ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Sunday, September 24, 2006

വര്‍ക്ക് സ്റ്റോപ്പേജ്

ഹെല്‍‍പ് ഡെസ്കിന്‍റെ നമ്പര്‍ വിളിച്ചിട്ട്, “ഇഫ് യൂ ഹാവ് എ ഹാര്‍ഡ്‍വേര്‍ പ്രോബ്ലം, പ്രെസ് ത്രീ, ഓര്‍ സേ ‘ഹാര്‍ഡ്‍വേര്‍’.” എന്ന് പറയാന്‍ തുടങ്ങുന്നതു വരെ കാത്തിരുന്നിട്ട്, പ്രോം‍പ്റ്റ് മുഴുവനാക്കുന്നതിനു മുമ്പ് ഞാന്‍ മൂന്ന് ഞെക്കി.

പ്രതീക്ഷിച്ചതു പോലെ, അങ്ങേത്തലയ്ക്കല്‍ ഇന്ത്യക്കാരി കോകിലസ്വനിയാണ്.

“എന്താണ് സര്‍, പ്രശ്നം?”
“എന്‍റെ ലാപ്ടോപ്പ് ഓണ്‍ ആകുന്നില്ല. ഇന്നലെ വരെ ഒരു കുഴപ്പവുമുണ്ടായിരുന്നതല്ല, സത്യം.”
“ഐ സീ!”
“പിന്നെ എന്നെ സന്തോഷ് എന്ന് വിളിക്കൂ. ഈ സര്‍ വിളി അനാവശ്യമല്ലേ?”

അതവള്‍ ഗൌനിച്ചില്ല.

“ഓണ്‍ ആകുന്നില്ലേ സര്‍? ഓണ്‍ ആക്കി നോക്കിയോ?”
“നോക്കി. പലപ്രാവശ്യം നോക്കി. അങ്ങനെയാണല്ലോ ഓണ്‍ ആകുന്നില്ല എന്ന് മനസ്സിലാകുന്നത്.”
“ശരി, ശരി. ഇത് സ്വന്തം ലാപ്ടോപ്പാണോ, അതോ കമ്പനി വകയോ?”
“കമ്പനി വകയാണ്.”
“അസ്സറ്റ് നമ്പരും മറ്റു ഡീറ്റയില്‍‍സും വേണം.”

ഞാന്‍ എനിക്കറിയാവുന്ന വിവരങ്ങളെല്ലാം പറഞ്ഞു കൊടുത്തു. എല്ലാം എഴുതിയെടുത്ത് അവള്‍ വീണ്ടും ചോദിച്ചു:

“അപ്പോള്‍ ഓണ്‍ ആകുന്നില്ല എന്നു പറഞ്ഞാല്‍...?”
“എന്നു പറഞ്ഞാല്‍ പവര്‍ ബട്ടണ്‍ പ്രെസ് ചെയ്താല്‍ ഒന്നും സംഭവിക്കുന്നില്ല.”
“ബ്ലിങ്ക് ചെയ്യുന്നുണ്ടോ?”
“ഇല്ല.”
“ബാറ്ററി മാറ്റി നോക്കിയോ?”
“നോക്കി. രക്ഷയില്ല.”

അങ്ങനെ അവള്‍ അതുമിതും ചോദിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലിരിക്കുന്ന അവള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ ഒരു ‘ലോക്കല്‍ റ്റെക്നീഷ്യനെ ഞാന്‍ അങ്ങോട്ടയയ്ക്കാന്‍ ഏര്‍പ്പാടാക്കാം’ എന്ന് അവളെന്താണ് വേഗം പറയാത്തതെന്ന് എനിക്ക് മനസ്സിലായില്ല.

“ഇത് വോറന്‍റിയുള്ള ലാപ്ടോപ്പാണോ?” അവള്‍ തുടരുകയാണ്.
“അറിയില്ല.”
“ഈ മെഷീന്‍ വര്‍ക്ക് ചെയ്യാത്തതിനാല്‍ വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടോ?”

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ഈ മെഷീനില്‍ ഞാനെഴുതിയ കുറെ സാമ്പിള്‍ പ്രോഗ്രാമുകള്‍ ഉണ്ട്. പക്ഷേ അവയൊക്കെ ബായ്ക്കപ്പില്‍ സുരക്ഷിതം. പിന്നെ, കുറേ മലയാളം പാട്ടുകള്‍, കവിതകള്‍, എന്‍റെ ബ്ലോഗ് ലേഖനങ്ങള്‍, ബ്ലോഗ് ഐഡിയാകള്‍ എന്നിവ ഈ മെഷീനിലാണ്. അവയുടെ ബായ്ക്കപ്പും റെഡി. തലേദിവസം ഉച്ചയ്ക്ക് ശേഷം ചെയ്ത ചില ചില്ലറ പണികളുടെ ബായ്ക്കപ്പാണ് ഇല്ലാത്തത്. രണ്ട് മണിക്കൂര്‍ കിട്ടിയാല്‍ അവ വീണ്ടും ചെയ്യാവുന്നതേയുള്ളൂ.

അപ്പോള്‍ ഈ മെഷീന്‍ ഉടനെ ശരിയായില്ലെങ്കിലും കുഴപ്പമില്ല എന്നാണോ?

അല്ലല്ലോ! ഈ മെഷീനാണ് ഞാന്‍ ബ്ലോഗുകള്‍ എഴുതാനും, വായിക്കാനും കമന്‍റ് എഴുതാനും ഉപയോഗിക്കുന്നത്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നാല്‍ തലയ്ക്ക് ചൂടു പിടിച്ച് വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടാവും. അപ്പോള്‍ ഇടയ്ക്ക് മലയാളം വായനയും കമന്‍റെഴുത്തും ജോലിയുടെ അവിഭാജ്യ ഭാഗങ്ങള്‍ മാത്രം.

ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്ന് അവളോടു പറഞ്ഞു:

“അതെ, ഈ മെഷീന്‍ ഓണ്‍ ആയില്ലെങ്കില്‍ വര്‍ക്ക് സ്റ്റോപ്പേജ് ആണ്!”

Labels:

11 അഭിപ്രായങ്ങള്‍:

 1. Blogger ഇത്തിരിവെട്ടം|Ithiri എഴുതിയത്:

  സന്തോഷ്ജീ സംഭവം അടിപൊളി

  Sun Sep 24, 09:09:00 PM 2006  
 2. Blogger ദിവ (diva) എഴുതിയത്:

  ഹ ഹ

  എന്നിട്ട് കോകിലസ്വനി എന്തു പറഞ്ഞു

  കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ മിക്കവാറും ഇതു തന്നെ. ഒരു കണക്കിന് പാവം തോന്നിപ്പോകും; അതുങ്ങളെന്നാ ചെയ്യാനാ...

  :-)

  Sun Sep 24, 09:10:00 PM 2006  
 3. Blogger ikkaas|ഇക്കാസ് എഴുതിയത്:

  കൊള്ളാം സന്തോഷ്ജീ..
  ഇന്നിപ്പോ മലയാളത്തില്‍ ബ്ലോഗുന്ന ഒട്ടുമിക്കവരുടെയും അവസ്ഥ ഇതുതന്നെയാണ്. നമ്മളെല്ലാം അന്യോന്യം ബന്ധുക്കളും കൂട്ടുകാരുമൊക്കെയായി മാറിയിരിക്കുന്നു! വേറെ ഏതു മാധ്യമത്തിനു കഴിയും വലിയവനെന്നും ചെറിയവനെന്നും വേര്‍തിരിവില്ലാതെ ഇങ്ങനെയൊരു കൂട്ടായ്മ സൃഷ്ടിക്കാന്‍?

  Sun Sep 24, 09:12:00 PM 2006  
 4. Blogger ദിവ (diva) എഴുതിയത്:

  ഇക്കാസിന്റെ കമന്റ് വായിച്ചിട്ട് എനിക്ക് ആദ്യം പിടികിട്ടിയില്ല. ഇനി അറിയാതെങ്ങാ‍നും എനിക്ക് പോസ്റ്റ് മാറിപ്പോയോന്ന് ഓര്‍ത്ത് ഞാനൊന്ന് ഞെട്ടുകയും ചെയ്തു.

  ഏതായാലും ഇപ്പോ പിടി കിട്ടി...

  :-)

  Sun Sep 24, 09:16:00 PM 2006  
 5. Blogger ikkaas|ഇക്കാസ് എഴുതിയത്:

  പോസ്റ്റ് മാറിപ്പോയോന്ന് ഞാനും പേടിച്ചു ദിവാ,
  നിങ്ങടെ കമന്റ് കണ്ടപ്പൊ.
  ഞാന്‍ വര്‍ക്ക് സ്റ്റോപ്പേജ് എന്ന ആശയത്തെ ഉദ്ദേശിച്ചാ‍ കമന്റിട്ടെ. മനസ്സിലായല്ലോ! എന്റെ ഭാഗ്യം.

  Sun Sep 24, 09:25:00 PM 2006  
 6. Anonymous Anonymous എഴുതിയത്:

  അവസാനത്തെ വരി വായിച്കു അറിയാതെ ചിരിച്ചു പൊയി.
  ചിരി പിന്നെ ചിന്തക്കു വഴി മാറി.
  ശരിയാണു സന്തോഷേ, ഇതാണു നമുക്കെല്ലാം സംഭവിക്കുന്നത്‌.. :).

  (ബാല്യകാലസഖിയേയും കണ്ടിരുന്നൂ, ഞാന്‍.
  പോസ്റ്റും കമെന്റും കൂടി ചേര്‍ത്തു വെച്ചപ്പോള്‍
  മാസ്റ്റര്‍ പീസ്‌ ആയി, അത്‌.)

  - mullappoo

  Sun Sep 24, 09:41:00 PM 2006  
 7. Blogger Adithyan എഴുതിയത്:

  ഇത് കലക്കി... :)
  വന്നു വന്ന് ഞാന്‍ ഓഫീസ് ജോലി ചെയ്യുന്നതിനേക്കാള്‍ സമയം തനിയിലും മൊഴിയിലും ആണ് :)

  Sun Sep 24, 09:47:00 PM 2006  
 8. Blogger മുല്ലപ്പൂ || Mullappoo എഴുതിയത്:

  അവസാനത്തെ വരി വായിച്കു അറിയാതെ ചിരിച്ചു പൊയി.
  ചിരി പിന്നെ ചിന്തക്കു വഴി മാറി.
  ശരിയാണു സന്തോഷേ, ഇതാണു നമുക്കെല്ലാം സംഭവിക്കുന്നത്‌.. :).

  (ബാല്യകാലസഖിയേയും കണ്ടിരുന്നൂ, ഞാന്‍.
  പോസ്റ്റും കമെന്റും കൂടി ചേര്‍ത്തു വെച്ചപ്പോള്‍
  മാസ്റ്റര്‍ പീസ്‌ ആയി, അത്‌.)

  Sun Sep 24, 09:48:00 PM 2006  
 9. Blogger ശ്രീജിത്ത്‌ കെ എഴുതിയത്:

  സന്തോഷേട്ടാ, കലക്കി. അവസാനം കൊണ്ട് വന്ന അനുമാനം അസ്സലായി. ലാപ്പ്ടോപ്പ് ഇല്ലെങ്കിലും എന്റേയും അവസ്ഥ ഇത് തന്നെ. ബ്ലോഗ്‌സ്പോട്ട് ഒരു ദിവസം കുറച്ച് നേരം കിട്ടാതിരുന്നപ്പോള്‍ ഭയങ്കര വര്‍ക്ക് സ്റ്റോപ്പേജ് ആയിരുന്നു.

  Sun Sep 24, 09:51:00 PM 2006  
 10. Blogger KANNURAN - കണ്ണൂരാന്‍ എഴുതിയത്:

  ശരിയാണ്... ശരിയായ വര്‍ക്കു സ്റ്റോപ്പേജ് ഇതാണ്...

  Sun Sep 24, 10:18:00 PM 2006  
 11. Blogger സന്തോഷ് എഴുതിയത്:

  ഒരു കസ്റ്റമര്‍ സെര്‍‍വീസ് കോള്‍ എന്നതിലുപരി, സ്വന്തം കമ്പനിയിലെ ഹെല്പ്ഡെസ്ക് സപ്പോര്‍ട്ട് ആണ് ഞാന്‍ വിവരിച്ചത്. (ഇത് വിവരണത്തില്‍ വ്യക്തമായില്ല എന്നൊരു ശങ്ക.)

  ബാക്കി നടന്നതൊക്കെ സാധാരണ പോലെ തന്നെ. ലോക്കല്‍ ആള് വന്ന് ലാപ്ടോപ്പ് പരിശോധിച്ച് കൂള്‍ കൂളായി ഓണ്‍ ചെയ്ത് തന്നിട്ട് പോയി!

  ഈ അടുത്ത കാലത്ത് കണ്ട ഒരു തമാശ മെയില്‍ ഓര്‍ത്തു പോയി:

  Law of result: When you try to prove to someone that a machine won't work, it will!

  Sun Sep 24, 11:40:00 PM 2006  

Post a Comment

ഈ ലേഖനത്തിലേയ്ക്കുള്ള ലിങ്കുകള്‍:

Create a Link

<< Home