labels: ,

5 Comments:

  1. Blogger asdfasdf asfdasdf Wrote:

    കേരള്‍സ്.കോമിനെ നിയമപരമായി തന്നെ നേരിടണം. കോപ്പിറൈറ്റ് വയലേഷന്‍സ് പലപ്പോഴും നടക്കുന്നതാണ്. അതിനെതിരെ പ്രതികരിച്ചാല്‍ ചട്ടമ്പിത്തരവും തെമ്മാടിത്തരവും നടത്തുന്നത് തടഞ്ഞേ പറ്റൂ..

    June 03, 2008 10:33 PM  
  2. Anonymous Anonymous Wrote:

    ഹിതാര്! കുട്ടന്‍ മേന്‍‌നാ?
    കേരള്‍സ് ഡോട്ട് കോം ഇല്ലെങ്കില്‍ മലയാള ഫാഷ വളരുമോ 'ഗള്‍ഫ്' മേന്‍നേ?
    ഹൈറേഞ്ചില്‍ കഞ്ചാവ് നടുന്നത് മണ്ണൊലിപ്പ് തടയാനല്യോ?യേത്?

    June 03, 2008 11:25 PM  
  3. Blogger asdfasdf asfdasdf Wrote:

    dr who,
    എന്റെ അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായങ്ങള്‍ തന്നെയാണ്. നാട്ടുകാരുടെയല്ല. ആ അഭിപ്രായങ്ങള്‍ക്കൊരു മാറ്റവും ഇതുവരെയില്ല.
    സ്വന്തമഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍
    ഗ്രൂപ്പ് കൂടിയുള്ള ഈ കുത്ത് എന്നോട് വേണ്ട. സ്വന്തം ഐഡിയില്‍ വാ. നമുക്ക് നോക്കാം. ‘ഗള്‍ഫ്’ മേനന്‍. നല്ല പേര് . ഒരു മാസം കൂടിയേ നീയതെന്നെ വിളിക്കൂ ഡേ വൂ.

    June 03, 2008 11:53 PM  
  4. Anonymous Anonymous Wrote:

    ഗ്രൂപ്പോ!
    ഇവിടെ രണ്ട് ഗ്രൂപ്പേയുള്ളൂ. ആരെങ്കിലും ആരെയെങ്കിലും ശല്യപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ കണ്ടാല്‍ ആരാണ് വിക്റ്റിം എന്ന് നോക്കാതെ പ്രതികരിക്കുന്നവരും, അങ്ങിനെ ചെയ്യാത്തവരും.
    :-(

    June 04, 2008 2:58 AM  
  5. Anonymous Anonymous Wrote:

    ഇതു വായിച്ചപ്പോള്‍ മലയാളിയെ കുറിച്ചുള്ള ഒരു കഥ ഓര്‍മ വന്നു.

    മൂന്നു ഗുണ്ടകള്‍ (മല്ലു, പാണ്ടി, & ഗുല്ട്ടി) ഒരു ഹോട്ടലില്‍ കയറി ഊണു കഴിച്ചു. ഗുല്ടിയോട് കാശു ചോദിച്ചപ്പോള്‍ അവന്‍ ഒന്നും പറയാതെ ഇറങ്ങി പോയി. പാണ്ടിയോടു ചോദിച്ചപ്പോള്‍ അവന്‍ നല്ല ഒരു ഇടി കൊടുത്തു. മല്ലുവിനോട് ചോദിച്ചപ്പോള്‍ അവന്‍ നല്ല അഞ്ചു ആറു ഇടിയും പോരാത്തതിന് കൊടുക്കാത്ത പൈസയുടെ ബാക്കിയും വാങ്ങി.

    kerals.com ഒരു തനി മലയാളീ സംരംഭം തന്നെ. തെണ്ടിതരത്തിന് ഒരു അതിരു വേണ്ടെ. ഫോട്ടോ കട്ടതും പോര, അതില്‍ അവന്‍റെ പേരും. ഇത്ര ചളുപ്പില്ലാതെ നമ്മുടെ ആള്‍ക്കാര്‍ വലിയ ആന ചേന മാങ്ങ എന്നെല്ലാം പറഞ്ഞു കമ്പനികള്‍ തുടങ്ങുന്നുണ്ടല്ലോ! കഷ്ട്ടം.

    സന്തോഷിന്‍റെ പ്രതിഷേധത്തിലും ദേഷ്യത്തിലും യീ വഴിപോക്കന്‍ പങ്കു കൊള്ളുന്നു.

    June 04, 2008 8:29 AM  

Post a Comment

<< Home